Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

കേരളത്തിൽ നവംബറോടെ അതിദരിദ്രർ ഉണ്ടാകില്ല: മുഖ്യമന്ത്രി

കാസർകോട്: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതതു ദേശത്തുള്ള ജനങ്ങൾക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാൻ കഴിയുക. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദ്ദേശിക്കുന്നു. അത് തീരുമാനമായി നടപ്പാക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു എന്നും […]
Read more

തരൂരിനെതിരെ വിമർശനവുമായി മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രോപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് . ശശി തരൂരിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്കിലൂടെയായിരുന്നു കൂറിലോസ് വിമർശനം നടത്തിയത് .ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു എന്നും ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചു. എന്നിട്ടും അധികാര […]
Read more

കുംഭമേളയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചു സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കേസ്

ഉത്തർപ്രദേശ് :മഹാകുംഭമേളയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ 13 എഫ്ഐആറുകൾ ഫയൽ ചെയ്തതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. കൂടാതെ ഈ വർഷം നടക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു . എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കാനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെ, ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. അത്തരം വിദേശ […]
Read more

സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാൻ കോടികൾ സംഭാവന നൽകി “മക്കൾ സെൽവൻ”

ടെക്‌നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമപ്രവർത്തകർക്ക് വീടുകള്‍ നിര്‍മിക്കാൻ സംഭാവന നൽകി തമിഴ് നടൻ വിജയ് സേതുപതി .ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്കാണ് 1.30 കോടി രൂപ നടൻ സംഭാവന നൽകിയത്.തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്‌തെന്ന വിവരം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. സംഘടന നിര്‍മിക്കുന്ന […]
Read more

ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനതപുരത്ത് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മരുമകള്‍ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്.വട്ടപ്പാറ സ്വദേശികളായ ബാലചന്ദ്രന്‍ ഭാര്യ 63ക്കാരിയായ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മി മൂന്നു വര്‍ഷമായി പാര്‍ക്കിങ്‌സന്‍സ് രോഗം മൂലം കിടപ്പിലായിരുന്നു. ഇതിന്റെ മനോവിഷമം ഇരുവര്‍ക്കുമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Read more

പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണ് നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശശി തരൂർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖം വിവാദമായതോടെ അതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ശശി തരൂരിന്റെ വിവാദ അഭിമുഖം അദ്ദേഹം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് നല്‍കിയതാണെന്നാണ് മനസ്സിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . ഐക്യരാഷ്ട്രസഭയില്‍ നിന്നും വിട്ടു വന്ന സമയത്ത് തരൂരിനോട്, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ, […]
Read more

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നിൽ മറ്റ് വഴികളുണ്ട് : ശശി തരൂർ

കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ടെന്നും കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. കേരളത്തിൽ സഖ്യ കക്ഷികൾക്കിടയിലും ഭിന്നതയുണ്ടെന്നും ദേശീയ തലത്തിലും കോൺഗ്രസ് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നും തരൂർ പറയുന്നു. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു.ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിലപാട് കടുപ്പിച്ചിരിക്കുകയാണ് […]
Read more

സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

തിരുവനന്തപുരം: രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ നിസ്സഹകരണത്തിലേക്കു മാറി. ഈ മാസം 10 മുതലാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. അതേസമയം 27,000 ആശ വർക്കർമാരും സമരത്തിന്റെ ഭാഗമായി നിസ്സഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ […]
Read more

സെന്റ് ഓഫ് ദിനത്തിൽ ആഡംബര കാറുകളുമായി പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭ്യാസം പ്രകടനം,തമ്മില്‍ കൂട്ടിയിടി; ഒടുവില്‍ കേസ്

കല്പറ്റ: ആഡംബര കാറുകളുമായി പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസം. എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ സെന്റ് ഓഫ് ദിനത്തിൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുമായി കുട്ടികളുടെ അഭ്യാസപ്രകടനം. രണ്ടു കാറുകള്‍ അഭ്യാസപ്രകടനത്തിനിടെ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് നടന്ന സെന്റ് ഓഫ് പാരിപാടികള്‍ക്കുശേഷമായിരുന്നു കുട്ടികളുടെ ഇത്തരത്തിലുള്ള അഭ്യാസപ്രകടനം. സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.ആറു കാറുകളാണ് സ്കൂളിൽ കൊണ്ടുവന്നത്. ഇക്കൂട്ടത്തിൽ വാടകയ്‌ക്കെടുത്ത ആഡംബര കാറുകളുമുണ്ട്. വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ […]
Read more

ഗോവയോടും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; പരാജയം എതിരില്ലാത്ത രണ്ട് ഗോളിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. നോക്കൗട്ട് റൗണ്ട് ഗോവ ഏറക്കുറെ ഉറപ്പിച്ചതാണ്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്.മത്സരത്തിന്റെ ആദ്യപകുതിക്കുശേഷം, 46-ാം മിനിറ്റില്‍ ഗോവ ലീഡ് നേടുകയായിരുന്നു. മധ്യനിരതാരം ഐക്കര്‍ ഗുവറോറ്റേക്‌സ്‌നയുടേതായിരുന്നു ആദ്യ ഗോള്‍. 73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറും ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ നിറയൊഴിച്ചു. ഈ ഗോളിലും ഗുവറോറ്റേക്‌സ്‌നയുടെ പങ്ക് നിര്‍ണായകമായി. […]
Read more

Recent News

Advertisement
WhiteswanTV Footer