Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

‘ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് ‘; ഷൈനിന്റെ പോസ്റ്റ് കുത്തിപ്പൊക്കി വിടി ബല്‍റാം

കൊച്ചി : ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സിനിമ താരം ഷൈൻ ടോം ചാക്കോയുടെ പഴയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തെരഞ്ഞെടുപ്പ് കാലത്ത് ഷൈൻ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് വി ടി ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്നാണ് 2021 മാര്‍ച്ച് 10ന് ഷൈന്‍ ടോം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത് . ഇതിന്റെ ഒരു സ്ക്രീൻഷോർട് ആണ് ബൽറാം […]
Read more

‘ഒരുമിച്ച് ജീവിക്കാൻ തടസ്സം’ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബറേലി: യുവാവിനെ വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. യുവാവിന്റെ ഭാര്യ രേഖയെയും കാമുകന്‍ പിന്റുവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇരുവരും ചേർന്ന് കെട്ടിത്തൂക്കിയിരുന്നു .തുടർന്ന് ഭാര്യ രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും തുടര്‍ന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ യുവാവ് തടസ്സമാകുമെന്നതിനാലാണ് […]
Read more

ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

കൊച്ചി : ലഹരി കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് സാധ്യത . അന്വേഷണം സംഘം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക. അതേസമയം താൻ രാസലഹരി ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത് . അതേസമയം ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റുദ്ധരിച്ചതാണെന്നും , പോയത് തമിഴ് നാട്ടിലേക്കാണെന്നും ചോദ്യം ചെയ്യലിനിടെ ഷൈൻ പറഞ്ഞു. […]
Read more

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായ്ക്ക് വെടിയേറ്റു

രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകന്‍ റിക്കി റായിക്ക് വെടിയേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. ബംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഇയാളുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടിനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.വെടിയേറ്റ റിക്കിയെ ആദ്യം ബിഡദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ പരാതിയുടെ […]
Read more

ആരോ ആക്രമിക്കാൻ വന്നെന്ന് കരുതി; ഓടിയത് പേടിച്ചിട്ടെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി : തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു അതുകൊണ്ടാണ് ഭയന്നോടിയതെന്നും ഷൈൻ ടോം ചാക്കോയുടെ മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റുദ്ധരിച്ചതാണെന്നും , പോയത് തമിഴ് നാട്ടിലേക്കാണെന്നും ചോദ്യം ചെയ്യലിനിടെ ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്‌. വാട്സ്ആപ്പ് ചാറ്റുകളും ,കോളുകളും , ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിച്ച് വരുകയാണ് . ഫോണിന്റെ കാര്യത്തിലും പൊലീസിന് സംശയങ്ങൾ ഉണ്ട് . ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്ന […]
Read more

നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല : വി ഡി സതീശൻ

കൊച്ചി :സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു . സംസ്ഥാന സർക്കാരാണ് മുനമ്പത്തെ വിഷയത്തിൽ പ്രതിയെന്നും കൂടാതെ സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നത് താൻ നേരെത്തെ പറഞ്ഞ കാര്യമാണ് ,അത് തന്നെയാണ് ശരിയെന്നും അധികാരത്തിൽ എത്തിയാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. […]
Read more

സഹനത്തിൻ്റെ സമര മുറകൾ പയറ്റിയിട്ടും കണ്ണ് തുറക്കാതെ സർക്കാർ : വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കല്ലുപ്പിൽ മുട്ടുകുത്തി നിന്നും , മുട്ടിലിഴഞ്ഞു , ശയനപ്രദിക്ഷണം നടത്തിയും പല സമരമുറകൾ പ്രയോഗിച്ചിട്ടും വനിതാ സിപിഒ റാങ്ക്ലിസ്റ്റിൽ ഉള്ളപ്പെട്ട ഉദ്യോഗാർഥികൾക്ക് മുമ്പിൽ കണ്ണ് തുറക്കാതെ സർക്കാർ . അതേസമയം ഇന്ന് ഉച്ചയോടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും . നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്. കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്യുന്ന മൂന്ന് വനിത ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് […]
Read more

നിറത്തിന്റെ പേരിലും പീഡിപ്പിച്ചു: ആരോപണവുമായി ജിസ്‌മോളുടെ സഹോദരൻ

കോട്ടയം : ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്‌മോളുടെ ഭർത്താവിന്റെ കുടുംബക്കാർക്കെതിരെ ആരോപണങ്ങളുമായി ജിസ്‌മോളുടെ സഹോദരൻ ജിറ്റു തോമസ്. ജിസ്മോൾ പണത്തിന്റെയും നിറത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്നു എന്നാണ് സഹോദരന്റെ വെളിപ്പെടുത്തൽ. കൂടാതെ നിരന്തരമുള്ള ഗാർഹിക പീഡനമാണ് ജിസ്മോളെയും രണ്ട് പെൺമക്കളെയും മരണത്തിലേക്ക് നയിച്ചത് എന്നാണ് ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതി. ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ താൻ അവരെ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് ജിസ്‌മോളുടെ അച്ഛൻ […]
Read more

മതവികാരം വ്രണപ്പെടുത്തി ; സണ്ണി ഡിയോളിന്റെ ‘ജാട്ടി’നെതിരെ കേസ്

ജാട്ട് എന്ന ചിത്രത്തിൽ ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍,വിനീത് കുമാര്‍ സിംഗ് , രണ്‍ദീപ് ഹൂഡ, എന്നിവർക്കെതിരെ കേസ് . താരങ്ങളെ കൂടാതെ ചിത്രത്തിന്റെ സംവിധായൻ ഗോപിചന്ദ് മാലിനേനിക്കും നിര്‍മാതാക്കള്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 299 പ്രകാരമാണ് ജലന്ധറിലെ സദര്‍ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ മുഴുനീളെ മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ 10 ന് […]
Read more

വഖഫ് ഭേദഗതി അനിവാര്യം : നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാരിന് നന്ദി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ദാവൂദി ബോറ സമുദായ പ്രതിനിധികൾ . വ്യവസായികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ദാവൂദി ബോറ സംഘമാണ് നരേന്ദ്ര മോദിയുമായി പ്രധാനമന്ത്രിയുടെ വസിതിയിൽ കൂടിക്കാഴ്ച നടത്തിയത്. ഷിയ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ദാവൂദി ബോറകള്‍ തങ്ങളുടെ സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ നിയമനിര്‍മാണം വഴി സാധിക്കുമെന്ന് വ്യക്തമാക്കി. ദരിദ്രരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും കുടുംബ സ്വത്തുക്കള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix