Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സ്വയം പുകഴ്ത്തൽ നിർത്തൂ; സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴ : ആരോഗ്യം , വ്യവസായം ,വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി. സുധാകരൻ . കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. സാധാരണക്കാര്‍ ആശുപത്രിയില്‍ ദുരിതം നേരിടുന്നു. സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം എന്നും ജി സുധാകരൻ വ്യക്തമാക്കി. കേരളത്തിലെ സ്ഥിതി എന്താണ് എന്ന് ജി സുധാകരൻ ചോദിച്ചു . ‘ആരോഗ്യ സംരക്ഷണം എന്നുപറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല മാനസികാരോഗ്യമില്ലെങ്കില്‍ എന്താണ് പ്രയോജനം. മാനസികാരോഗ്യത്തിന് അനുകൂലമായി ഏതെങ്കിലും […]
Read more

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാൻ മുസ്ലിങ്ങൾക്ക് രണ്ട് നിബന്ധനകൾ വെച്ച് മോഹൻ ഭാഗവത്

ഗുജറാത്ത് : മുസ്ലിമുകൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാൻ രണ്ട് നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ഭാരത് മാതാ കി ജയ് വിളിക്കുക എന്നതാണ് ഒന്നാമത്തെ നിബന്ധന . കാവി കൊടിയേ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന.ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന ആർക്കും ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാം എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. വാരണാസി സന്ദർശനത്തിടെ ആർഎസ്എസ് ശാഖയിലെത്തിയ മോഹൻ ഭാഗവതിനോട് ഒരു ആർഎസ്എസ് പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുസ്‌ലിങ്ങൾക്കും ശാഖയിൽ പങ്കെടുക്കാമെന്ന് […]
Read more

ആശാപ്രവർത്തകരും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശപ്രവർത്തക്കരും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. സമരനേതാക്കളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച അനുവദിക്കുന്നത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി കെ സദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. ഇന്ന് മൂന്ന് മണിക്കാകും ഇവരുടെ കൂടിക്കാഴ്ച്ച. അതേസമയം ആരോഗ്യമന്ത്രി വീണ […]
Read more

ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ

വത്തിക്കാൻ സിറ്റി: ന്യുമോണിയ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയതായി റിപ്പോർട്ട് . ഇന്ന് രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്.എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു. അതേസമയം ആഴ്ചക്കളോളം റോമിലെ ജെമെല്ലി ആശുപത്രി വിട്ട സമയത്തും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ശേഷം ആദ്യമായാണ് മാർപാപ്പ ഒരു പൊതുവേദിയിൽ ജനങ്ങൾക്ക് മുൻപിൽ എത്തുന്നത് . ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ […]
Read more

അനിൽ ആൻറണി BJP യിൽ എത്തിയിട്ട് കൃത്യം ഒരു വർഷം

ഒരു കാലഘട്ടമത്രയും കോൺഗ്രസിനെ നയിച്ച നേതാവാണ് എ കെ ആന്റണി. മുഖ്യമന്ത്രിയായും കേന്ദ്ര പ്രതിരോധ മന്ത്രിയായും തിളങ്ങിയ അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ വിശ്രമത്തിലാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ തല ഉയർന്ന നേതാക്കളിൽ ഒരാളാണ്. തന്റെ രാഷ്ട്രീയ വിശ്രമ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾക്കാണ് അദ്ദേഹം സാക്ഷ്യം വഹിച്ചത്. തന്റെ ഇളയ മകൻ ബിജെപിയിൽ പോയപ്പോൾ കണ്ണീരണിഞ്ഞ ഒരു എ കെ ആന്റണി ഇപ്പോഴും നമ്മുടെ ഓർമ്മകളിൽ ഉണ്ട്. ഒരിക്കലും […]
Read more

മലപ്പുറത്തേക്ക് വാ ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ ; പി വി അബ്ദുൾ വഹാബ് എംപി

മലപ്പുറം : എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് എംപി പി വി അബ്ദുൾ വഹാബ്. തന്റെ 2016ൽ ഫേസ്ബുക്ക് പോസ്റ്റ് റീപോസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു പി വി അബ്ദുൾ വഹാബിന്റെ പ്രതികരണം. മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം. എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്‌നേയുള്ളു എന്നാണ് പോസ്റ്റിൽ പറയുന്നത്. കേരളമിന്ന് വികസന സൂചികയില്‍ ലോകത്തെ […]
Read more

‘ഗര്‍ജിക്കാന്‍ തയ്യാര്‍’പരിക്ക് വിട്ടുമാറി ബുമ്ര തിരികെ മുംബൈയിലെത്തി

മുംബൈ: രണ്ടുമാസമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യന്‍സിൽ ചേര്‍ന്നു . ചികിത്സയിലായിരുന്ന താരത്തിന് ഐ പി എല്ലിലെ ഇതുവരെയുള്ള മത്സരങ്ങളും കൂടാതെ ചാമ്പ്യൻസ് ട്രോഫിയും നഷ്ടപ്പെട്ടിരുന്നു. അതേസമയം സെന്റര്‍ ഓഫ് എക്സലന്‍സിലെ ബി സി സി ഐ മെഡിക്കല്‍ സ്റ്റാഫില്‍ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ബുമ്ര മുംബൈയില്‍ ചേര്‍ന്നത്. ‘കാട്ടിലെ രാജാവ് തന്റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തിയിരിക്കുന്നു’, ‘ഗര്‍ജിക്കാന്‍ തയ്യാര്‍’ തുടങ്ങിയ അടിക്കുറിപ്പോടെയാണ് താരത്തിന്റെ വരവിനെ മുംബൈ ഇന്ത്യന്‍സ് എക്‌സില്‍ വരവേറ്റത്. ബുമ്ര […]
Read more

മാവേലിക്കര, ആലപ്പുഴ ഒഴികെ ഏഴ് ഇടങ്ങളിലും UDF ന് സാധ്യത

കേരളം ആരുപിടിക്കും എന്നതിൽ അതിനിർണായകമായ ചർച്ചകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുരോഗമിക്കുന്നത്. പരസ്പരം മത്സരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് യുഡിഎഫും എൽഡിഎഫും ബിജെപിയും നടത്തുന്നത്. ഓരോ ജില്ലയിലും വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ വിജയിക്കേണ്ടത് മുന്നണികളുടെ ആവശ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ജില്ലകളിൽ ഒന്നാണ് ആലപ്പുഴ ജില്ല. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ജില്ല. നിലവിൽ ആകെയുള്ള ഒൻപത് മണ്ഡലങ്ങളിൽ എട്ടിടങ്ങളിലും എൽഡിഎഫ് തന്നെയാണ് വിജയിച്ചു നിൽക്കുന്നത്. […]
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച് ഐബി

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിനെതിരെ ഐ ബി രംഗത്ത് . ഐ ബി ഉദ്യോഗസ്ഥയായ യുവതിയിൽ നിന്ന് ഐ ബി ഉദ്യോഗസ്ഥനും ,പ്രതിയുമായ സുകാന്ത് പലതവണ പണം വാങ്ങിയെന്നും , ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും ഐബി ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിഷയത്തിൽ സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്നലെ ഇയാൾക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് […]
Read more

കർമ്മന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം സംബദ്ധിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് കർമ്മന്യൂസ് ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. സൈബർ പൊലീസ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് നിന്നും ഇന്ന് രാവിലെ എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് വിൻസിനെ പിടികൂടിയത്. മൂന്ന് കേസുകളാണ് സൈബർ പൊലീസ് വിൻസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെക്കുകയും, പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ പോലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix