Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

തിരുവനന്തപുരം: നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും മൂലം സഭ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രിമാര്‍. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. സഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ […]
Read more

ബലാത്സംഗ കേസ് ; നടന്‍ സിദ്ധിഖ് കമ്മീഷണര്‍ ഓഫീസില്‍ ഹാജാരായി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജാരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് ഹാജാരായത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ചു. കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കുന്നതിന് മുമ്പേ ഹാജരാകാന്‍ സിദ്ദീഖ് തീരുമാനിച്ചിരുന്നങ്കിലും പിന്നീട് വേണ്ടന്ന് വെയ്ക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം […]
Read more

നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള വാക്ക്‌പോര് സഭയില്‍കയ്യാങ്കളിയിലേയ്ക്ക് എത്തിച്ചു. എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ ഡയസിന് മുകളില്‍ കയറി. ഇതോടെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക നില്‍ക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേത്തിന്റെ തുടക്കം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ […]
Read more

സ്പീക്കര്‍ രാജിവെയ്ക്കണം; നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഭാ […]
Read more

എംആര്‍ അജിത്ത്കുമാറിന്റെ സ്ഥാനമാറ്റം; സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്ന് എം വി ഗോവിന്ദന്‍

എഡിജിപി എംആര്‍ അജിത് കുമാറിനെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അജിത്ത് കുമാറിനെതിരെ കൈകൊണ്ട നടപടിയുടെ കാരണം രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് […]
Read more

‘പാർട്ടിയിൽ എടുക്കാനാകില്ല’ ; അൻവറിനെ തള്ളി ഡിഎംകെ

കോഴിക്കോട് : സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാൽ പി.വി അൻവറിനെ പാർട്ടിയിൽ എടുക്കാനാകില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) വക്താവ് ടി.കെ.എസ് ഇളങ്കോവൻ. സിപിഎം നടപടിയെടുത്തയാളാണ് അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.അൻവർ നേതൃത്വത്തെ സമീപിച്ചതായി വാർത്തകൾ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പാർട്ടിയിൽ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാൽ, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയിൽ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. […]
Read more

നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊൽക്കത്ത : ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു. ട്യൂഷന് പോയ പെൺകുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയപ്പോൾ പൊലീസ് […]
Read more

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം യാത്രാസൗകര്യവും വിപുലപ്പെടുത്തി കെഎസ്ആര്‍ടിസി

കോഴിക്കോട് : ഒക്ടോബർ ഒന്‍പത് മുതൽ നവംബർ ഏഴ് വരെ മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് സുഖകരമായ യാത്രാ സൗകര്യം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് അധിക അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുള്ളത്. ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസ് ആവശ്യമെങ്കിൽ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. http://www.onlineksrtcswift.com സൈറ്റിലൂടെയും ENTE KSRTC […]
Read more

ബി.ജെ.പി ഭരിക്കുന്നിടത്ത് സൗജന്യ വൈദ്യുതി ലഭ്യമാക്കിയാൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും ; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ബി.ജെ.പിയുടെ “ഇരട്ട എഞ്ചിൻ” സർക്കാറുകൾ പരാജയമാണെന്ന് അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ‘ജനതാ കി അദാലത്’ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ഹരിയാനയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും ബി.ജെ.പിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix