Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്‌റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ പറഞ്ഞ് KSRTCയുടെ ചില്ല് തകര്‍ത്ത് യുവതി, മുട്ടന്‍ പണി കിട്ടി- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി അത് നടക്കാതെ വന്നതോടെ പ്രകോപിതയായി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്. കോഴിക്കോടാണ് സംഭവം.

മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും മറുപടി പറഞ്ഞു. എന്നാല്‍ അവിടെ തന്നെ നിര്‍ത്തണമെന്ന് പറഞ്ഞുകൊണ്ട് യുവതി ബഹളമുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോയും യുവതി ചിത്രീകരിക്കുന്നുണ്ടായിരുന്നു.

ഇതിനിടെ ബസ്സിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമര്‍ ഉപയോഗിച്ച് മുന്‍വശത്തെ ഡോറിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴാണ് വൈറലായത്. ഒടുവില്‍ 25,000 രൂപയോളം നഷ്ടപരിഹാരം നല്‍കിയാണ് യുവതി കേസില്‍ നിന്ന് തടിയൂരിയത്.

Recent News

Advertisement
WhiteswanTV Footer