Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

മദപാടിൽ പടയപ്പാ :വീണ്ടും ആക്രമണം ;ഭാഗീകമായി വീട് തകർന്നു

ഇടുക്കി : മുന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ. ഇന്നലെ രാത്രിയായിരുന്നു ലോക്ക് ഹാർട് എസ്റ്റേറ്റ് ലയത്തിന് സമീപം പടയപ്പാ എത്തിയത്. സമീപത്തുള്ള സച്ചു എന്നയാളുടെ വീടും ആന ഭാഗീകമായി തകർത്തു. കഴിഞ്ഞ ദിവസം ഇയാളുടെതന്നെ വഴിയോര കച്ചവട കേന്ദ്രവും ആന തകർത്തിരുന്നു കൂടാതെ ലയത്തിന്റെ മുൻഭാഗത്തെ വേലിയും ആനയുടെ ആക്രമണത്തിൽ തകർന്നു. സമീപ ദിവസങ്ങളിലായി ആന നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. പടയപ്പാ മദപാടിൽ കൊണ്ട് ആക്രമണകാരിയാണ്.
Read more

അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു: സർക്കാരിനെതിരെ താമരശ്ശേരി രൂപത

തിരുവനന്തപുരം:തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഇടയലേഖനമെഴുതി താമരശ്ശേരി രൂപത. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതി ,ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ല എന്നീ കാര്യങ്ങളും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു. അതേസമയം സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി.
Read more

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 817 കോടി രൂപ ഇതിനായി അനുവദിച്ചു എന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ പെൻഷൻ വഴി 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. ബാങ്ക് അക്കൗണ്ടുകൾ വഴിയും ,സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ തുക കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 […]
Read more

ആശാവർക്കർമാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം:സംസ്ഥാന ആരോഗ്യമന്ത്രിയെ കുറ്റം പറയുന്നില്ലെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് തനിക്ക് നന്നായി അറിയാം എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുകൊണ്ട് എടുത്തുചാടി സംസ്ഥാനസര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കക്കുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു . നേരെത്തെ ആശാവർക്കർമാരുടെ സമരപന്തലിൽ എത്തിയ സുരേഷ് ഗോപി കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും പറഞ്ഞിരുന്നു . സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം എന്നും ആരോഗ്യമന്ത്രി […]
Read more

കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായ സമയത്തും അഫാൻ വാങ്ങിയത് ലക്ഷം രൂപയുടെ ബൈക്ക്

തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക പ്രതിസന്ധി എന്ന സ്ഥിതിക്കരിച്ച് പോലീസ് . അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കൊലപാതകം നടക്കുന്നതിന് തലേ ദിവസവും കാമുകിയിൽ നിന്ന് അഫാൻ 200 രൂപ കടം വാങ്ങി. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന സമയത്തും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടന്ന ദിവസം 50,000 കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.അഫാനെയും അച്ഛൻ റഹിമിനെയും […]
Read more

കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വീണ ജോർജ്

തിരുവനന്തപുരം:ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ചു .കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല എന്നും മന്ത്രി വീണ ജോർജ് പറഞ്ഞു . ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു . ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര മന്ത്രിയെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ചയുടെ […]
Read more

കേന്ദ്രം എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് : പ്രായപരിധിയിൽ ഇളവ് നൽകും ; ബൃന്ദ കാരാട്ട്

തിരുവനന്തപുരം: സിപിഎം ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസ്സാണ് പ്രായം .മധുര പാർട്ടി കോൺഗ്രസോടെ താൻ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും എന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. അതേസമയം പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് പ്രായപരിധിയിൽ ഇളവ് നൽകും എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രം ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. മുഖ്യമന്ത്രിക്ക് […]
Read more

പി വി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ഡിവൈഎസ്പി എംഐ ഷാജിയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനതപുരം : നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറിന് പൊലീസ് അന്വേഷിക്കുന്ന കേസിലെ നിർണായക വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി നൽകിയതിന് ഡിവൈഎസ്പി എംഐ ഷാജിക്ക് സസ്പെൻഷൻ. ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. തിരുവനതപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ ഉൾപ്പെടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എംഐ ഷാജിക്കെതിരെ സസ്പെൻഷൻ നടപടി .
Read more

ബെറ്റിങ് ആപ്പ് പരസ്യങ്ങൾ : തെലുങ്ക് താരങ്ങളെ പൂട്ടി തെലങ്കാന പൊലീസ്

ഹൈദരാബാദ്: ബെറ്റിംഗ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവരുൾപ്പെടെ 25 പേർക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. ജംഗ്ലി റമ്മിയെ പ്രമോട്ട് ചെയ്തതിനാണ് റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.എ23 യെ പ്രൊമോട്ട് ചെയ്തതിന് വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത് . യോലോ 247-നെ പ്രൊമോട്ട് ചെയ്തതിനാണ് മഞ്ചു ലക്ഷ്മിയ്ക്കെതിരെ കേസ്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഇത്തരം ആപ്പുകൾ നടത്തുന്നുടെന്നും മാത്രമല്ല, ഇത് ഇടത്തരം അല്ലെങ്കില്‍ അതിലും […]
Read more

“പപ്പ വീപ്പയ്ക്കകത്തുണ്ട്” : സൗരഭിന്റെ ക്രൂരമായ കൊലപാതകം കുട്ടി കണ്ടിരിക്കാമെന്ന് സൂചന

മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഈ കൊലപാതകം ദമ്പതികളുടെ ആറുവയസുള്ള മകള്‍ക്ക് അറിയാമായിരുന്നെന്ന് സൂചന. കുട്ടി അയല്‍ക്കാരോട് അച്ഛന്‍ വീപ്പയ്ക്കകത്തുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് സൗരഭിന്റെ അമ്മ രേണു ദേവി പറഞ്ഞു. മാര്‍ച്ച് 4 നാണ് സൗരഭ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാനും കാമുകന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer