Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

എമ്പുരാൻ വെറും എമ്പോക്കിത്തരം ; മുൻ ഡിജിപി ആർ ശ്രീലേഖ

എംമ്പുരാൻ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ . മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് പേരക്കുട്ടിയെ എംമ്പുരാൻ കാണാൻ കൊണ്ടുപോയതെന്ന് മനസിലായില്ലെന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. താൻ ആ ചിത്രം കാണേണ്ട എന്ന് കരുതിയിരുന്നതാണ്. എന്നാൽ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു എന്നും ശ്രീലേഖ പറഞ്ഞു . ‘മാർക്കോ’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ പലരും പ്രതിഷേധിച്ചത് ആ സിനിമയിലെ വയലൻസ് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ അത്രത്തോളം വയലൻസ് […]
Read more

ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോള്‍

തൃശൂർ : സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയിൽ കഴിയുന്ന പ്രതിമുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി. ഈ മാസം മൂന്നാം തിയതിയായിരുന്നു 15 ദിവസത്തേക്ക് മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് ഇയാൾ ഗേറ്റ് തുറക്കാന്‍ വൈകിയതിലും വാഹനം തടഞ്ഞ് ഐ ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായി വാഹനമിടിച്ച് കൊലപ്പെടുത്തിയത് . ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് മുഹമ്മദ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ […]
Read more

സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു

സിംഗപ്പൂർ : നടനും ആന്ധ്രപ്രദേശ്‌ ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റു. പവൻ കല്യാണിന്റെ ഇളയ മകനും 7 വയസുക്കാരനുമായ മാർക്ക് ശങ്കറിന് കാലിനും കൈയ്ക്കുമാണ് പൊള്ളലേറ്റത് . അപകടത്തെ തുടർന്ന് ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂരിലേക്ക് തിരിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . വലിയ അപകടത്തിൽ നിന്നാണ് വൻ കല്യാണിൻ്റെ മകൻ രക്ഷപ്പെട്ടത്. സിംഗപ്പൂരിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം […]
Read more

വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേദിവസം വയോധിക മരിച്ചു . പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത് . വീട് നഷ്ട്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. വീട് നഷ്ട്ടപ്പെട്ട ശേഷം ഇവർ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു . ഭൂമി വിറ്റ് പണം നൽകാൻ തയ്യാറാണെന്ന് മാമി പറഞ്ഞിട്ടും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം പറയുന്നു. കൂടാതെ 35 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമിച്ചെങ്കിലും അതിനും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു . […]
Read more

മതപരിവര്‍ത്തനം നടത്താന്‍ ശ്രമം ; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

ഛത്തീസ്ഗഡ്: കോട്ടയം സ്വദേശിയായ കന്യാസ്ത്രീക്കെതിരെ ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിന് കേസ്. ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ ബിന്‍സി ജോസഫാനെതിരെയാണ് വിദ്യാര്‍ഥിനിയെ മതം മാറ്റാൻ ശ്രമിച്ചു എന്നതിനെ തുടർന്ന് പോലീസ് കേസ് എടുത്തിരിക്കുന്നത് . അതേസമയം ആരോപണം അടിസ്ഥാന രഹിതവും വ്യാജവുമാണെന്നാണ് ബിന്‍സി ജോസഫ് പറയുന്നത്. പരാതിക്കാരിയായ വിദ്യാർത്ഥി പഠനത്തിലും ,ജോലിയിലും നിന്നും വിട്ട് നിന്നെനും ആവശ്യത്തിന് ഹാജർ ഇല്ലാത്തതിനാൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് കോളേജിൽ നിന്ന് നോട്ടിസുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മതപരിവർത്തനത്തിന് ഇവർ ജില്ലാ […]
Read more

ആശമാരുടെ വേതനം: സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; വീണ ജോർജ്

തിരുവനന്തപുരം: ആശാപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് . തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു വീണ ജോർജ് . ഇന്ന് നടത്തിയ ചർച്ചയിൽ ഓണറേറിയം വർധന അം​ഗീകരിക്കണം എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു എന്നും ആരോ​ഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞതായി സമരമസമിതി പ്രവർത്തകർ വ്യക്തമാക്കി. കൂടാതെ പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്കാണാമെന്നും […]
Read more

ബലാത്സംഘ കേസിൽ ജയിലിൽ കഴിയുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി

രാജസ്ഥാൻ : ബലത്സംഗക്കേസില്‍ ജയിലിൽ കഴിയുന്ന ആൾദൈവം ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി രാജസ്ഥാൻ ഹൈക്കോടതി. ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. ജൂലൈ 1 വരെയാണ് ജാമ്യം നീട്ടി നല്‍കിയത്.ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് 13 വയസുള്ള പെൺക്കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി . പിന്നീട് 2018 ലാണ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു . അതേസമയം പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് […]
Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : കാണാമറയത്ത് സുകാന്ത് ; വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ മുഖ്യപ്രതി സുകാന്ത് കാണാമറയത്ത് തന്നെ. അതേസമയം ഇന്ന് പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു . മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതിയും പ്രതിയും പലസ്ഥലങ്ങളിൽ പോയതിന്റെ രേഖകളും ഒരു ലാപ്ടോപ്പും ഇവിടെ നിന്ന് കണ്ടെത്തി. കൂടാതെ ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു . ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ മാസം 24 നാണ് […]
Read more

വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ലോൺ ആപ്പ് വഴി കടമെടുത്തു; അഫാന് 25 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായിരുന്നുവെന്ന് അമ്മ ഷെമി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് അമ്മ ഷെമി . എന്നാൽ തനിക്ക് അതിൽ കൂടുതൽ ഉണ്ടായിരുന്നു എന്നും ഷെമി പറഞ്ഞു. അഫാൻ ലോൺ ആപ്പ് വഴിയായിരുന്നു കടം എടുത്തത് . അതിലേക്ക് ദിവസവും 2000 രൂപ അടയ്ക്കാറുള്ളതായും ഷെമി പറഞ്ഞു . അതേസമയം അപകടം നടന്നതിനെ കുറിച്ച് ഷെമിക്ക് അവ്യക്തമായ ഓർമകളാണ് ഉള്ളത്. ഇളയമകനെ സ്കൂളിൽ അയച്ചതിന് ശേഷം മുറിയിലെത്തി സോഫയിൽ ഇരിക്കുമ്പോഴാണ് ഉമ്മ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് […]
Read more

ശമ്പളം മുടക്കി ആനുകൂല്യം നിഷേധിക്കാൻ സർക്കാർ ശ്രമിക്കുന്നു: ചവറ ജയകുമാർ

തിരുവനന്തപുരം: കഴിഞ്ഞ 9 വർഷമായി ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തിട്ട് ഇപ്പോൾ ശമ്പളം കൂടി നിഷേധിക്കുന്ന നയവുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ആരോപിച്ചു.വനിതാ ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ്, ഐ.സി.പി.എസ് ജീവനക്കാരുടെ ശമ്പളം നിഷേധിച്ചതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.1276 ജീവനക്കാർക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം നിഷേധിക്ക പ്പെട്ടത്.സംസ്ഥാന ബഡ്ജറ്റിൽ ശമ്പളം നൽകുന്നതിനുള്ള തുക വകയിരുത്താത്തതാണ് കാരണം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശമ്പള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix