Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം

കൊച്ചി: കേരള ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. കൂടാതെ 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. കമ്പനി വൈസ് ചെയർമാൻ ഹിസ് എക്സലൻസി റിട്ട. ജനറൽ ഷറഫുദ്ദീൻ […]
Read more

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് അപകടം; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി വിവരം

ഹൈദരാബാദ്: നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം. തെലങ്കാനയില്‍ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴാണ് അപകടം. സംഭവത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളിൽ അകപ്പെട്ടതായുമാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.തെലങ്കാനയിൽ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരുന്ന തുരങ്കം കഴിഞ്ഞ ദിവസമാണ് തുറന്നത്.
Read more

ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

എറണാകുളം: ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു . നാട്ടിലേയ്ക്ക് പ്രസവത്തിനായി ട്രെയിനില്‍ പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29 നാണ് ജാർഖണ്ഡ് […]
Read more

ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി

ദില്ലി: വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2023 ൽ എടുത്ത കേസിലാണ് നടപടി. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്ക് പിന്നാലെയായിരുന്നു കേസ് അടക്കം നടപടികൾ കേന്ദ്രം തുടങ്ങിയത്.
Read more

കഫീൻ ഉപയോഗിക്കാനുള്ള അനുമതി നിരോധിച്ചു യൂറോപ്യന്‍ യൂണിയൻ

ശരീരത്തിനു ഉള്ളില്‍ച്ചെല്ലുന്നപക്ഷം കഫീന്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. കീടനാശിനികളില്‍ കഫീന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉരുളക്കിഴങ്ങിനെയും കാബേജിനെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ കഫീന്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാന്‍ അനുമതി തേടിക്കൊണ്ട് ഫ്രഞ്ച് കമ്പനിയായ പ്രൊഗാരിയന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ശാഖയായ യൂറോപ്യന്‍ കമ്മിഷന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, ശരീരത്തിലെ ജലാംശം, താപനില എന്നിവയെ കഫീന്‍ പ്രതികൂലമായി ബാധിക്കുമെന്നതിന് യൂറോപ്യന്‍ ഫുഡ് […]
Read more

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യനായ സംഘാടകനായ റസലിന്‍റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ് സംഭവിച്ചതെന്നും കോട്ടയം ജില്ലയിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് റസലിന്‍റെ ആകസ്മിക വിയോഗമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്തിടെയാണ് സിപിഎം കോട്ടയം ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹമെന്നും […]
Read more

കത്തിയുമായി ഓഫീസിലെത്തി വധഭീഷണി; ഓവർസിയർ അറസ്റ്റിൽ

കൊച്ചി: കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ നെ (54) അറസ്റ്റ് ചെയ്തു. എക്സിക്യുട്ടീവ് എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ കത്തിയുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ […]
Read more

ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്ഫോടനം; ഭീകരാക്രമണമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ ഉഗ്ര സ്ഫോടനം. മറ്റു രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. നിർത്തിയിട്ടിരുന്ന ബസുകളിൽ സ്ഫോടനം നടന്നതിനാൽ ആളപായമില്ല. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.ബാറ്റ് യാം നഗരത്തിൽ വ്യാഴാഴ്ച രാത്രി ബസുകൾ പാർക്ക് ചെയ്തിരുന്ന പ്രദേശത്താണ് സംഭവം നടന്നത്. പലസ്തീൻ ഭീകര സംഘടനകളാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആരോപിച്ചു. പ്രതികൾക്കായി തെരച്ചിൽ നടത്താൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായി പ്രസ്താവനയിൽ വ്യക്തമാക്കി.ആളപായമുണ്ടാവുകയോ ആർക്കും […]
Read more

അനധികൃത കുടിയേറ്റം: ഇന്ത്യയിലേക്ക് നാടുകടത്തിയ സ്ത്രീകൾക്കും കുട്ടികൾക്കും വിലങ്ങണിയിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 15നും 16നും അമേരിക്കയിൽ നിന്ന് അമൃത്സറിൽ എത്തിയ കുട്ടികളേയും സ്ത്രീകളേയും വിലങ്ങണിയിച്ചിരുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് പനാമയിലേക്കും കോസ്റ്റോറിക്കയിലേക്കും അയച്ച സംഭവത്തിലും വിദേശകാര്യമന്ത്രാലയം ഇതിനോടകം പ്രതികരണം നടത്തി. എത്രയും പെട്ടെന്ന് ഇവരെ […]
Read more

ആശാപ്രവർത്തകരുടെ സമരത്തിൽ ഇടപെട്ട് ദേശീയമനുഷ്യാവകാശ കമ്മീഷൻ

ദില്ലി: ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന്ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ദേശീയ തലത്തിൽ നടത്തിയ ചർച്ചയിലാണ് ഈ നിർദേശം. കൂടാതെ ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer