Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സ് 2024: മികച്ച ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’, പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമയും

തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയാണ്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങൾ കേന്ദ്ര കഥാപാത്രമായ ഫാത്തിമയുടെ കണ്ണിലൂടെ കാണുന്ന ചിത്രം മുൻപും നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് . അന്വേഷിപ്പിൻ കണ്ടെത്തും ,എആര്‍എം, എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുത്തത് ടോവിനോ തോമസിനെയാണ്. അതേസമയം മികച്ച നടിമാർക്കുള്ള പുരസ്ക്കാരം നസ്രിയ നസീമും റിമ കല്ലിങ്കലും പങ്കിട്ടു. […]
Read more

മോദിയെ കണ്ടു തന്റെ പ്രതിജ്ഞ നിറവേറ്റി; ഒടുവിൽ പതിനാലുവര്‍ഷത്തിനുശേഷം ചെരുപ്പ് ധരിച്ച ആരാധകൻ

ഹരിയാന : ലോകത്തിലെ ഏറ്റവും ജനപ്രിയനും, ആരാധ്യനുമായ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷത്തിലധികം ആരാധകരുള്ള, സോഷ്യൽ മീഡിയയിലും പ്രധാനമന്ത്രി ഒരു താരമാണ് . ഇപ്പോഴിതാ തന്റെ 100 ദശലക്ഷത്തിലധികം ആരാധകരിൽ ഒരാളുടെ പ്രവർത്തിയിൽ നരേന്ദ്ര മോദി വാചാലനാകുകയാണ് . നീണ്ട പതിനാലുവര്‍ഷമാണ് മോദിയുടെ കടുത്ത ആരാധകനും ബിജെപി പ്രവത്തകനുമായ ഹരിയാന സ്വദേശിയായ രാംപാല്‍ കശ്യപ് മോദിയോടുള്ള തന്റെ സ്നേഹം കൊണ്ടും അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം കൊണ്ടും ഈ നീണ്ട വർഷം […]
Read more

ശിവകാര്‍ത്തികേയന്‍, ചിത്രം ‘മദ്രാസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം മദ്രാസി സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലേക്കെത്തും. ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് മദ്രാസി. ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജുമെനൊന്റെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ […]
Read more

മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്

ന്യൂഡൽഹി :സാമ്പത്തികത്തട്ടിപ്പ് കേസിൽ ബെല്‍ജിയത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇ ഡി , എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന സംഘമാകും ഇതിനായി ബെൽജിയത്തിലേക്ക് പുറപ്പെടുന്നത് .നിയമനടപടികൾ വേഗത്തിൽ ആകുന്നതിനായാണ് ഈ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കുന്നത്. അതേസമയം ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ബെല്‍ജിയം പോലീസ് […]
Read more

കേക്കിന് കൂടുതല്‍ പണം വാങ്ങി; സൊമാറ്റൊക്ക് 7000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസില്‍ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി .വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹര്‍ജിക്കാരന്‍. 2023 സെപ്റ്റംബര്‍ 20ന് അണ്ണാ നഗറിലെ ഐസ്‌ക്രീം കടയില്‍നിന്നുള്ള ഇറ്റാലിയന്‍ കസാട്ട ഐസ്‌ക്രീം കേക്കാണു ഫിറോസ് ഓര്‍ഡര്‍ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ എംആര്‍പി 300 രൂപയാണെന്നു കണ്ടെത്തിയതോടെയാണു പരാതി നല്‍കിയത്. […]
Read more

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ പകരചുങ്കത്തില്‍ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും. ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള […]
Read more

ഐഎസ്എല്‍ കിരീടം വീണ്ടും മോഹന്‍ ബഗാന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എൽ) കിരീടം മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ആവേശ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ 2-1ന് കീഴടക്കി. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ജാമി മക്ലാരന്‍ നേടിയ വിജയഗോളാണ് ഒരിക്കല്‍ കൂടി മോഹന്‍ ബഗാന് ഐഎസ്എല്‍ കിരീടം സമ്മാനിച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ആദ്യ പകുതി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. മോഹന്‍ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും, പിന്നീട് ബെംഗളൂരുവാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുടീമുകള്‍ക്കും […]
Read more

ഭക്ഷ്യ ടൂറിസം രംഗത്ത് ലോകത്ത് മുൻനിരയിലെത്തി ദുബായ്

ഭക്ഷ്യ ടൂറിസം രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലെത്തി ദുബായ് നഗരം. റസ്റ്ററന്റുകൾ, പാചകരീതികൾ എന്നിവയിൽ ആഗോളതലത്തിൽ പാരീസിനുശേഷമാണ് ദുബായ് എത്തിയത് . ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങിയ പ്രമുഖ നഗരങ്ങളെ മറികടന്നാണ് ദുബായ് രണ്ടാം സ്ഥാനത്തെത്തിയത്. റസ്റ്ററന്റുകൾ, പാചകരീതികൾ എന്നിവയിൽ ദുബായ് രണ്ടാം സ്ഥാനത്താണെങ്കിലും ഭക്ഷണ വൈവിധ്യങ്ങളുടെ കാര്യത്തിൽ ദുബായ് പാരീസിനെയും സിങ്കപ്പൂരിനെയും മറികടന്ന് പട്ടികയിൽ ഒന്നാമതാണ്. കൂടാതെ ലോകത്ത് അതിവേഗത്തിൽ വളരുന്ന ഗ്യാസ്‌ട്രോണമി കാപിറ്റൽ എന്നാണ് ദുബായ് നഗരത്തെ വിശേഷിപ്പിക്കുന്നത്. 2024-ൽ മാത്രം ആയിരത്തോളം പുതിയ റസ്റ്ററന്റ് […]
Read more

കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ലോക പ്രശസ്ത ബ്രാൻഡായ പ്യൂമയുമായുള്ള കരാര്‍ അവസാനിച്ചു. നീണ്ട എട്ട് വർഷത്തിന് ശേഷമാണ് കരാർ അവസാനിച്ചത് .2017 മുതലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ എട്ട് വർഷത്തെ സ്പോണ്‍സര്‍മാര്‍. 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്. നിലവിൽ ഐപിഎല്‍ പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഇനി […]
Read more

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയം: എരുമേലിയിൽ വീടിന് തീ പിടിച്ച് അമ്പത് വയസ്സുകാരിയായ വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശിയായ സീതമ്മ എന്ന സ്ത്രീയാണ് മരിച്ചത്.തീ പിടുത്തത്തിൽ സീതമ്മയുടെ ഭർത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുടുംബ കലഹത്തെ തുടർന്ന് സീതമ്മയുടെ ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. സംഭവത്തിൽ മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് സത്യപാലന്റെ മകളായ അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix