തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിന് നാലര ലക്ഷത്തിലധികം രൂപ കൂടി അനുവദിച്ചു. ഇതുവരെ അര കോടിയിലേറെ രൂപയാണ് നീന്തൽ കുളത്തിന്‍റെ പരിപാലനത്തിനും നവീകരണത്തിനുമായി അനുവദിച്ചിരിക്കുന്നത്. ഊരുളങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി കരാർ നൽകിയിരുന്നത്.
2016 ൽ പിണറായി മുഖ്യമന്ത്രിയായതിന് ശേഷമാണ് ഉപയോഗ ശൂന്യമായ നീന്തൽ കുളം ഊരാളുങ്കൽ വഴി നവീകരിച്ചത്. കൂടാതെ ഫണ്ട് അനുവദിക്കാൻ ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ അനുമതിയും ലഭിച്ചിരുന്നു. 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്.




