Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയക്കാരുടെയും അതുപോലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ക്രമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഫോൺ […]
Read more

സ്കൂളിന് പുറത്ത് വെച്ച് പിടിഎ പ്രസിഡന്റു മക്കളും വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

തിരുവനന്തപുരം:സ്കൂളിൽ വെച്ചുണ്ടായ തർക്കത്തിന്റെ പേരിൽ പിടിഎ പ്രസിഡന്റും മക്കളും സ്കൂളിന് പുറത്ത് വെച്ച് മർദിച്ചു എന്ന പരാതിയുമായി വിദ്യാർത്ഥി . അൻസിൽ എന്ന 16 കാരനാണ് മർദ്ദനമേറ്റത്. മടൽ കൊണ്ട് മർദിച്ചു എന്നാണ് പരാതി. സ്കൂളിലെ പ്ലസ് വൺ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻസിലിനെ, പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസും,സഹോദരനും പ്ലസ് ടു വിദ്യാർത്ഥിയുമായ ആസിഫും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നും […]
Read more

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ഏപ്രിൽ 28 ന് കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗവർണർ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച മാർക്ക് കാർണി പ്രചാരണത്തിനും തുടക്കമിട്ടുക്കഴിഞ്ഞു. ട്രംപ് വിരുദ്ധനായ കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകളും പറയുന്നത്.
Read more

ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ

ഗാസയിലെ നാസർ ആശുപത്രീക്ക് നേരെയുണ്ടായ ബോബാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇസ്‌മാഈൽ ബർഹൂം കൊല്ലപ്പെട്ടു.ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായായിരുന്നു ഇസ്‌മാഈൽ ബർഹൂം കൊല്ലപ്പെട്ടത്. നാല് ദിവസം മുമ്പ് നടന്ന ഒരു ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബർഹൂം . ചികിത്സക്കിടെയാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തിൽ ബർഹൂം ഉൾപ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രീക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു […]
Read more

ആശമാർ ക്ഷണിച്ചിട്ടാണ് വന്നതെന്ന സുരേഷ് ഗോപിയുടെ വാദം തള്ളി കേരള ആശ ഹെൽത്ത് വർക്കേഴ്സ്

തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി രാപകൽ സമരം ചെയുന്ന ആശാവർക്കർമാരുടെ സമരപ്പന്തലിൽ സുരേഷ് ഗോപി എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . എന്നാൽ സമരപ്പന്തലിൽ താൻ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന ഇന്നലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു . എന്നാൽ സുരേഷ് ഗോപിയുടെ ഈ വാദം തള്ളി എത്തിയിരിക്കുകയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി. സമരസമിതിയുടെ ഭാഗത്ത് നിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ലെന്നും എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട് അതുകൊണ്ട് എല്ലാ പാർട്ടി […]
Read more

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ ഇന്ന് 11 മണിക്ക് യോഗം നടക്കും .മന്ത്രിമാരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും എന്നാണ് വിവരം. കൂടാതെ ഈ മാസം 30 ന് ലഹരി വ്യാപനം തടയുന്നതിനായി വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് […]
Read more

40 ലക്ഷം കവർന്നെന്ന കേസിൽ വഴിത്തിരിവ്; പരാതി വ്യാജമാണെന്ന് പൊലീസ്

കോഴിക്കോട് : കാറിൽ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ബന്ധു നൽകിയ 40 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ആസൂത്രണം ചെയ്ത നീക്കമാണ് ഈ വ്യാജ പരാതിയെന്നും പോലീസ് വ്യക്തമാക്കി. കേസ് തെളിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ആണ് നിര്‍ണ്ണായകമായത്. സിസിടിവിയില്‍ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. തുടർന്ന് പണം കവര്‍ന്നവരെ ആദ്യം കണ്ടെത്തി. പിന്നാലെ തന്നെയാണ് പരാതി വ്യാജമാണെന്നും കണ്ടെത്തിയത്. സംഭവത്തിൽ പുവാട്ടുപറമ്പ് സ്വദേശി പി.എം റഹീസ് സുഹൃത്തുകളായ സാജിദ് , ജംഷിദ് എന്നിവരെ […]
Read more

പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് നീക്കണം; താലിബാനോട് യുനിസെഫ്

ന്യൂയോര്‍ക്ക്: താലിബാനോട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യൂണിസെഫ്. നിലവിൽ ആറാം ക്ലാസ് വരെയാണ് അവിടെ പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുള്ളത് . ഈ തലത്തിലെ വിദ്യാഭ്യാസം കഴിഞ്ഞാൽ പിന്നെ പെൺക്കുട്ടികളെ ഉന്നത പഠനത്തിന് അയക്കില്ല . ഈ സാഹചര്യത്തിലാണ് താലിബാനോട് യുനിസെഫിന്റെ അഭ്യര്‍ത്ഥന. താലിബാന്റെ ഈ തീരുമാനം 4,00,000 പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി. ഇതോടെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും ഒകെ പ്രതിസന്ധിയിലാണ്. വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും പെണ്‍കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം.
Read more

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും

തൊടുപുഴ: തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവവുമാണ് തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൂടാതെ ബിജുവിന്റെ വലത്ത് കൈയിൽ മുറിവുമുണ്ട് . ക്രൂരമർദ്ദനം ബിജു ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സ്ഥിരീകരിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം പെപ്പർ സ്പ്രേയും ചെരിപ്പും ബിജുവിനെ ആക്രമിച്ച സ്ഥലത്ത് നിന്ന് കണ്ടെത്തി. കൂടാതെ ചില ആയുധങ്ങളും അവിടെ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ജോമോൻ്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ ചെത്തിമറ്റത്തെ കാറ്ററിങ് ​ഗോഡൗണിലെ മാൻഹോളിലായിരുന്നു ബിജുവിന്റെ മൃതദേഹം […]
Read more

നേവി ഓഫീസറെ കൊലപ്പെടുത്തിയ കേസ് : ഭക്ഷണം വേണ്ട, ലഹരി മതിയെന്ന് പ്രതികള്‍

മീററ്റ് : മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രതികളായ മുസ്കാനും സാഹിലിനും ജയിലിൽ ലഹരിമരുന്ന് കിട്ടാത്തത് മൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടെയും അവസ്ഥ ഭയാനകമാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇരുവരും ആത്മഹത്യയിലേക്കോ ,സ്വയം മുറിവേൽപ്പിക്കലിലേക്കോ നീങ്ങാതെയിരിക്കാൻ കടുത്ത സുരക്ഷയാണ് പോലീസ് ഉദ്യോഗസ്ഥർ ഒരുക്കിയിരിക്കുന്നത് . മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ വേണമെന്നാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer