Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL കേസ്; സർക്കാർ എടുത്തുചാട്ടം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സർക്കാർ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുമെന്നും അതിന് ശേഷമായിരിക്കും കേസെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരെയും വേട്ടയാടാനോ പ്രതികാരബുദ്ധിയോടെ പകപോക്കാനോ ഉള്ളതല്ല സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്തുക സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. പി.എം.എൽ.എ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് നൽകിയ കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പ് കൈമാറുകയായിരുന്നു. തുടർന്ന് നിയമോപദേശത്തിനായി കത്ത് അയച്ചു. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.

പി.എം.എൽ.എ നിയമത്തിലെ 66(2) പ്രകാരം വിവരം കൈമാറിയാൽ കേരള പൊലീസ് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിയുണ്ട്. അഴിമതി കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണമെന്ന മറ്റൊരു സുപ്രീം കോടതി വിധിയും നിലവിലുണ്ട്. ഈ രണ്ട് വിധികളും പരിഗണിച്ചാണ് ആദ്യം അന്വേഷണം നടത്തി തുടർനടപടി തീരുമാനിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നിയമപരമായ ബാധ്യതയുടെ ഭാഗമായാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. അന്വേഷണത്തിനിടെ ബന്ധപ്പെട്ടവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix