Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി: ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍ വിവാദ പ്രസ്താവനയുമായി ഹരിഭാവു ബാഗ്‌ഡെ

അജ്മീർ : ഗുരുത്വാകര്‍ഷണവും , വിമാനവും കണ്ടുപിടിച്ചത് ഇന്ത്യയിലാണെന്ന വിചിത്ര വാദവുമായി രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെ. രദ്വാജ മഹര്‍ഷി എഴുതിയ സംസ്‌കൃത ഗ്രന്ഥത്തിലെ തത്വങ്ങൾ ഉപയോഗിച്ചാണ് വിമാനം നിര്‍മ്മിച്ചതും പറത്തിയതെന്നും റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടെത്തുന്നതിന് മുൻപ് ഇന്ത്യൻ വംശജനായ ശിവകര്‍ ബാപുജി വിമാനം നിർമ്മിച്ചതിനുമുള്ള പരാമർശമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത് . കൂടാതെ സർ ഐസക് ന്യൂട്ടണ് മുന്‍പ് ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ഭാസ്‌കരാചാര്യര്‍ 11ാം നൂറ്റാണ്ടില്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അജ്മീറിലെ മഹര്‍ഷി […]
Read more

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരിമരുന്ന് നൽകാറുണ്ട്: കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ,ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമയുടെ മൊഴി . സിനിമ മേഖലയിലെ തന്നെ ചില പ്രമുഖരുടെ പേരുകളും തസ്ലിമ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. അതേസമയം കോടികൾ വിലമതിക്കുന്ന കഞ്ചാവാണ് എക്‌സൈസ് തസ്ലീന സുൽത്താനയിൽ നിന്നും പിടികൂടിയത്. തസ്ലിമയെ കൂടാതെ മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നയാളും പോലീസ് പിടിയിലായി . ബംഗളൂരുവിൽ നിന്ന് പ്രതികൾ എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും […]
Read more

ഓണ്‍ലൈന്‍ മരുന്ന് വില്‍പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു

തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോര്‍ജിന്റെ […]
Read more

മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നു : എംമ്പുരാനെ വിടാതെ പിന്തുടർന്ന് ഓർഗനൈസർ

എംമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തീയേറ്ററുകളിൽ എത്തിയപ്പോഴും വീണ്ടും ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രം ഓർഗനൈസർ രംഗത്ത്.ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നുമാണ് ഓര്‍ഗനൈസറിന്റെ പുതിയ ലേഖനത്തിൽ പറയുന്നത്. ചിത്രത്തിൽ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നു എന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന തരത്തിലുള്ള മുന്നറിയിപ്പും ലേഖനത്തിൽ പറയുന്നുണ്ട്. കേരളത്തിന്റെ യുവത്വം മയക്കുമരുന്നിന്റെയും അരാജക സിനിമകളുടെയും പിടിയിലാണ് എന്നും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം ചിത്രം വിവാദങ്ങളിൽ പെട്ടതോടെ മോഹൻലാലും […]
Read more

ജാതി വിവേചനം നേരിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരന്‍ ബാലു രാജിവെച്ചു

തൃശൂർ : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ജീവനക്കാരൻ ബാലു രാജിവെച്ചു. തിരുവനതപുരം ആര്യനാട് സ്വദേശിയായ ബാലുവാണ് ഇന്നലെ ദേവസ്വം ഓഫീസില്‍ എത്തി രാജിക്കത്ത് നൽകിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ താന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് പിന്നീട് ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു ഈ കാലയളവിൽ ബാലു അവധിയിൽ പ്രവേശിച്ചു ,തുടർന്നാണ് ഇയാൾ രാജിവെച്ചത് ഫെബ്രുവരി 21ന് ആണ് ബാലു ചുമതലയേറ്റത് . വ്യക്തിപരമായ കാരണങ്ങളാലും ചില ആരോഗ്യപരമായ കാരണങ്ങളാലുമാണ് രാജി എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കഴക ജോലികൾക്കായി […]
Read more

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇതുവരെ അറസ്റ്റിലായത് 105 പേർ

തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 2384 പേരെ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടതായി സംശയിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ 105 പേരാണ് അറസ്റ്റിലായത് കൂടാതെ 90 കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തു. എംഡിഎംഎ , കഞ്ചാവ് ,കഞ്ചാവ് ബീഡി , എന്നിവയാണ് അറസ്റ്റിലായവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. നിരോധിത മയക്കു മരുന്നുകൾ ശേഖരിക്കുന്നതിലും ,വിൽക്കുന്നതിലും ഏർപ്പെടുന്നവരെ കണ്ടുപിടിച്ച് കർശനനിയമനടപടികൾ സ്വീകരിക്കുന്നതിനായാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി […]
Read more

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: മരണം 18 ;അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലൽ

ഗുജറാത്ത് : അഹമ്മദാബാദിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം പതിനെട്ടായി. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. അതേസമയം അപകടത്തിപ്പെട്ട അഞ്ച് പേരുടെ നില ഗുരുതരമാണ്. നിലവിൽ രക്ഷാപ്രവത്തനം പുരോഗമിക്കുകയാണ് . അഗ്‌നിശമന സേന, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്. കൃത്യമായി എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭ്യമല്ല അതുകൊണ്ട് തന്നെ മരണ സംഖ്യാ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Read more

എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി

എറണാകുളം : എംമ്പുരാനെതിരായ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. ഹർജി നൽകിയത് പ്രശസ്തിക്ക് വേണ്ടിയോ എന്നും ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം എംപുരാന്റെ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി . കൂടാതെ ഹർജിയിൽ സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി. അതേസമയം ചിത്രത്തിനെതിരെ ഹർജി സമർപ്പിച്ച തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷിനെ പാർട്ടി പ്രർഥമിക അംഗ്വത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷൻ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും […]
Read more

അച്ചടക്കം ഹിന്ദുക്കളിൽ നിന്നും പഠിക്കണമെന്ന് യോഗി ആദിത്യനാഥ്‌

ഉത്തർപ്രദേശ് : മുസ്ലിം വിരുദ്ധ പരാമർശവുമായി വീണ്ടും യോഗി ആദിത്യനാഥ്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണമെന്നുമാണ് യോഗി ആദിത്യനാഥിന്റെ പുതിയ വാദം . റോഡ് നടക്കാനുള്ളതാണെന്നും നിസ്‌കരിക്കാൻ ഉള്ളതല്ലെന്നുമാണ് യോഗി ആദിത്യനാഥ്‌ വ്യക്തമാക്കിയത് . റോഡിൽ നിസ്‌കാരം വിലക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആദിത്യനാഥിന്റെ മറുപടി. അതേസമയം ‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും അവർക്ക് മതപരമായ കാര്യങ്ങൾ ചെയാൻ അവിടെ സ്വാതന്ത്രം ഉണ്ടെന്നും എന്നാൽ […]
Read more

മേജർ രവിയെ തള്ളി ആന്റണി പെരുമ്പാവൂർ

എംമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ . ചിത്രം ഇറങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരണം നടത്തിയ മേജർ രവിയുടെ പരാമർശങ്ങളെ തള്ളിയാണ് ആന്റണി പെരുമ്പാവൂർ എത്തിയിരിക്കുന്നത്. മോഹൻലാൽ സിനിമ കണ്ടിട്ടില്ല എന്നും അദ്ദേഹത്തിന് മാനസികമായി വളരെയധികം വിഷമമുണ്ട് എന്നുമായിരുന്നു മേജർ രവി വിവാദങ്ങൾക്ക് പിന്നാലെ പ്രതികരിച്ചത്. മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇതെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയും എന്നും മേജർ രവി വ്യക്തമാക്കിയിരുന്നു . ഈ പരാമർശത്തെ തള്ളിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix