Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കോഴിക്കോട് ട്രയിനില്‍ നിന്ന് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽനിന്ന് കോഴിക്കോട് വെച്ച് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ശരവണനെ തള്ളിയിട്ടതാണെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വാതിലിൽ ഇരുന്ന സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തപ്പോൾ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം […]
Read more

കേരള പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു; പി വി അന്‍വര്‍ എംഎല്‍എ

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. എല്ലാം മറച്ചു വെച്ച് […]
Read more

ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് തറവേല കാണിക്കുന്നു; എം വി ജയരാജന്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ഫേയ്‌സ്ബുക്ക് വീഡിയോയിലുടെയായിരുന്നു ജയരാജന്റെ പ്രതികരണം. ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്നും 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നും ജയരാജന്‍ പ്രതികരിച്ചു. ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ജയരാജന്‍ വീഡിയോയിലൂടെ പറഞ്ഞു.
Read more

പാലക്കാട് ചേലക്കര ഉപതിരഞ്ഞെടുപ്പ്; കെപിസിസി നേത്യയോഗം നാളെ കൊച്ചിയില്‍

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ നാളെ കൊച്ചിയില്‍ ചേരുന്ന കെപിസിസി നേതൃയോഗം ചേരും. കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം ചേരുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മണ്ഡലങ്ങളിലേയും ഓരോ നിയോജക മണ്ഡലങ്ങളിലും കാര്യങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ രണ്ട് വീതം കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി ജാംനഗറിലെ കിരീടാവകാശി

ജാംനഗറിലെ പുതിയ കിരീടാവകാശിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചു. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹിബാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ജാംനഗര്‍ രാജകുടുംബാംഗമായ ദൗലത് സിംഗ് ജഡേജയുടെയും ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാനിന്റെയും മകനാണ് അജയ് ജഡേജ. പാരമ്പര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ നാട്ടുരാജ്യമായ ജാംനഗര്‍ എന്നറിയപ്പെടുന്ന നവനഗറിലെ അടുത്ത ‘ജാം സാഹിബാ’യാണ് ജഡേജയെ പ്രഖ്യാപിച്ചത്. നവനഗറിലെ പുതിയ ‘ജാം സാഹി’ബായി അജയ് […]
Read more

23-കാരന്റെ വയറ്റില്‍ നിന്ന് ജീവനുളള പാറ്റയെ കണ്ടെത്തി

ന്യൂഡല്‍ഹി: വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ 23-കാരന്റെ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെനീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായിആശുപത്രി അധിക്യതര്‍ പറഞ്ഞു. അസ്വസ്ഥത വര്‍ധിച്ചതോടെ അപ്പര്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തി. നൂതന എന്‍ഡോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ […]
Read more

ടി20 പരമ്പര; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്നും ആധികാരിക വിജയത്തിനാവും കളത്തിലിറങ്ങുക. സഞ്ജു സാംസണിന് പരമ്പരയിലെ അവസാന മത്സരമെന്ന നിലയില്‍ ഇന്നത്തെ മത്സരം നിര്‍ണ്ണായകമാകും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 86 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമായാക്കിയിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ പുതുമുഖ താരം നിതീഷ് […]
Read more

ലഹരി കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും എതിരെ തെളിവില്ല; പൊലീസ്

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനും എതിരെ ഇത് വരെ തെളിവൊന്നുംലഭിച്ചിട്ടില്ലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയാണ് പ്രതികരണം നടത്തിയത്. ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അലന്‍ വാക്കര്‍ പരിപാടിക്കിടെയുണ്ടായ ഫോണ്‍ മോഷണത്തില്‍ രണ്ട് സംഘങ്ങള്‍ ഡല്‍ഹിയിലും ബെംഗളുരുവിലും അന്വേഷണം നടത്തുന്നുണ്ട്. ഏത് ഗാങ് ആണെന്ന് സ്ഥിരികരിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാര്‍ട്ടിക്ക് […]
Read more

ഡല്‍ഹിയില്‍ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒഡീഷ സ്വദേശിയായ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നരയോടെ നേവി ഉദ്യോഗസ്ഥന്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി യുവതിയെ കണ്ടത്. യുവതിയെ പൊലീസ് സംഘം ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഒഡീഷയില്‍ നിന്നും നഴ്‌സിങ് പൂര്‍ത്തിയാക്കിയ യുവതി ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. ഒഡീഷയില്‍ നിന്നും മടങ്ങുന്ന സമയത്ത് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡല്‍ഹിയിലെത്തിയതായി കണ്ടെത്തിയത്. യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രാവം കണ്ടെത്തിയ ഡോക്ടര്‍മാരാണ് […]
Read more

സിനിമകള്‍ വ്യാജമായി ചിത്രീകരിക്കാന്‍ റീക്ലെയിനര്‍ സീറ്റുകള്‍ തെരഞ്ഞെടുക്കും; വെളിപ്പെടുത്തലുമായി തമിഴ് റോക്കേഴ്‌സ്

കൊച്ചി: ‘അജയന്റെ രണ്ടാം മോഷണം’ സിനിമ വ്യാജമായി ചിത്രീകരിച്ച സംഭവത്തില്‍ തമിഴ് റോക്കേഴ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കിടക്കാവുന്ന സീറ്റുകള്‍ ഉള്ള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും റീക്ലെയിനര്‍ സീറ്റില്‍ ഇരുന്നുകൊണ്ടാണ് സംഘം ഈ വിധം സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തുന്നതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തമിഴ്‌നാട്ടിലെയും ബെംഗ്ളൂരുവിലെയും മള്‍ട്ടിപ്ലക്സ് തിയറ്റുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. റിക്ലെയിനര്‍ സീറ്റുകള്‍ക്കൊപ്പം പുതപ്പുകളും ലഭിക്കും. ഇതില്‍ ക്രമീകരിക്കുന്ന ക്യാമറകളിലാണ് സിനിമ പകര്‍ത്തുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് മധ്യനിരയില്‍ തന്നെയാവും ടിക്കറ്റെടുക്കുക. ക്യത്യമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix