Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മോഹന്‍ലാലിന്റെ ഭാര്യയായി ആദ്യം ഉദേശിച്ചത് ഈ നായികയെ ; വെളിപ്പെടുത്തി തരുണ്‍ മൂര്‍ത്തി

തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തുടരും . എപ്രില്‍ 25 ന് തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയ്ക്ക് ഇതിനോടകം തന്നെ വൻ പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ശോഭനയാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല എവർ ഗ്രീൻ കോംബോ ഒരിക്കൽ കൂടി സ്‌ക്രീനിൽ സൃഷ്ട്ടിക്കുന്ന മാജിക് കാണാനുള്ള ആകാംക്ഷയിലാണ് ഓരോ സിനിമ പ്രേമികളും .ചിത്രം എത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ , ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പുതിയ […]
Read more

ലാപ്ടോപ് വിപണിയിലേക്ക് മോട്ടറോള; ആദ്യ മോഡൽ വിപണിയിൽ

ലാപ്ടോപ്പ് നിർമാണ രംഗത്തേക്ക് ചുവടു വെച്ച പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മോട്ടറോള ആദ്യ ലാപ്‌ടോപ്പായ മോട്ടറോള ബുക്ക് 60പുറത്തിറക്കി. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 60Wh ബാറ്ററിയാണ് ലാപ്ടോപിന്റെ പ്രത്യേകത.മോട്ടോ ബുക്ക് 60 ലാപ്ടോപ്പിൽ പ്രൈവസി ഷട്ടറുള്ള 1080p വെബ്‌ക്യാമും വിൻഡോസ് ഹലോ ഫേസ് റെക്കഗ്നിഷനുള്ള IR ക്യാമറയും ഉണ്ട്. കൂടാതെ ഇന്റഗ്രേറ്റഡ് ഇന്റൽ ഗ്രാഫിക്സും ഉപയോഗിക്കുന്നു. 32GB വരെ DDR5 റാമും 1TB വരെ PCIe 4.0 SSD സ്റ്റോറേജും ലഭിക്കും. മോട്ടോ ബുക്ക് […]
Read more

വീട്ടുനായ ചത്തത് കഴിഞ്ഞ ദിവസം; കോട്ടയത്തെ കൊലപാതകം ആസൂത്രിതമോ ?

കോട്ടയം: തിരുവാതുക്കളിൽ ദമ്പതികളെ കൊലപ്പെടുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെ എന്ന നിഗമനത്തിൽ പോലീസ് . വീട്ടിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് മുഴുവന്‍ നഷ്ടപ്പെട്ടിരുന്നതായി പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. രണ്ട് വളർത്തുനായകളുണ്ടായിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു ഒരെണ്ണം ചത്തത് . മറ്റൊന്നിനെ ഇന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു . ഇതും കൊലപാതകം ആസൂത്രിതമാണെന്ന് നിഗമനത്തിൽ പോലീസിനെ എത്തിച്ചു. ഇന്ന് രാവിലെയായിരുന്നു ദമ്പതികളായ വിജയകുമാറിനെയും ഭാര്യ ഗീതയേയും […]
Read more

അണ്ണാമലൈ രാജ്യസഭയിലേക്കോ? ആന്ധ്രയിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നീക്കം

ആന്ധ്രാപ്രദേശ്‌ : തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൻ്റെ നീക്കം. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവച്ച ഒഴിവിലാണ് അണ്ണാമലൈയെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങുന്നത്.സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി നേതാക്കൾ ഇതു സംബന്ധിച്ച് ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം അണ്ണാമലൈയുടെ സംഘാടന പാടവം ദേശീയ തലത്തിൽ ബിജെപി ഉപയോഗിക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ അണ്ണാമലൈയെ യുവമോർച്ച […]
Read more

ഇനി ഉന്തും തള്ളും വേണ്ട! നേതാക്കളുടെ പെരുമാറ്റച്ചട്ടവുമായി കെപിസിസി

തിരുവനന്തപുരം : കോൺഗ്രസ് നേതാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി കെപിസിസി. കോൺഗ്രസിന്റെ ഏതൊരു പരിപാടികളിലും ഇനി മുതൽ വേദിയിലുണ്ടാകേണ്ടവരുടെ പേരുകൾ കസേരകളിൽ പതിക്കണമെന്നും , പേരില്ലാത്ത ഒരാൾപോലും വേദിയിൽ വേണ്ടെന്നും കെപിസിസി നിർദേശിക്കും. ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ നൽകും. ക്ഷണിക്കപ്പെട്ടവരുടെ പാർട്ടിസ്ഥാനം പരിഗണിച്ചു കസേരകൾ നിരത്തുകയും ഇരിപ്പിടത്തിൽ പേരെഴുതുകയും വേണം. പേര് രേഖപ്പെടുത്തിയ ആൾ പരിപാടിക്കെത്തിയില്ലെങ്കിൽ കസേര വേദിയിൽനിന്നു നീക്കണം. അവിചാരിതമായി എംപി, എംഎൽഎ, എഐസിസി ഭാരവാഹി, കെപിസിസി ഭാരവാഹി, ഡിസിസി പ്രസിഡന്റ് എന്നി സ്ഥാനത്തുള്ള ആരെങ്കിലും എത്തുന്ന […]
Read more

മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും

വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ സംസ്‌കാരച്ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. കൂടാതെ ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആധാര സൂചകമായി വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു. അതേസമയം മാർപാപ്പയുടെ മരണപത്രത്തിലെ വിവരങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടിരുന്നു ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലാറ്റിൻ ഭാഷയില്‍ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും […]
Read more

ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു

ചെന്നൈ: നടികർ തിലകം ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി . നടൻ പ്രഭു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ശിവാജി ഗണേശന്റെ കൊച്ചുമകൻ എടുത്ത വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ടാണ് വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത് . 9.39 കോടി രൂപയുടെ വായ്പയായിരുന്നു കൊച്ചുമകനായ ദുഷ്യന്ത് തിരിച്ചടക്കാതിരുന്നത്. അതേസമയം ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.’ജഗജാല കില്ലാഡി’ എന്ന ചിത്രത്തിൻ്റെ നിർമാണത്തിന് വേണ്ടിയാണ് […]
Read more

ജാതി വിവേചനം ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ആർഎസ്എസ്

ഉത്തർപ്രദേശ് : ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മാശാനം’ എന്ന തത്വം സ്വീകരിച്ച് സമൂഹിക ഐക്യത്തിനായി ഹിന്ദു വിഭാഗങ്ങള്‍ പരിശ്രമിക്കണമെന്നും ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുസമൂഹത്തിന്റെ അടിത്തറയായി മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യവും അദ്ദേഹം സ്വയംസേവകിന്റെ രണ്ട് ശാഖകളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു . ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്വം നിറവേറ്റുന്നതിന് യഥാര്‍ത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് ഊന്നി പറഞ്ഞ ഇദ്ദേഹം സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍ എന്നിവയില്‍ വേരൂന്നിയ […]
Read more

വിൻസിയ്ക്കും ഷൈനിനുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിർമ്മാതാവ്

തിരുവനന്തപുരം: നടി വിൻസി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ സൂത്രവാക്യം സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള. മാധ്യമങ്ങളോടായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം . സിനിമയുടെ പ്രമോഷനുമായി വിൻസിയും ഷൈനും സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു എന്നുമാണ് ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞത്. വിൻസിയുമായി സംസാരിച്ചു . ‘സൂത്രവാക്യം’സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നുവെന്ന് വിൻസി പറഞ്ഞു എന്നും എന്നാൽ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ലഹരിയെക്കുറിച്ചോ വിൻസിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാൽ ഇത് […]
Read more

‘കളങ്കാവല്‍’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

നവാഗതനായ ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘കളങ്കാവലിന്റെ’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഈ ചിത്രം ദുല്‍ഖർ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. കൂടാതെ മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ‘കളങ്കാവല്‍’. ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയത് ജിതിനാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix