തിരുവനന്തപുരം: നടി വിൻസി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ സൂത്രവാക്യം സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള. മാധ്യമങ്ങളോടായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം . സിനിമയുടെ പ്രമോഷനുമായി വിൻസിയും ഷൈനും സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു എന്നുമാണ് ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞത്. വിൻസിയുമായി സംസാരിച്ചു . ‘സൂത്രവാക്യം’സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നുവെന്ന് വിൻസി പറഞ്ഞു എന്നും എന്നാൽ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ലഹരിയെക്കുറിച്ചോ വിൻസിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാൽ ഇത് തന്നെയും തന്റെ സിനിമയെയും പ്രതികൂലമായി ബാധിച്ചു. താൻ കേരളത്തിലെത്തിയത് കൂടുതൽ മലയാളം സിനിമകൾ നിർമ്മിക്കാനാണ്. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല ശ്രീകാന്ത് കണ്ടർഗുള മാധ്യമങ്ങളോട് പറഞ്ഞു.




