Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ഇന്ത്യയുടെ ‘മകൾ’: സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം

ന്യൂഡൽഹി : ഒമ്പത് മാസത്തെ നീണ്ട ദൗത്യത്തിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടക്കയാത്ര ആരംഭിക്കുമ്പോൾ സുനിത വില്യംസിന് കത്തെഴുതി പ്രധാന മന്ത്രി നരേന്ദ്ര മോദി. “താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു,” 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. “നിങ്ങളുടെ തിരിച്ചുവരവിന് ശേഷം, നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരില്‍ ഒരാള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് സന്തോഷകരമായിരിക്കും.” പ്രധാനമന്ത്രി സന്ദേശത്തിൽ എഴുതി. […]
Read more

മോചനത്തിൽ തീരുമാനമില്ല : അബ്ദുൽ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത് ഇത് പത്താം തവണ

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഇനിയും നീളും . റീയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായസമിതിക്ക് വിവരം ലഭിച്ചു ഇതോടെ പത്താം തവണയാണ് അബ്ദുൽ റഹീമിന്റെ കേസ് കോടതി മാറ്റിവെക്കുന്നത്. ഒന്നര കോടി സൗദി റിയാൽ അതായത് ഇന്ത്യൻ തുക 34 കോടിയിലേറെ ദയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തു . എങ്കിലും ജയിൽ മോചനത്തിന്റെ കാര്യത്തിൽ കാത്തിരിപ്പ് തുടരുകയാണ് . പല തവണ സിറ്റിംഗ് മാറ്റിവച്ചിരുന്നു എങ്കിലും […]
Read more

ലോക്സഭയിൽ നരേന്ദ്രമോദിയുടെ പ്രസ്താവന: പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിൽ ഈ കൊല്ലം യുപിയിലെ പ്രയാഗില്‍ നടന്ന മഹാകുംഭമേളയുടെ സംഘാടകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി. മഹാകുംഭമേള വരും തലമുറക്ക് ഉദാഹരണമായി മാറുന്ന മേളയാണെന്നും സഭയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് നടത്തലത്തിലിറങ്ങി. നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയോട് സംസാരിക്കാൻ അവസരം നൽകാത്തത്തിനാലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
Read more

നടന്നത് കൊലപാതകമോ ? കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ഇത് കൊലപാതകം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞ് ജീവനോടെ വെള്ളത്തില്‍ വീണതാണോ അതോ മരിച്ച ശേഷം വെള്ളത്തിലിട്ടതാണോ എന്നതിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇതിന് വ്യക്തത ഉണ്ടാകുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ് . മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം […]
Read more

ഭൂമി തട്ടിപ്പ് : ലാലു പ്രസാദ് യാദവിന് കുരുക്ക് മുറുക്കി ഇഡി

ന്യൂഡൽഹി : ബീഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ ആർജെഡി തലവനായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ഭൂമി തട്ടിപ്പ് കേസിൽ സമൻസയച്ച് ഇഡി. ചൊവ്വാഴ്‌ച ഇഡിക്ക് മുമ്പിൽ ഹാജരാകാനാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലാലു പ്രസാദ് യാദവിനോട് ബുധനാഴ്‌ച പാട്‌നയിൽ ഹാജരാകാനാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത് . നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് […]
Read more

ഹേമ കമ്മറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ട; ഹൈക്കോടതി

കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴിനൽകാൻ താല്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. റിപ്പോർട്ട് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചതോടെ കമ്മറ്റിക്ക് മുമ്പിൽ മൊഴി നൽകിയ പല ചലച്ചിത്രപ്രവർത്തക്കാരും പിന്നീട് പൊലീസിന് മൊഴി നൽകാൻ വിസമ്മതിക്കുകയായിരുന്നു . ഈ സാഹചര്യത്തിലാണ് ഹൈകോടതിയുടെ ഈ ഉത്തരവ്. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read more

ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ

മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔരംഗസേബിന്റെ ശവകുടീരം പൊളിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള വിപിഎച്ചിന്റെയും ബംജ്രംഗ് ദളിന്റെയും പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങളും നാശനഷ്ട്ടം ഉണ്ടായി . ഇതിന് പിന്നാലെ തന്നെ 17 പേരെ കസ്റ്റഡിയിലെടുത്തു.രാത്രി 10:30 നും 11:30 നും ഇടയിലാണ് നാഗ്പൂരിലെ ഹൻസപുരിയിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ വീടുകളും , ക്ലിനിക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. .ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് […]
Read more

ചെന്താമര ഏക പ്രതി, 133 സാക്ഷികൾ: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി . ചെന്താമര ഏക പ്രതിയായ കേസിൽ 133 സാക്ഷികളാണ് ഉള്ളത് കൂടാതെ കുറ്റപത്രത്തിൽ ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഏക ദൃക്സാക്ഷിയുടെ മൊഴിയും എട്ടുപേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും. വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത് . കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സാജിതയെ 2019 ൽ കൊലപ്പെടുത്തിയ ചെന്താമര ജാമ്യത്തിലിറങ്ങിയ സമയത്താണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സുധാകരനെയും അമ്മ […]
Read more

വടക്കൻ കേരളത്തിൽ വേനൽ മഴ കനക്കുന്നു

മലപ്പുറം: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് . നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നീ സ്ഥലങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത് . പലയിടങ്ങളിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴക്കി വീണു . കൂടാതെ മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു കൂടാതെ മലപ്പുറത്തത് പലഭാഗങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. നിലബൂരിലെ […]
Read more

സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപകൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരം ഒരു മാസം പിന്നിടുമ്പോൾ തങ്ങളുടെ സമര രീതി കടുപ്പിക്കാൻ ഒരുങ്ങുകയാണ് ആശാവർക്കർമാർ. അതേസമയം ഇന്ന് നടന്ന ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം വന്നതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി . കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതൽ ആശമാർ സമരപ്പന്തലിലെത്തിയത്. കനത്ത പോലീസ് സുരക്ഷയാണ് പ്രതിരോധത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer