Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ പെൻഷൻ ആണ് വിഷുവിന് മുൻപ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് 1600 രൂപ വീതം ലഭിക്കുക. അടുത്ത ആഴ്ച മുതലാകും പെൻഷൻ വിതരണം . 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ ആകും തുക എത്തുക. മറ്റുള്ളവർക്ക് സഹകരണബാങ്കുകൾ വഴി വീട്ടിലെത്തി പണം കൈമാറും. പെൻഷൻ […]
Read more

കൈരളി ടിവിക്കു നേരെ നടത്തിയ പരാമർശങ്ങൾ പ്രതിഷേധാർഹം ; സുരേഷ് ഗോപിയെ വിമർശിച്ച് kuwj

തിരുവനന്തപുരം: മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതും, പുഛിക്കുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കൽ , മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണിയുടെ സ്വരത്തിൽ ആക്രോശിക്കൽ , മാധ്യമ പ്രവർത്തകരെ വിരട്ടാൻ ശ്രമിക്കൽ തുടങ്ങിയ കോമാളിത്തങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാൻ തയ്യാറാകണം എന്നും ഇനിയും തരം താഴരുതെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സിനിമയിലെ ആക്ഷൻ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ […]
Read more

‘പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല’: മാത്യു കുഴൽനാടൻ

എറണാകുളം : മാസപ്പടി കേസിൽ പ്രതിപ്പട്ടികയിൽ  മുഖ്യമന്ത്രി പിണറായി വിജയനും വരുന്ന നാളുകൾ വിദൂരമല്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. .‘ഇന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിപ്പട്ടികയിൽ വന്നിരിക്കുകയാണ്. എത്രവേണമെങ്കിലും അത് വൈകിപ്പിക്കാൻ ശ്രമിക്കാം. എത്രവേണമെങ്കിലും പ്രചണ്ഡമായ പ്രചരണങ്ങൾ നടത്താം. കേസുകൾ പരാജയപ്പെട്ടെന്ന് പറയാം. പക്ഷേ, പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല. അക്കാര്യത്തിൽ സംശയമില്ല.’- മാത്യു കുഴൽനാടൻ […]
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: വീടു പൂട്ടിയിറങ്ങി സുകാന്തും കുടുംബവും; പട്ടിണിയിലായി വളർത്തുമൃഗങ്ങൾ

എടപ്പാൾ : ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് സുകാന്ത് സുരേഷും മാതാപിതാക്കളും വീട് പൂട്ടിപോയ സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾ പട്ടിണിയിലായതായി റിപ്പോർട്ട്. പശുക്കളും നാല് പശുക്കിടാങ്ങളും , കോഴികളും , വളർത്തു നായയെയും ആരെയും ഏൽപ്പിക്കാതെയാണ് സുകാന്തും മാതാപിതാക്കളും മുങ്ങിയതെന്നാണ് വിവരം. മേഘയുടെ മരണത്തിലെ അന്വേഷണം ഐ ബി ഉദ്യോഗസ്ഥനായ സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു മാതാപിതാക്കൾ മുങ്ങിയത്. അതേസമയം ഇവർ ആരോടും പറയാതെ വീട് വിട്ട് പോയ സാഹചര്യത്തിൽ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് […]
Read more

പാലസ്തീന് ഐക്യദാർഢ്യവുമായി സിപിഎം പാർട്ടി കോൺഗ്രസ് ; എത്തിയത് കഫിയ ധരിച്ച്

മധുര: മധുരയിൽ നടക്കുന്ന 24 മത് സിപിഎം പാർട്ടി കോൺഗ്രസിൽ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിനിധികൾ. ഐക്യദാർഢ്യത്തിന്റെ ഭാഗമായി കഫിയ അണിഞ്ഞാണ് പ്രതിനിധികൾ സമ്മേളനത്തിൽ എത്തിയത്. കൂടാതെ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യവും ഉയർത്തി. അതേസമയം സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും.
Read more

മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം; ആവശ്യപ്പെട്ട് വി ഡി സതീശന്‍

കൊച്ചി : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതിപ്പട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെയും മകളേയും സംരക്ഷിക്കാൻ സിപിഎം നേതാക്കൾ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി . എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകൾക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേട്ടശേഷമാണ് അവരെപ്രതിപ്പട്ടികയിൽ  ചേർത്തതെന്നും ഈ സാഹചര്യത്തിൽ അധികാരത്തിലിരിക്കാൻ മുഖ്യമന്ത്രിക്ക് ഒരു ധാര്‍മ്മികമായ അർഹതയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. യാതൊരു സേവനവും […]
Read more

രാഷ്ട്രീയ പ്രേരിതം : മാസപ്പടിക്കേസിൽ അന്വേഷിക്കാൻ ഒന്നുമില്ല; പി.രാജീവ്‌

മധുര : മാസപ്പടിക്കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും കേസിൽ അന്വേഷിക്കാൻ ഒന്നുമില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയതാണെന്നും വ്യവസായ മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതാണെന്നും അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി . അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത് . മുഖ്യമന്ത്രിയുടെ മകൾ […]
Read more

എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. കൊച്ചി എൻ ഐഎയാണ് ഇന്ന് പുലർച്ചെ മഞ്ചേരിയിലെ അഞ്ച് വീടുകളിൽ റെയ്ഡ് നടത്തിയത്.ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. റെയ്‌ഡിൽ നാല് പേരെ എൻഐഎ കസ്റ്റഡിയിലും എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഷംനാദ് എന്ന പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
Read more

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു: ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

മധ്യപ്രദേശ് : ഭഗവാൻ ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു എന്നാരോപിച്ച് മധ്യപ്രദേശിലെ ജബൽപൂരിൽ ഹിന്ദു സംഘടന സ്കൂൾ അടിച്ചു തകർത്തു. വൻ നാശനഷ്ട്ടങ്ങളാണ് ഹിന്ദു സംഘടനകളുടെ ആക്രമണം മൂലം സ്കൂളിന് ഉണ്ടായിരിക്കുന്നത്. കൂടാതെ പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പോലീസ് നോക്കിനിൽക്കേയാണ് അക്രമകാരികൾ ഈ പ്രവർത്തിക്കളെല്ലാം ചെയ്തത്. അതേസമയം ഏപ്രിൽ ഒന്നിന് ജബൽപൂരിൽ വിഎച്ച്പി സംഘടന മലയാളികളായ വൈദികരെ മതപരിവർത്തനത്തിന്റെ പേരിൽ മർദിച്ച വാർത്താ ഇന്നാണ് പുറംലോകം അറിഞ്ഞത്. ആദിവാസികളെ […]
Read more

മലയാളി വൈദികർക്ക് മർദനമേറ്റ സംഭവം : ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി : ജയ്‌ശ്രീറാം വിളിച്ച് കൊണ്ട് ഒരു സംഘം ജബൽപൂരിൽ മലയാളി വൈദികരെ മർദിച്ച വിഷയം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി . വിശ്വാസികളുടെയും വൈദീകരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ന്യൂനക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ചു. അതേസമയം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലിമെന്റിൽ നിന്ന് ഇറങ്ങി പോയി . വിഎച്ച്പി പ്രവർത്തക്കാരാണ് മതപരിവർത്തനത്തിന്റെ പേരിൽ മലയാളി വൈദീകരെ ആക്രമിച്ചത് . ഏപ്രിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix