Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേക്കിന് കൂടുതല്‍ പണം വാങ്ങി; സൊമാറ്റൊക്ക് 7000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസില്‍ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി .വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹര്‍ജിക്കാരന്‍.

2023 സെപ്റ്റംബര്‍ 20ന് അണ്ണാ നഗറിലെ ഐസ്‌ക്രീം കടയില്‍നിന്നുള്ള ഇറ്റാലിയന്‍ കസാട്ട ഐസ്‌ക്രീം കേക്കാണു ഫിറോസ് ഓര്‍ഡര്‍ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ എംആര്‍പി 300 രൂപയാണെന്നു കണ്ടെത്തിയതോടെയാണു പരാതി നല്‍കിയത്. അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയില്‍ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.

ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം ഭക്ഷ്യവസ്തുക്കളുടെ എംആര്‍പിക്കു മുകളില്‍ 700 രൂപ അധികമായി ഈടാക്കുന്നത് അന്യായമായ വ്യാപാരവും സേവനത്തിലെ അപര്യാപ്തതയുമാണെന്നു ബെഞ്ച് വിലയിരുത്തി. തുടര്‍ന്നാണ് ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 2,000 രൂപയും നല്‍കണമെന്ന് ഉത്തരവിട്ടത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix