Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സുകാന്തിനെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

കോട്ടയം : ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. ഏപ്രിൽ ആറിന് ശേഷമാകും കുടുംബം മുഖ്യമന്ത്രിയെ കാണുക . മകളുടെ മരണത്തിൽ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇയാളെ ചോദ്യം ചെയ്‌താൽ മകളുടെ മരണകാരണം വ്യക്തമാകും എന്നും കുടുംബം പറയുന്നു. അതേസമയം ഒളിവിൽ പോയ സുകാന്തിനെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. റെയിൽവേ ട്രാക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നും മേഘയുടെ […]
Read more

റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദര്‍ശനം ഇന്ന് വൈകിട്ടോടെ

ഏറെ വിവാദങ്ങൾക്ക് ശേഷം എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗുജറാത്ത് കലാപത്തിലെ ചില ഏടുകളും . ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌രംഗി എന്ന വില്ലന്റെ പേരും മാറ്റിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നലെ മനോഹൻലാൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. എന്നാൽ മോഹൻലാലിന്റെ […]
Read more

മോഹന്‍ലാലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത പൃഥ്വിരാജിന് വൻ വിമർശനം

പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ എംമ്പുരാൻ റിലീസിനെത്തിയതിന് പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും ഒഴിയാതെ പിന്തുടരുകയാണ് . സിനിമയുടെ ചില ഉള്ളടക്കത്തെയും ,പരാമർശങ്ങളെയും ഉയർത്തിക്കാട്ടിയാണ് ഒരു വിഭാഗം വിമർശനങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ വിവാദങ്ങൾ ഉയരുന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിലെ നായകനായ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട് എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു . അതിൻ്റെ ഉത്തരവാദിത്വം […]
Read more

ഭൂകമ്പം: മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം

മരുന്നുകൾക്കും ,ഭക്ഷണത്തിനും ആവശ്യവസ്തുക്കൾക്കടക്കം ഭൂചലനമുണ്ടായ മ്യാന്മറിൽ കഷാമം. രണ്ടു കോടിയിലധികം പേർ ദുരന്തത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കി.അതേസമയം മ്യാന്മാർ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. […]
Read more

എമ്പുരാന്‍’ ഡോക്യുമെന്ററി ആലോചനയിലെന്ന് പൃഥ്വിരാജ്

വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ എംബുരാൻ വഴിവെച്ചത്. വിവാദങ്ങളും വിമർശനങ്ങളും കൊണ്ട് ചിത്രം നിറഞ്ഞു നിൽക്കുകയാണെങ്കിലും കേരളത്തിലുടനീളം പ്രദർശനം മികച്ച രീതിയിൽ തന്നെയാണ് തുടരുന്നത് . അതേസമയം ചിത്രത്തോടനുബന്ധിച്ച് ഒരു പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രിത്വിരാജ്. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്നാണ് ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തിൽ പ്രിത്വിരാജ് വ്യക്തമാക്കിയത്. ഒരുപാട് ഫിലിം മേക്കേഴ്സിനെ അത് സഹായകമാകും എന്നും […]
Read more

മോഹൻലാലിന്റെ ഖേദ പ്രകടനം പങ്കുവച്ച് പൃഥ്വിരാജ്

എംമ്പുരാൻ ചിത്രത്തിന്റെ വിവാദങ്ങൾക്ക് പിന്നാലെ ഖേദ പ്രകടനവുമായി നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട് എന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്. കൂടാതെ സിനിമയിൽ പ്രേമേയമായ ചില വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നും മോഹൻലാൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ഈ പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ വിവാദങ്ങൾക്ക് പിന്നാലെ […]
Read more

സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നത്: എംമ്പുരാന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി

എംമ്പുരാൻ ചിത്രത്തിന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കൂട്ടിച്ചേർത്തു. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിന്റെ […]
Read more

ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായഅവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി

കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്.മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പം […]
Read more

സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും: രാജീവ് ചന്ദ്രശേഖർ

എംമ്പുരാൻ പോലുള്ള സിനിമയുടെ നിർമാണത്തിൽ താൻ നിരാശനാണെന്നും ,എമ്പുരാൻ കാണില്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലൂസിഫർ എന്ന സിനിമ ഇഷ്ട്ടപ്പെട്ടിരുന്നു എന്നും അതിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് കെട്ടിപ്പടുക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക്‌പോസ്റ്റ്: […]
Read more

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. തുടർന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി മോദി കൂടിക്കായഴ്ച നടത്തും. ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദർശനമെന്നാണ് വിലയിരുത്തൽ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഹെഡ്‌ഗേവർ സ്മൃതി മന്ദിരവും ബി ആർ അംബ്ദേകർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കും എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് . അന്ന് മുഖ്യമന്ത്രിയായിരിക്കെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix