Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും; വിഡി സതീശൻ

തിരുവനന്തപുരം: പി വി അൻവർ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒപ്പം നിന്ന് പി വി അൻവർ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.അത് സംബന്ധിച്ച് ചില നിർദേശങ്ങൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. കൂടാതെ എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ എന്നും […]
Read more

പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചന കുറിപ്പ് പങ്കുവെച്ച മോഹൻലാലിനെതിരെ സൈബർ ആക്രമണം

പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചന കുറിപ്പ് പങ്കുവെച്ച മോഹൻലാലിനെതിരെ സൈബർ ആക്രമണം. ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു എന്നും ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണെന്നായിരുന്നു സമൂഹ മാധ്യമത്തിൽ മോഹൻലാൽ കുറച്ചത്. ഇതിനു താഴെയാണ് വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. എംപുരാൻ സിനിമയെബന്ധപ്പെടുത്തിയാണ് ഈ സൈബർ ആക്രമണം. “ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ”, ഇപ്പോൾ ലാലേട്ടന് മനസ്സിലായി കാണും, ഗുജറാത്തിൽ എങ്ങിനെ ആണ് കലാപം തുടങ്ങിയത് എന്ന്, രാജപ്പനെ വിളിക്കുമ്പോ ഒന്ന് […]
Read more

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ‌പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി.
Read more

പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന

കാശ്മീർ : കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന. ആറംഗ സംഘമാണ് പ്രദേശത്ത് അകാരമാനം നടത്തിയത്. ഇതിൽ രണ്ട് പേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെയും സുരക്ഷാസേന തിരിച്ചറിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം ഭീകരരായ ആസിഫ് ഷൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. കൂടാതെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ […]
Read more

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ

കോട്ടയം: തിരുവാതുക്കൽ ദമ്പതികളായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഒറാങ് തൃശൂർ മാളയിൽ നിന്ന് പിടിയിൽ. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും. ആസാം സ്വദേശിയായ ഇയാൾ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പോലീസ് നേരെത്തെ കണ്ടെത്തിയിരുന്നു . കൂടാതെ കൊലപാതകത്തിനായി ഉപയോഗിച്ച കോടാലിയിൽ നിന്നും ഇയാളുടെ വിരലടയാളമായിരുന്നു പൊലീസിന് ലഭിച്ചത്. മുൻപ് അമിത് മോഷണ കേസിൽ പ്രതിയായിരുന്നപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കൊലപാതകത്തിനായി ഉപയോഗിച്ച ആയുധത്തിലെ ഫിംഗർ പ്രിന്റ്റും മാച്ച് ചെയ്തതോടെയാണ് പ്രതി അമിത് […]
Read more

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കോട്ടയം : തിരുവാതുക്കലിൽ ദമ്പതികളുടെ കൊലപാതകത്തിൽ ആസാം സ്വദേശി അമിത് തന്നെ പ്രതി എന്ന സ്ഥിതീകരിച്ച് പോലീസ് . ദമ്പതികളുടേത് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ. കൊലപാതകം നടത്താൻ ദിവസങ്ങളുടെ ആസൂത്രണം അമിത് നടത്തി എന്നും പോലീസ് പറയുന്നു ,കൂടാതെ കൊലപാതകത്തിനായി ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. കൂടാതെ വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഇയാളുടെ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. അമിത് ഇവിടുത്തെ മുൻ ജീവനക്കാരനാണെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് […]
Read more

ടിപി വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്‍റെ പരോൾ കാലാവധി നീട്ടി

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതി അണ്ണൻ സജിത്തിന്റെ പരോൾ കാലാവധി നീട്ടി. ബന്ധുവിന്റെ മരണത്തെ തുടർന്നാണ് പ്രതിയായ സിജിത്തിന് പരോൾ അനുവദിച്ചിരുന്നത്. 30 ദിവസത്തേക്കാണ് ജയിൽ ഡിജിപി അടിയന്തിര പരോൾ പ്രതിക്ക് അനുവദിച്ചിരുന്നത്. മുൻപ് ടിപി കേസിലെ മുഖ്യ പ്രതിയായ കൊടി സുനിക്ക് ഉൾപ്പെടെ വഴിവിട്ട പരോൾ നൽകിയതിനെതിരേ ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎൽഎയുമായ കെ.കെ. രമ നിയമസഭയിൽ ചോദ‍്യം ചെയ്തിരുന്നു. പ്രതികൾക്ക് 10ഉം 15ഉം ദിവസവും അതിലധികവും കാലയളവിലേക്കു തുടരെ പരോൾ അനുവദിച്ചത് സംബന്ധിച്ചു […]
Read more

അതിഷിയുടെ സുരക്ഷ കുറയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം

ന്യൂഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി മർലേനയുടെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കാൻ നിർദേശം. ഇതിന് പകരം വൈ കാറ്റഗറി സുരക്ഷ അനുവദിക്കാനാണ് നിർദേശം. വൈ കാറ്റഗറി സുരക്ഷയിലേക്ക് മാറുന്നതോടെ 2 കാമൻഡർമാർ അടക്കം 12 പൊലീസുകാരാവും അതിഷിയുടെ സുരക്ഷയ്ക്കായി ഉണ്ടാവുക. മാത്രമല്ല ഈ മാറ്റത്തിലൂടെ ചില പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും. അതിഷിക്കെതിരായ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ആതിഷിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി പകരം […]
Read more

കോതമംഗലത്ത് കാട്ടാന വിളയാട്ടം, വീടിന്‍റെ ചുറ്റുമതിൽ തകർത്തു

എറണാകുളം : കോതമംഗലം വാവേലിയിൽ വീടിന്‍റെ ചുറ്റു മതിൽ തകർത്ത് കാട്ടാന. ചിരപ്പുറത്ത് താമസിക്കുന്ന ജോസ് എന്നയാളുടെ വീടിന്റെ ചുറ്റു മതിലാണ് കാട്ടാന തകർത്തത്.കോട്ടപ്പാറ വനത്തിൽ നിന്നാണ് ഈ പ്രദേശത്ത് ആനകളെത്തുന്നത്. പല രീതിയിലുള്ള പ്രതിരോധങ്ങളും മേഖലകളിൽ കർഷകർ തീർക്കുന്നുണ്ടെങ്കിലും ഈ മാർഗങ്ങളൊന്നും തന്നെ ഫലം കണ്ടിരുന്നില്ല അതിനിടെയാണ് കാട്ടാനയുടെ ഈ ആക്രമം. ജോസിന്റെ വീടിന്റെ മുൻവശത്തെ പ്ലാവിൽ നിന്നു ചക്ക തിന്നാനെത്തിയ ആനയാണു മതിൽ തകർത്ത് അകത്തുകടന്നത്. മാത്രമല്ല സമീപത്ത് താമസിക്കുന്ന ബേബി എന്നയാളുടെ വാഴ […]
Read more

‘ഇനി ആവർത്തിക്കില്ല’;വീഡിയോ പിൻവലിക്കാൻ തയാറെന്ന് ബാബാ രാംദേവ്

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ വിദ്വേഷ പരാമർശം നടത്തിയ വീഡിയോ നീക്കം ചെയ്യാമെന്ന് യോഗ ഗുരുവും പതഞ്‌ജലി ബ്രാൻഡിന്റെ സ്ഥാപകനുമായ ബാബാ രാംദേവ്. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് സത്യവാങ്മൂലം നൽകുമെന്നും രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. ഈ മാസം ആദ്യമായിരുന്നു രാംദേവ് വിദ്വേഷ പരാമർശം നടത്തിയത്. പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴായിരുന്നു രാംദേവിന്‍റെ പരാമർശം.”നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. അവർക്ക് അതിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും മദ്രസകൾ പണിയാനും പള്ളികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix