Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

എമ്പുരാന്‍ വിവാദം: ജനങ്ങളെ ഇളക്കിവിട്ട് പണം വാരുന്നു ; സുരേഷ് ​ഗോപി

തിരുവനന്തപുരം: എംമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വിവാദത്തിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരണവുമായി എത്തിയത് . ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്നും ,എല്ലാം ബിസിനസ് ആണെന്നുമാണ് സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ചത് . ആരാണ് ഇതെല്ലം ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം എമ്പുരാന്റെ നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിടിയുടെ പേര് നീക്കം ചെയ്തു . കൂടാതെ ചിത്രത്തിന്റെ റീ എഡിറ്റിങ് വിഷയത്തിൽ പ്രതികരിച്ച് ആന്റണി പെരുമ്പാവൂരും രംഗത്തെത്തിയിരുന്നു . […]
Read more

പാർലമെന്റിലും എമ്പുരാൻ ചർച്ചയാകുമോ ? നോട്ടീസ് നൽകി എഎ റഹീം എംപി

ന്യൂഡൽഹി : വിവാദങ്ങളും വിമർശനങ്ങളും എംമ്പുരാൻ എന്ന ചിത്രത്തെ പല ഭാഗത്ത് നിന്ന് വിടാതെ പിൻ തുടരുമ്പോൾ എംമ്പുരാൻ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നൽകി . ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ അക്രമം ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ എ എ റഹിം ആവശ്യപ്പെടുന്നു. പ്രമുഖരായ ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാൻ എന്നും എന്നാൽ ഒരു ഘട്ടത്തിൽ അവർ പോലും ഭയന്ന് മാപ്പ് […]
Read more

വീണ ജോർജ് വീണ്ടും ഡൽഹിയിലേക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി : ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ഡൽഹിയിലെത്തി . കഴിഞ്ഞ തവണ വീണ ജോർജ് ഡൽഹിയിൽ എത്തിയെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ കേന്ദ്രആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല . എന്നാൽ ഇന്ന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടിനും മൂന്നിനുമിടയിൽ നദ്ദ -വീണ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കൂടാതെ നേരെത്തെ ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് രണ്ട് നിവേദനങ്ങളും നൽകിയിരുന്നു. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം […]
Read more

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് കുറിച്ചിരിക്കുന്നത് . നേരെത്തെ മാര്‍ച്ച് 1 ന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില. ഏപ്രിൽ ഒന്ന് മുതൽ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ആഗോള തലത്തിൽ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റു പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് […]
Read more

കോൺഗ്രസ് എംപിമാർ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വഖഫ് ബില്ലിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് എംപിമാർ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും, നിരവധി ക്രിസ്ത്യൻ സംഘടനകളും അഭ്യർത്ഥിച്ച സാഹചര്യത്തിൽ കോൺഗ്രസ് ആർക്കൊപ്പമാണെന്ന് ജനങ്ങൾക്ക് അറിയണം. മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്ന നിലപാട് എടുക്കുമോ, അതോ ബില്ലിനെ എതിർത്തു കൊണ്ട് പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോകുമോ എന്നവർ വ്യക്തമാക്കണം. തങ്ങളുടെ ഭൂമിയിൽ നടക്കുന്ന വഖഫ് […]
Read more

“മോദി ജി ഞങ്ങളുടെ നേതാവാണ്” സഞ്ജയ് റാവത്തിന്റെ വാദം തള്ളി ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്ര: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വാദത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്നും ,പകരം മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളാണ് നേതാവാകുക എന്നതായിരുന്നു റാവത്തിന്റെ വാദം . ഈ വാദത്തെ തള്ളിക്കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തിയിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു ശേഷവും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു . മോദി ഞങ്ങളുടെ നേതാവാണെന്നും മോദി ജി പ്രധാനമന്ത്രിയായി കാണാൻ […]
Read more

മോദി ആർഎസ്എസ് ആസ്ഥാനത്തു പോയത് വിരമിക്കൽ അറിയിക്കാൻ : സഞ്ജയ് റാവുത്ത്

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്തതെരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുമെന്നും പകരം അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കും എന്ന കാര്യമാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം നാഗ്പുർ സന്ദർശനത്തിന് ശേഷം മോദി ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കെ […]
Read more

നിരാഹാരസമരത്തിന് പിന്നാലെ മുടി മുറിച്ചും പ്രതിഷേധം രേഖപ്പെടുത്തി ആശമാർ

തിരുവനന്തപുരം: ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരം ഇന്നേക്ക് അമ്പതാം ദിവസം പിന്നിട്ടതോടെ സമരം ശക്തമാക്കി ആശമാർ. നിരാഹാരസമരത്തിന് പിന്നാലെ പ്രതിഷേധത്തിന്റെ ഭാഗമായി സമരത്തിലിരിക്കുന്ന ആശമാരുടെ മുടി പൂർണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞ് നോക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആശമാർ വ്യക്തമാക്കി. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കം നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി […]
Read more

മന്ത്രി പി. രാജീവ് നൽകിയ ഈന്തപ്പഴം ആശാവർക്കർമാർക്കെന്ന് എൻ. എ. മുഹമ്മദ് കുട്ടി

കളമശ്ശേരി: റംസാൻ നോമ്പാചരണത്തിന്റെ ഭാഗമായി മന്ത്രി പി. രാജീവ് ആശംസയ്‌ക്കൊപ്പം എത്തിച്ചു നൽകിയ ഈന്തപ്പഴ പായ്ക്കറ്റ് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാപ്രവർത്തകർക്ക് പെരുന്നാൾ ദിനമായ ഇന്ന് എത്തിച്ചു നൽകുമെന്ന് കളമശേരി അൽഹുദാ മസ്ജിദ് പ്രസിഡന്റ് എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫാണ് ഈന്തപ്പഴ പായ്ക്കറ്റ് എത്തിച്ചു നൽകിയത്. പെരുനാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസമെന്നും സെക്രട്ടറിയേറ്റ് നടയിൽ ആശാവർക്കർമാർ നിരാഹാരം കിടക്കുകയാണെന്നും എൻ. എ. മുഹമ്മദ്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം […]
Read more

ദേശവിരുദ്ധതയുടെ ശബ്ദമാണ് പ്രിത്വിരാജ് വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ന്യൂഡൽഹി : എംമ്പുരാൻ വിവാദങ്ങൾ ഒരു വശത്ത് പുകയുമ്പോൾ വീണ്ടും നടനും ചിത്രത്തിന്റെ സംവിധായകനുമായ പ്രിത്വിരാജിനെതിരെ രംഗത്തെത്തി ആർഎസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സേവ് ലക്ഷ്വദ്വീപ് ക്യാംപയിനിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധതയുടെ ശബ്ദമാണ് നാടാണെന്നുമാണ് ഓർഗനൈസറിനിന്റെ പുതിയ വിമർശനം. മുനമ്പത്തെ വഖഫ് വിഷയത്തിൽ ഇവര്‍ക്ക് മൗനത്തിലായിരുന്നു എന്നും ഓർഗനൈസർ വിമർശിച്ചു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചും പൃഥ്വിരാജ് ചിത്രങ്ങൾ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ് എന്നും കാണിച്ച് കഴിഞ്ഞ ദിവസവും ഓർഗനൈസർ എത്തിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix