Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ജോലിയോ ഭൂമിയോ വേണ്ട, നാല് കോടി രൂപയുടെ അവാർഡ് മതി: വിനേഷ് ഫോഗട്ട്

ന്യൂഡൽഹി : ഹരിയാന എംഎൽഎയും ഗുസ്‌തി താരവുമായ വിനേഷ് ​ഫോഗട്ടിന് ഹരിയാന സർക്കാർ വെച്ച മൂന്ന് ഓഫറുകളിൽ ഒന്ന് തിരഞ്ഞെടുത്തത് താരം . മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന് മൂന്ന് ഓഫറുകൾ വെച്ചത്. സർക്കാർ ജോലി , ഭൂമി , നാലുകോടി രൂപയുടെ പാരിതോഷികം എന്നീ മൂന്ന് ഓഫറുകളാണ് വിനീഷിന് മുന്നിൽ സർക്കാർ വെച്ചത് . ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് […]
Read more

‘പടക്കള’ത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദീനും; റിലീസ് മെയ് 8 ന്

നവാഗതനായ മനു സ്വരാജിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്‘പടക്കളം’ . ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ആഗോള റിലീസായി പ്രേക്ഷകർക്ക് മുൻപിൽ അടുത്ത മാസം 8 ന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം . ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 22-ാം ചിത്രമാണ് പടക്കളം. കൂടാതെ ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതുമുഖ […]
Read more

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി

കൊച്ചി : മദ്യനയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെസിബിസി . മയക്കുമരുന്നുകൾ മാത്രമാണ് വില്ലൻ എന്നാണ് സർക്കാരും അബ്കാരികളും പറയുന്നതെന്നും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും കെസിബിസി ആരോപിച്ചു.ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍ ഡ്രൈഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ടെസ്റ്റ് ഡോസാണ് എന്നും കെസിബിസി വിമർശിച്ചു. അതേസമയം കെസിബിസിയെ ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്നും മദ്യവിരുദ്ധസമിതി വ്യക്തമാക്കി.സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പറയുമ്പോൾ മറുവശത്ത് സർക്കാർ ലഹരിയെ ഉദാരവൽക്കരിക്കുകയാണെന്നും കെസിബിസിയുടെ പ്രസ്താവനയിൽ പറയുന്നു . സര്‍ക്കാര്‍ മദ്യനയത്തിനെതിരെ […]
Read more

സിപിഓ ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണം: എൻ എ മുഹമ്മദ്‌ കുട്ടി

കൊച്ചി: നിയമനം നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ സമരം തുടരുന്ന പൊലീസ് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്നും വിഷയം പരിഹരിക്കണമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടക്കുന്ന സമരങ്ങൾ കേരളീയ പൊതുസമൂഹത്തിന് തന്നെ നാണക്കേടാണ്. ആശാ സമരം ആണെങ്കിലും സിപിഓ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സമരം ആണെങ്കിലും അവിടെ തുടരുന്നതിന്റെ അടിസ്ഥാനം സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്. നിയമന നിരോധനമാണ് സംസ്ഥാനം […]
Read more

മൂന്ന് ലക്ഷത്തിന്റെ ഷൂ 5000 രൂപയ്ക്ക് നൽകാം: ഷൂ വിഷയത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: വീണ ജോർജിന്റെ ബാഗിന് ശേഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വിഷയമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂസും ഷൂസിന്റെ വിലയും ,എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഷൂ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്റിലുകളാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. വിദേശത്ത് […]
Read more

തഹാവൂര്‍ റാണയെ പരസ്യമായി തൂക്കിലേറ്റണം ; ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയായ തഹാവൂർ റാണയെ മുംബൈയിൽ പരസ്യമായി തൂക്കിലേറ്റണം എന്ന് ശിവസേന യുബിടി നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി. യുഎസില്‍ നിന്നും എത്തിച്ച തഹാവൂര്‍ റാണയ്ക്ക് എതിരായി ഇന്ത്യയിലെ നിയമ നടപടി ആരംഭിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷമായ പ്രതികരണം പ്രിയങ്ക നടത്തിയത്. 16 വർഷങ്ങൾക്ക് ശേഷം , തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുകയാണ് മുംബൈയിലെ തിരക്കേറിയ ഒരു സ്ഥലത്ത് വെച്ച് റാണയുടെ വധശിക്ഷ നടപ്പാക്കണം ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം,’ എന്നായിരുന്നു മാധ്യമങ്ങളോട് […]
Read more

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ ഈ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും എന്നാൽ പദവി മാത്രം കൊണ്ടുനടക്കുന്ന കുറെ പേർ പാർട്ടിലുണ്ടെന്നും അവരെയെല്ലാം മാറ്റിനിർത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി . നിലമ്പൂർ തെരഞ്ഞെടുപ്പിനെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു .തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും എന്നും കൂടാതെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു . വെള്ളാപ്പള്ളിയുടെ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശത്തിലും മുരളീധരൻ […]
Read more

സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു ; വിദ്വേഷ പരാമർശവുമായി ബാബ രാംദേവ്

വിവാദ പരാമർശവുമായി പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നും ഇത് സർബത്ത് ജിഹാദാണെന്നുമാണ് ബാബ രാംദേവ് ആരോപിക്കുന്നത് . ലവ് ജിഹാദ് പോലെ തന്നെയാണ് സർബത്ത് ജിഹാദെന്നും ഇതിൽ നിന്ന് ആളുകൾ സ്വയം സുരക്ഷിതരാകുക എന്നും രാംദേവ് ആവശ്യപ്പെട്ടു. സ്വന്തം ബ്രാൻഡായ പതഞ്ജലിയുടെ റോസ് സർബത്തിൻ്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ ഈ വിവാദ പരാമർശം. രാജ്യത്ത് ഒരു കമ്പനി സർബത്ത് […]
Read more

വഖഫ് ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി . സ്ത്രീകൾ ഉൾപ്പടെ ഓരോ മണ്ഡലങ്ങളിലെ വീടുകൾ കയറിയിറങ്ങി പ്രചാരണത്തിനിറങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും. കൂടാതെ ജില്ലാ തലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതലയും […]
Read more

കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

എറണാകുളം : കേരളോത്സവത്തിലെ സാംസ്‌കാരിക ഘോഷയാത്രയിൽ വിവാദമായി മുസ്ലിം വിരുദ്ധ ടാബ്ലോ. മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിലാണ് ടാംബ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ശൈശവവിവാഹത്തിനെതിരായ ടാബ്ലോയിൽ തൊപ്പിയിട്ട കുറച്ച് പ്രായം ചെന്ന ഒരു മുസ്‌ലിയാരും തട്ടമിട്ട ഒരു ചെറിയ പെൺകുട്ടിയും കൈപിടിച്ചിരിക്കുന്നതായി കാണാം . ഇതാണ് ഇപ്പോൾ വിമർശനങ്ങൾക്കു വഴി വെച്ചിരിക്കുന്നത്. ഇതേതുടർന്ന് കോതമംഗലത്ത് യുഡിവൈഎഫ് പ്രതിഷേധിച്ചിരുന്നു. സംഘപരിവാറുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ടാബ്ലോയെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി യുവജന കമ്മീഷൻ വൈസ് ചെയർമാന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer