Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കേരളത്തിൽ BJP യെ അധികാരത്തിലെത്തിക്കാൻ രാജീവ് ചന്ദ്രശേഖർ

ബിജെപി കേരളത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് രണ്ടും കൽപ്പിച്ച് തന്നെയാണ്. ഒരുകാലത്ത് ബിജെപി രാജ്യത്ത് ഒരു ചുക്കും ചുണ്ണാമ്പും സൃഷ്ടിക്കുകയില്ലെന്ന് ആർജ്ജവത്തോടെ പറഞ്ഞവർക്ക് മുന്നിലാണ് അവരിന്ന് രാജ്യത്തെ തുടർച്ചയായി നയിക്കുന്നത്. ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളെ ബിജെപി കഴിഞ്ഞ മൂന്ന് തവണകളായി നിയന്ത്രിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണത്തിലുള്ളതും ബിജെപി തന്നെ. ഇനി അടുത്തത് അവരുടെ ലക്ഷ്യങ്ങളിൽ ദക്ഷിണേന്ത്യയാണ്. തെക്കേ ഇന്ത്യയിൽ കർണാടകയിൽ അവർ അധികാരത്തിലേക്ക് വന്നിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷവും ബിജെപി തന്നെയാണ്. ആന്ധ്രയിലും ബിജെപിയോട് ആഭിമുഖ്യമുള്ള സർക്കാരാണ് ഭരണത്തിലുള്ളത്. […]
Read more

കുനാൽ കമ്രയെ കലാകാരന്മാരുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത് ബുക്ക്‌മൈഷോ

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്ത ബുക്ക്മൈഷോ. കൂടാതെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരുന്ന കലാകാരന്മാരുടെ പട്ടികയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ശിവസേന ഷിൻഡെ വിഭാഗം യുവ നേതാവ് രാഹുൽ എൻ കനാല്‍ കുനാലിനെതിരെ ബുക്ക്മൈഷോയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ബുക്‌മൈഷോയുടെ ഈ നടപടിക്ക് പിന്നാലെ കനാല്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. കലാകാരനുമായി ബന്ധപ്പെട്ട എല്ലാ […]
Read more

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് M A ബേബി ക്ക് സാധ്യത

മധുരയിൽ നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ചരിത്ര സമ്മേളനമാണ്. രാജ്യത്തിന്റെ അധികാര കസേരയിൽ പോലും എത്തുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് മധുരയിൽ സഖാക്കൾ ഒത്തുകൂടിയിരിക്കുന്നത്. 1972ൽ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന തമുക്കം മൈതാനത്ത് അഞ്ചു പതിറ്റാണ്ടു പിന്നിട്ട ശേഷമാണ് വീണ്ടുമൊരു പാർട്ടി കോൺഗ്രസ് നടക്കുന്നത്. അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ തമ്മിൽ ഏറെ അന്തരം ഉണ്ടെന്ന് മാത്രം. ദേശീയ രാഷ്ട്രീയം കോൺഗ്രസ് പാർട്ടിയുടെയും ഇന്ദിര ഗാന്ധിയുടെയും നിയന്ത്രണത്തിൽ നിൽക്കുമ്പോഴാണ് മധുരയിൽ […]
Read more

ബിജെപിയോട് അടുക്കുന്ന ക്രൈസ്തവരെ പിന്തിരിപ്പിക്കാൻ മനോരമ

സി പി സുഗതൻ മനോരമ ചാനലിന് ഭ്രാന്തിളകി. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ പീഡനo നടക്കുന്നു എന്നു (വാജ്‌പയി ഭരണകാലത്തു മനോരമ നടത്തിയ നുണ പ്രചാരണം പോലെ), വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന നയം ഒരു ഇടവേളയ്ക്കു ശേഷം മനോരമ ചാനൽ പുനരാരംഭിച്ചിരിക്കുന്നു. വക്കഫ് ബില്ലിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമുദായങ്ങൾ ബിജെപിയോട് അടുക്കുന്നു എന്ന തോന്നലിൽ നിന്നും ഹിന്ദു ക്രിസ്ത്യൻ വിടവ് ഉണ്ടാക്കുകയും, കോൺഗ്രസ്‌ വോട്ടു ബാങ്ക് നില നിർത്താനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇത്തരത്തിലുള്ള നുണ പ്രചാരണങ്ങൾ. […]
Read more

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം : പൊലീസിന് പരാതി നൽകി പിഡിപി

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡൻറാണ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയത്. പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാർ മലപ്പുറത്ത് ജീവിക്കുന്നതെന്നും മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് . കൂടാതെ ഈഴവർക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നുമുള്ള പരാമർശവും വെള്ളാപ്പള്ളി നടത്തിയിരുന്നു. ചുങ്കത്തറയിൽ നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ രൂക്ഷ പാരാമർഷങ്ങളുമായി രംഗത്തെത്തിയത് .
Read more

‘ആവശ്യമില്ലാത്ത പണിക്ക് പോകരുത്’ : ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പി സി ജോർജ്

തിരുവനന്തപുരം: ഏപ്രിൽ ഒന്നാം തീയ്യതി ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പി സി ജോർജ് . ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും എന്നും പി സി ജോർജ് പറഞ്ഞു. അതിരൂപത വികാരി ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ജോർജ് തോമസ് എന്നിവരെയായിരുന്നു ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു സംഘം ആക്രമിച്ചത്. ഒരു കൂട്ടം കത്തോലിക്ക വിശ്വാസികൾ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം […]
Read more

ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

എറണാകുളം : എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്, വളരെ സൂക്ഷിച്ച് സംസാരിക്കണം, മാധ്യമം ആരാണ്, ജനങ്ങളാണ് വലുത്, സൗകര്യമില്ല ഉത്തരം പറയാൻ തുടങ്ങിയ കാര്യങ്ങൾ ആക്രോശിച്ചായിരുന്നു സുരേഷ് ഗോപി ഇന്നലെ ക്ഷുഭിതനായി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. ഇതിൽ മാധ്യമപ്രവർത്തകർ സുരേഷ്ഗോപിയോട് പ്രതികരണം തേടി […]
Read more

ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് . വിവാഹിതരായെന്ന വ്യാജ രേഖയുണ്ടാക്കി പ്രതി സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതിന് ശേഷമാണ് ഇയാൾ യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയത്. ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിൽ മാനസികമായി തകർന്ന യുവതി ആത്മഹത്യയിലേക്ക് എത്തി എന്ന നിഗമനത്തിലാണ് പോലീസ് . […]
Read more

നടി ദിവ്യാഉണ്ണിക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമർശനവുമായി ഉമ തോമസ്

എറണാകുളം : കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ പ്രതികരിച്ച് ഉമാ തോമസ് എംഎൽഎ . നടി ദിവ്യ ഉണ്ണിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമർശനവുമായാണ് ഉമാ തോമസ് രംഗത്തെത്തിയത്. അപകടം സംഭവിച്ചതിന് ശേഷം നടിയിൽ നിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു, എന്നാൽ വേണ്ട സമയത്ത് വിളിക്കാന്‍ പോലും അവര്‍ തയാറായില്ലെന്നും അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി. കൂടാതെ സ്റ്റേജ് തയ്യാറാക്കിയത് കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ […]
Read more

വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി ഉറപ്പാക്കാൻ ; പ്രധാനമന്ത്രി

ന്യൂഡൽഹി : വഖഫ് നിയമഭേദ​ഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെകാലമായി പിന്നാക്കം നിൽക്കുന്ന ശബ്‍ദവും ,അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സുതാര്യത ,സാമൂഹ്യനീതി , വികസനം എന്നിവയ്ക്ക് ഇത് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്‍റെ പര്യായമായിരുന്നു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix