Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്

ആഗോളതലത്തിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള നടൻ ആണ് ജോണി ഡെപ്പ്. കുറച്ച് കാലങ്ങളായി സിനിമയിൽ സജീവമല്ലാത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ . ഇപ്പോഴിതാ ഈ ആരാധകരെ ആവേശിത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത് . ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് അത്.നീണ്ട ഇടവേളയ്ക്ക് ശേഷം മാർക്ക് വെബ്ബിന്റെ ‘ഡേ ഡ്രിങ്കർ’ എന്ന ചിത്രത്തിലൂടെയാണ് ജോണി ഡെപ്പ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. ചിത്രത്തിൽ താരത്തിനൊപ്പം പെനലോപ്പ് ക്രൂസ് ഉണ്ടാകും […]
Read more

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രില്‍ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന, ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം. മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ബിജെപി, ആര്‍എസ്എസിന്റെ അഭിപ്രായം ആരാഞ്ഞേക്കും. […]
Read more

കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്; ഷൈൻ അത് മനസിലാക്കുന്നത് നല്ലതായിരിക്കും: മുന്നറിയിപ്പുമായി എ എ റഹീം എം പി

ന്യൂഡൽഹി : ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി എ എ റഹിം എംപി. കേരളം ഭരിക്കുന്നത് ആരാണ് എന്ന് മനസിലാക്കി കളിക്കുന്നത് ഷൈനിന് നല്ലതായിരിക്കുമെന്ന് എ എ റഹിം ഡൽഹിയിൽ മാധ്യമപ്രവർത്തക്കാരോട് പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും ,സിനിമയുടെയും ,ഫാൻസ്‌ അസോസിയേഷന്റെയും മറവില്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നുള്ള കാലം കഴിഞ്ഞു എന്നും ഷൈൻ ടോം വിഷയത്തിൽ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നിലപാടെന്താണെന്നും എ എ റഹീം ചോദിച്ചു.സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാള […]
Read more

ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍ ഉന്നതനായ ഒരു മന്ത്രി: ഫേസ്ബുക്‌പോസ്റ്റുമായി കെഎസ് രാധാകൃഷ്ണന്‍

നടൻ ഷൈൻ ടോം ചാക്കോയുടെ വിഷയത്തിൽ പ്രതികരിച്ച് പിഎസ്സി മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഡോ. കെഎസ് രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയെ സംരക്ഷിക്കുന്നത് എന്നാണ് ഫേസ്ബുക്ക്പോസ്റ്റിലൂടെ ഡോ. കെഎസ് രാധാകൃഷ്ണന്‍ പ്രതികരിച്ചത് . കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടില്‍ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ട് എന്നും എന്നാൽ സിനിമയിലെ സൂപ്പര്‍ താരങ്ങളേയും സിനിമ സംഘടനകളേയും ഭയക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു […]
Read more

വനിത സിപിഒ റാങ്ക് ലിസ്റ്റ്: കാലാവധി നാളെ അവസാനിക്കാനിരിക്കെ നിയമനം

തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. കഴിഞ്ഞ 17 ദിവസമായി വിവിധ സമരമുറകളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചതോടെയാണ് നീക്കം. അതേസമയം അഡ്വൈസ് മെമ്മോ ലഭിക്കാത്തവർ സമരം തുടരും. വിവിധ വിഭാഗങ്ങളിലായി 45 വേക്കൻസികൾ ആയിരുന്നു വന്നത് . പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28, […]
Read more

അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

കോട്ടയം : അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്‌ത് സംഭവത്തിൽ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട ജിസ്‌മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ർക്ക് പരാതി നൽകും. കൂടാതെ ഇവരുടെ അച്ഛന്‍റെയും സഹോദരന്‍റെയും മൊഴി ഏറ്റുമാനൂർ പോലീസ് ഇന്ന് രേഖപ്പെടുത്തും. ജിസ്മോളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് തോമസ് ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനത്തെ കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജിമ്മി ജിസ്മോളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് . ഇവർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള […]
Read more

അന്ത്യ അത്താഴത്തിന്റെ ഓര്‍മ; ഇന്ന് പെസഹ വ്യാഴം

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും. വിവിധ പളളികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ.അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. […]
Read more

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിന് നാലര ലക്ഷത്തിലധികം രൂപ കൂടി അനുവദിച്ചു. ഇതുവരെ അര കോടിയിലേറെ രൂപയാണ് നീന്തൽ കുളത്തിന്‍റെ പരിപാലനത്തിനും നവീകരണത്തിനുമായി അനുവദിച്ചിരിക്കുന്നത്. ഊരുളങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി കരാർ നൽകിയിരുന്നത്. 2016 ൽ പിണറായി മുഖ്യമന്ത്രിയായതിന് ശേഷമാണ് ഉപയോഗ ശൂന്യമായ നീന്തൽ കുളം ഊരാളുങ്കൽ വഴി നവീകരിച്ചത്. കൂടാതെ ഫണ്ട് അനുവദിക്കാൻ ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ അനുമതിയും ലഭിച്ചിരുന്നു. 2016 […]
Read more

ബം​ഗാളിൽ പടരുന്ന അക്രമങ്ങൾക്ക് പിന്നിൽ അമിതഷായോ? ആഭ്യന്തര മന്ത്രിക്കെതിരെ ദീദി രം​ഗത്ത്

ബംഗാൾ : വഖഫ് നിയമത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലായി ബംഗാളിൽ വലിയ തോതിൽ പ്രതിഷേധം ആളിപ്പടർന്നിരുന്നു. ഇപ്പോഴിതാ ബം​ഗാളിൽ നടക്കുന്ന അക്രമം ​ഗൂഢാലോചനയാണെന്ന് ആരോപിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജീ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഎസ്എഫും ഗൂഢാലോചന നടത്തി ബംഗ്ലാദേശി അക്രമികളെ ബംഗാളിൽ പ്രവേശിക്കാൻ അനുവദിക്കുന്നതായാണ് മമത ബാനർജീ ആരോപിക്കുന്നത്. കൊൽക്കത്തയിൽ മുസ്ലീം പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മമതയുടെ ഈ പ്രസ്ഥാവന. കൂടാതെ പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നേനും അദ്ദേഹം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കണം എന്നും […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളിയുമായി ബിജെപി

പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. രാഹുലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്റെ ഭീഷണി. ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു ബിജെപി നേതാവിന്റെ ഈ ഭീഷണി. രാഹുലിന്റെ കാൽ തറയിലുണ്ടാവില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്നുമാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കിയത്. കൂടാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix