തിരുവനന്തപുരം: കല്ലുപ്പിൽ മുട്ടുകുത്തി നിന്നും , മുട്ടിലിഴഞ്ഞു , ശയനപ്രദിക്ഷണം നടത്തിയും പല സമരമുറകൾ പ്രയോഗിച്ചിട്ടും വനിതാ സിപിഒ റാങ്ക്ലിസ്റ്റിൽ ഉള്ളപ്പെട്ട ഉദ്യോഗാർഥികൾക്ക് മുമ്പിൽ കണ്ണ് തുറക്കാതെ സർക്കാർ . അതേസമയം ഇന്ന് ഉച്ചയോടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും . നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്.
കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്യുന്ന മൂന്ന് വനിത ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് ഇന്നലെ നിയമന ശുപാർശ ലഭിച്ചിരുന്നു. അതേസമയം പരമാവധി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റീത്ത് വച്ചും സമരക്കാർ പ്രതിഷേധിച്ചിരുന്നു .എന്നാൽ ഉദ്യോഗാർത്ഥിളോട് സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിൽ 20 നാണ് 964 പേരുൾപ്പെട്ട വനിതാ സിപിഒ റാങ്ക് ലിസ്റ്റ് പ്രസിദ്ധിക്കരിച്ചത്.




