Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തും

തമിഴ്‌നാട് : പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്. ഏപ്രിൽ 6ന് ആകും പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് എത്തുക. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്നേദിവസം തന്നെ നരേന്ദ്ര മോദി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും വിവരമുണ്ട്. രാമേശ്വരത്തെയും പാമ്പൻ ദ്വീപിനെയും ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലം . കപ്പലുകൾ കടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ ഹൈഡ്രോളിക് ലിഫ്റ്റിംഗിലൂടെ പാലത്തെ […]
Read more

ഷഹബാസിന്റെ കൊലപാതകം: കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്നാണ് കുടുംബം ആവർത്തിച്ച് പറയുന്നത്. അത്കൊണ്ട് തന്നെ കേസിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുന്നത്. ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി രണ്ട് സ്കൂളിലെ വിദ്യാർതികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു ആ സംഘർഷത്തിലാണ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത് . നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. ഷഹബാസിനെ ആദ്യം താമരശ്ശേരിയിലെ […]
Read more

സംസാരിക്കാന്‍ സ്പീക്കര്‍ തന്നെ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി : സ്പീക്കര്‍ ഓടിപ്പോയെന്നും വിമര്‍ശനം

ന്യൂഡൽഹി: സ്പീക്കർ ഓം ബിര്‍ല ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ തന്റെ മൈക്രോഫോൺ ഓഫാക്കിയതായും രാഹുൽ ആരോപിച്ചു. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സ്‌പീക്കറോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ സ്പീക്കര്‍ ഓടിപ്പോയി. സഭ നടത്താനുള്ള വഴിയല്ല ഇത്. എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു സഭ പിരിച്ചുവിട്ടു,’ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമുച്ചയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ 7-8 ദിവസമായി എനിക്ക് സംസാരിക്കാന്‍ […]
Read more

KSRTC ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്;സിഐടിയു നേതാവിന് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്. എറണാകുളം യൂണിറ്റിലെ ജീവനക്കാരനും സിഐടിയു നേതാവുമായ പി ബി സിറാജുദ്ദീനെ ആണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത ബജറ്റ് ടൂറിസം പദ്ധതിയെ ആണ് ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതാവ് ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. എറണാകുളം യൂണിറ്റിലെ ബജറ്റ് ടൂറിസത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇയാൾക്കെതിരെ നിരവധി പരാതികൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നെങ്കിലും രേഖാമൂലമുള്ള പരാതികളായി അത് […]
Read more

ഷൈനിയുടെ ആത്മഹത്യ :നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ

കോട്ടയം : ഏറ്റുമാനൂരിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും കേസിൽ പ്രതി നോബി ലൂക്കോസിന്റെ വാദം പൂർത്തിയായി. പ്രതി നോബിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതേസമയം കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. ഭർതൃ വീട്ടിൽ നിന്നും ഷൈനി സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ടും നോബി ഷൈനിയെ പിന്തുടർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം മുന്പും നോബി ഷൈനയെ വിളിച്ച് മാനസികമായി […]
Read more

മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല: യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : വിദ്വേഷ പരാമർശവുമായി വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ,എന്നാൽ ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നുമാണ് ആദിത്യനാഥിന്റെ പുതിയ പരാമർശം. ‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്.അവർക്ക് മതപരമായ കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്രം ഉണ്ട് . എന്നാൽ 100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുകുടുംബങ്ങൾ പോലും സുരക്ഷിതരല്ലെന്നും ആദിത്യനാഥ് പറഞ്ഞു . അതേസമയം ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം യൂപിയിൽ വർഗീയ […]
Read more

മുൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

തിരുവനന്തപുരം: മുൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിനെതിരെ പോസ്റ്ററുകൾ. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കോൺഗ്രസിൽ നിന്ന് പണം വാങ്ങി പരാജയപ്പെടുത്തി എന്നാരോപിച്ചാണ് പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വി വി രാജേഷിന്റെ വീടിന് മുന്നിലുമാണ് പ്രവർത്തകർ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ രാജേഷിനെതിരെ ഉന്നയിച്ച് ബിജെപി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്. രാജേഷിന്റെ […]
Read more

32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപി

ന്യൂഡൽഹി : സൗഗത് ഇ മോദി’ ക്യാംപയിനിന്റെ ഭാഗമായി രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാൻ കിറ്റുമായി ബിജെപി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ ക്യാമ്പയ്‌നിന് തുടക്കം കുറിച്ചു. ഓരോ കിറ്റിലും 600 രൂപ വരെയുള്ള സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിദാരിദ്ര മുസ്ലിമുകളെ കണ്ടത്തുന്നതിനായി ബിജെപി പ്രവര്‍ത്തകര്‍ 32,000 പള്ളികളുമായി ബന്ധപ്പെടും. കൂടാതെ ദുഃഖവെള്ളി ഈസ്റ്റർ ഉൾപ്പടെയുള്ള […]
Read more

മതപരമായ വിശ്വാസത്തിന് എതിരാണ്’ ഓ അബ്‌ദുള്ളക്ക് പിന്നാലെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

ഓ അബുദുള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ നടൻ മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി. മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് നാസർ ഫൈസി പറഞ്ഞു. ഒരു പ്രമുഖ ചാനലിലെ പ്രൈം ഡിബേറ്റിൽലാണ് സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചത്. എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ ഫൈസി വ്യക്തമാക്കി.അതേസമയം ഇന്നലെയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്‌ദുള്ള വിഷയത്തിൽ പ്രതികരിച്ച് […]
Read more

ഗുജറാത്തില്‍ ഒളിച്ചോട്ടത്തിന് പകവീട്ടാനും ബുള്‍ഡോസര്‍

ഗുജറാത്ത് : മറ്റൊരു സമുദായത്തിൽ പെട്ട യുവാവുമായി യുവതി ഒളിച്ചോടിയതിനെ തുടർന്ന് യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് യുവതിയുടെ കുടുംബത്തിന്റെ പ്രതികാരം. ഗുജാറാത്തിലെ ബറൂച്ച് ജില്ലിയലാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് യുവതിയുടെ ബന്ധുക്കളാലായ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒളിച്ചോടിപ്പോയ അതെ ദിവസം തന്നെയാണ് യുവതിയുടെ ബന്ധുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകൾ തകർത്തത്.യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതായും പൊലീസ് പറഞ്ഞു. കൂടാതെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലും എത്തി അവിടെയുള്ളവരെ ഭീഷണിപ്പെടുത്തിയിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer