Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബി.ജെ.പി ഭരിക്കുന്നിടത്ത് സൗജന്യ വൈദ്യുതി ലഭ്യമാക്കിയാൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും ; അരവിന്ദ് കെജ്രിവാൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ബി.ജെ.പിയുടെ “ഇരട്ട എഞ്ചിൻ” സർക്കാറുകൾ പരാജയമാണെന്ന് അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

‘ജനതാ കി അദാലത്’ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ഹരിയാനയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും ബി.ജെ.പിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും”-കെജ്രിവാൾ പറഞ്ഞു.

ഹരിയാനയിലും ജമ്മു കശ്മീരിലും ബി.ജെ.പിയുടെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ ഉടൻ തകരുമെന്ന് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നീക്കം ചെയ്തതും ഡൽഹിയിലെ ഹോം ഗാർഡുകളുടെ ശമ്പളം നിർത്തിയതും ചൂണ്ടിക്കാട്ടി ബി.ജെ.പി ദരിദ്രവിരുദ്ധമാണെന്ന് കെജ്‌രിവാൾ ആരോപിച്ചു.

Recent News

Advertisement
WhiteswanTV Footer