Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയില്‍ ഇരിക്കും; പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭയില്‍ തനിക്ക് സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും ജീവനോടെ ഉണ്ടെങ്കില്‍ നാളെ നിയമസഭയില്‍ എത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു ദിവസം കൂടി നോക്കും, താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല, സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണം. സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അന്‍വര്‍ […]
Read more

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. 14 ജില്ലകളില്‍ മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്. ഇന്നതോടെ മസറ്ററിങ്ങ് സമയം പൂര്‍ത്തിയാകും. ഇപ്പോള്‍ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കും നിലവില്‍ മസ്റ്ററിങ്ങ് ചെയ്തതില്‍ ഒരു ലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങ് അസാധുവാക്കി. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. ഈ വ്യത്യാസം മുപ്പത് ശതമാനം […]
Read more

ഹരിയാനയില്‍ ബിജെപിയുടെ നാടകീയ തിരിച്ചുവരവ്; എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവിന് രാജ്യം സാക്ഷിയാകുന്നു. ആദ്യഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് ബിജെപി മുന്നേറ്റത്തില്‍ അടിത്തെറ്റി. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഹരിയാനയില്‍ മുന്നേറുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫലസുചന […]
Read more

പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല ; പി.വി. അൻവർ എം.എൽ.എ

തിരുവനന്തപുരം : എല്‍ഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെതിരെ തിരിഞ്ഞ് പുറത്തായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് നിയമസഭയില്‍ സീറ്റ് മാറ്റം അനുവദിച്ചപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം. തനിക്ക് മാറ്റി അനുവദിച്ച സീറ്റ് പ്രതിപക്ഷത്തിനൊപ്പമായതിനാൽ ഇന്ന് നിയമസഭയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് പി.വി. അൻവർ എം.എൽ.എ. എനിക്ക് മാറ്റിത്തന്ന സീറ്റ് പ്രതിപക്ഷത്തിന്‍റെ കൂടെയാണ്. പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് സ്വതന്ത്ര ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ആ കത്തിന്‍റെ മറുപടി കിട്ടിയ ശേഷമേ തീരുമാനിക്കൂ. അതിനാൽ ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. […]
Read more

‘ഹ..ഹാ..ഹി..ഹു!’; ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ മലയാള സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരങ്ങളുടെ പേര് പുറത്തു വരുന്നത്. […]
Read more

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്

ഹൈദരാബാദ് : ഷൂട്ടിങിനിടെ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. സിനിമയിലെ സ്റ്റണ്ട് രംഗം വിനയ്കുമാർ ശ്രീനിഗ്ധിയുടെ ഗൂഡചാരി- 2 എന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പരിക്കേറ്റത്. കഴുത്തിലെ മുറിവ് കെട്ടിവച്ചിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരിക്കിനെപ്പറ്റി സംവിധായകനോ നടനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ആരോ​ഗ്യാവസ്ഥയിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് സ്പൈ ത്രില്ലറായ ​ഗൂഡാചാരി- 2. ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് […]
Read more

അറുതിയില്ലാതെ ; മഴ ഇനിയും കനക്കും

തിരുവനന്തപുരം : അറുതിയില്ലാതെ ഇനിയും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കലാവസ്ഥാവകുപ്പ് അറിയിച്ചു. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യുന മർദ്ദമായി […]
Read more

‘സ്വച്ഛന്ദമൃത്യു ‘

ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ ‘സ്വച്ഛന്ദമൃത്യു ‘. ജയകുമാര്‍,കോട്ടയം സോമരാജ്, ഡോക്ടര്‍ സൈനുദ്ദീന്‍ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്‌റഫ്,നജ്മൂദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി,ശയന ചന്ദ്രന്‍,അര്‍ച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വഹിക്കുന്നു. സുധിന്‍ലാല്‍ നജ്മൂദ്ദീന്‍,ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകന്‍, […]
Read more

ബാങ്ക് ഓഫ് ബറോഡ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാങ്കിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സഹകരണത്തിന്‍റെ ഭാഗമായി സച്ചിനെ മുൻനിർത്തി പ്ലേ ദി മാസ്റ്റര്‍സ്ട്രോക്ക്’ എന്ന പേരില്‍ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു […]
Read more

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയത് ഓം പ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍?

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാള സിനിമ താരങ്ങളായ നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗമാര്‍ട്ടിനും ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇരുവരെയും എത്തിച്ച് ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. താരങ്ങള്‍ക്ക് ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തല്‍. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ബിനു ജോസഫ് വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix