Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്‌ത്‌ നീക്കി പോലീസ്

ന്യൂഡൽഹി : സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് നടത്തിയ മാർച്ച് തടഞ്ഞ് പോലീസ്. എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇ ഡി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് ആണ് പോലീസ് തടഞ്ഞത്. കൂടാതെ ഷമ മുഹമ്മദ് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കിയിരുന്നു . സുരക്ഷയുടെ ഭാഗമായി പോലീസ് ഒരുക്കിയിരുന്ന ബാരിക്കേഡ് മറികടന്ന പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് […]
Read more

മുനമ്പം ഇനി ആവര്‍ത്തിക്കില്ല; കേന്ദ്രമന്ത്രി ശാശ്വതപരിഹാരം ഉറപ്പുനല്‍കി;വരാപ്പുഴ ആര്‍ച്ബിഷപ്പ്

എറണാകുളം : മുനമ്പം ഇനി ആവർത്തിക്കില്ലെന്നും , വിഷയത്തിൽ സംസാരിക്കാനാണ് താൻ എത്തിയതെന്നും കേന്ദ്രമന്ത്രി കിരൺ റിജുജു ആദ്യമേ അറിയിച്ചു എന്ന് വരാപ്പുഴ ആര്‍ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കൂടാതെ മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രി തങ്ങൾക്ക് ശാശ്വതപരിഹാരം ഉറപ്പുനല്‍കിയതായും ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കൂടാതെ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും മന്ത്രിയോട് സൂചിപ്പിച്ചതായും ഇദ്ദേഹം പറഞ്ഞു . ഇതുസംബന്ധിച്ച് താന്‍ നല്‍കിയ കുറിപ്പില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. അതേസമയം […]
Read more

പിണറായിയുടെ പാദസേവ ചെയ്യുന്നയാളാണ് ‘; ദിവ്യക്കെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ എസ് അയ്യർ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് ദിവ്യ എസ് അയ്യര്‍ എത്തിയിരുന്നു ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയത് . പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്നാണ് ദിവ്യയെ കെ മുരളീധരന്‍ വിമർശിച്ചത്. കൂടാതെ സോപ്പിടുമ്പോള്‍ […]
Read more

‘സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്’; വീണ്ടും എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെയാണ് ലഭിച്ചതെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും […]
Read more

ക്ലാസ്സ്മുറിയിലെ ചൂട് മാറാൻ ചാണകം : പകരം; പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർത്ഥി യൂണിയൻ

ന്യൂഡൽഹി : ചൂടിനെ മറികടക്കാനുളള പരമ്പരാഗത വഴി എന്ന് വിശേഷിപ്പിച്ച് കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ പ്രിന്‍സിപ്പൽ ചാണകം തേച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നിരവധിപേരാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത് . എന്നാൽ ഇപ്പോഴിതാ ഇതേ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ചിരിക്കുകയാണ് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ ചുവരിലാണ് വിദ്യാർത്ഥി യൂണിയൻ ചാണകം തേച്ചത്. അതേസമയം ക്ലാസ് മുറിയില്‍ ചാണകം തേയ്ക്കാന്‍ പ്രിന്‍സിപ്പാള്‍ […]
Read more

4കെയിൽ തിളങ്ങാൻ മിന്നൽ പ്രതാപനും മനു അങ്കിളും എത്തുന്നു

മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി എന്നിവർ ഒന്നിച്ചെത്തിയ എവർഗ്രീൻ ഹിറ്റ് സിനിമയാണ് മനു അങ്കിൾ . ഇപ്പോഴിതാ ചിത്രം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്തു പുറത്തിറക്കുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ 4 കെ പതിപ്പ് പുറത്തിറങ്ങുന്നതിന് ആഹ്ലാദത്തിലാണ് ആരാധകരും , പുതിയ ലുക്കിൽ പഴയകാല ഹിറ്റ് താരങ്ങളെ കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ഓരോ സിനിമ പ്രേമികളും . ഡെന്നീസ് ജോസഫിന്‍റെ കഥയ്ക്ക് ഷിബു ചക്രവര്‍ത്തി തിരക്കഥയെഴുതിയ മനു അങ്കിൾ 1988 […]
Read more

സിനിമ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങാൻ റൊണാള്‍ഡോ

ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ .ഒരു ഫുട്ബോൾ തരാം എന്നതിനപ്പുറംകഴിഞ്ഞ വർഷം അദ്ദേഹം തന്റെ സ്വകാര്യ യൂട്യൂബ് ചാനലായ ‘യുആര്‍ ക്രിസ്റ്റ്യാനോ’ സമാരംഭിക്കുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ അടുത്ത കാലത്ത് പിച്ചിന് പുറത്തും തന്റെ സാന്നിധ്യം സ്ഥിരമായി വളര്‍ത്തിയെടുക്കുന്നുണ്ട്.ഇപ്പോഴിതാ താരംബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. “മാത്യൂ വോണിനൊപ്പം എന്റെ പുതിയ ഫിലിം സ്റ്റുഡിയോയായ യുആര്‍ മര്‍വ് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ […]
Read more

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായവും വനം വകുപ്പില്‍ താല്‍ക്കാലിക ജോലിയും

തൃശ്ശൂർ: ആതിരപ്പള്ളിയില്‍ കാട്ടാനാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍. വാഴച്ചാല്‍ സ്വദേശികളായ അംബിക , സതീഷ് എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായമായ 10 ലക്ഷം രൂപ നല്‍കുക. ഈ സംഭവത്തിന് തൊട്ട് മുൻപ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ എന്നയാളും മരിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ തന്നെ താല്‍ക്കാലിക ജോലി നല്‍കുന്നതിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി […]
Read more

കത്തിപടരുന്ന അമർഷം: വഖഫിൽ താളം തെറ്റി ബം​ഗാൾ

ബംഗാൾ : വഖഫ് ഭേദ​ഗതി ബില്ല് ബംഗാളിലെ ക്രമാസമാധാനത്തിന്റെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്. മമത സർക്കാർ ഇതിനെതിരെ അഭ്യർത്ഥനയുമായി മുന്നോട്ടു വന്നുവെങ്കിലും പല സ്ഥലങ്ങളിലും വീണ്ടും ആക്രമണങ്ങൾ ആളിപടരുകയാണ്. ഇന്നലെയും ആക്രമങ്ങൾ ബംഗാളിന്റെ പല സ്ഥലങ്ങളിൽ ഉണ്ടായിരുന്നു . ഇന്നും ബംഗാളിന്റെ പല ഭാഗത്ത് ആക്രമണങ്ങൾ തുടരുകയാണ് . സൗത്ത് 24 പര്‍ഗാനസിലെ ഭൻഗറില്‍ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നിലവിൽ ബംഗാളിലെ പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതായി ഉദ്യോഗസ്ഥര്‍ […]
Read more

ഹരിയാനയിലെ ഭൂമിയിടപാട് കേസ്; ഇഡിക്കു മുന്നില്‍ ഹാജരായി റോബര്‍ട്ട് വാദ്ര

ന്യൂഡൽഹി : വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര ഹരിയാനയിലെ ഭൂമിയിടപാട് കേസിൽ ഇ ഡിക്കു മുമ്പിൽ ഹാജരായതായി റിപ്പോർട്ട്. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത് എന്നാണ് വിവരം. 2008 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix