Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : തിരുവാതുക്കലിൽ ദമ്പതികളുടെ കൊലപാതകത്തിൽ ആസാം സ്വദേശി അമിത് തന്നെ പ്രതി എന്ന സ്ഥിതീകരിച്ച് പോലീസ് . ദമ്പതികളുടേത് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ. കൊലപാതകം നടത്താൻ ദിവസങ്ങളുടെ ആസൂത്രണം അമിത് നടത്തി എന്നും പോലീസ് പറയുന്നു ,കൂടാതെ കൊലപാതകത്തിനായി ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. കൂടാതെ വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഇയാളുടെ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. അമിത് ഇവിടുത്തെ മുൻ ജീവനക്കാരനാണെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .

മുൻപ് ഇയാൾ മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തതോടെയാണ് പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ് . ഇതിനിടെ ഇയാൾ ദമ്പതികളുടെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. പിന്നീട് അമിത് ലോഡ്ജിൽ നിന്ന് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. അതേസമയം പ്രതി അമിത് ആണ് എന്ന സ്ഥിതിക്കരിച്ചത് കൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപകമായി നടത്തുകയാണ് . മൊബൈൽ ഫോൺ കവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer