Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പട്ന: ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.ബിഹാറിലെ റൊതാസ് ജില്ലയിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. അതെസമയം പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചത്.
Read more

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്കിറങ്ങി. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 8025 രൂപയും പവന് 64200 രൂപയുമായി.എന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ ഒരു പവന്‍ സ്വർണത്തിന് വില 70000 വരും. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ സ്വര്‍ണവില തിരിച്ചടിയായത്. വില നേരിയ രീതിയില്‍ കുറഞ്ഞാലും ബള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്ക് അത് ഇപ്പോഴും ഒരു ആശങ്ക തന്നെയാണ്.22 കാരറ്റ് സ്വര്‍ണവിലക്ക് അനുസൃതമായി 18 […]
Read more

കൈക്കൂലി കേസ്: ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിപ്പോർട്ട്

എറണാകുളം: ആർ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ട്. മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി ഇതിനു മുന്നേയും നടത്തിയതായി സംശയിക്കുന്നു […]
Read more

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ ഒഡിഷ സ്വദേശികൾ പിടിയിൽ

ഒറ്റപ്പാലം: 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്. വേഗത കുറഞ്ഞ സ്ഥലം നോക്കി തീവണ്ടിയിൽ നിന്നും ചാടി ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. പ്രധാന റെയിൽവേ സ്റ്റ്‌ഷനുകളിൽ പരിശോധന ശക്തമെന്ന് മനസിലാക്കിയ ഇവർ മറ്റിടങ്ങളിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.20 കിലോഗ്രാം കഞ്ചാവ് […]
Read more

വീട്ടുമുറ്റത്ത് വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു; രണ്ട് പേര്‍ പോലീസ് പിടിയില്‍

തൃശൂര്‍: ഗുരുവായൂരിൽ വാഹന മോഷ്ടാക്കളെ പിടികൂടി. മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (45), കൊടുങ്ങല്ലൂർ സ്വദേശി മാഹിൽ (22) എന്നിവരെയാണ് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. നിഖിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.
Read more

ആരോഗ്യ മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞു; ആരോപണം തള്ളി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. ഔദ്യോഗിക വസതിയിലല്ല തന്റെ ഭർത്താവ് താമസിക്കുന്നത്. സമരക്കാർ പത്തനംതിട്ടയിലെ വീട്ടിലേക്കും വന്നതായി അറിയില്ല. സംശയമുണ്ടെങ്കിൽ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ആശമാരെനിയമസഭയ്ക്ക് പുറത്ത് വെച്ച് കണ്ടിരുന്നു, അവർ നിവേദനം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read more

മഹാകുംഭമേളയിൽ സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

ലഖ്‌നൗ: മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. സംഭവത്തിൽ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഇതുവരെ നടപടിയെടുക്കാൻ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതായി യുപി സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളാണ് […]
Read more

വീട് ജപ്തി ചെയ്തു, അരൂക്കുറ്റിയില്‍ കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്

ആലപ്പുഴ: അരൂക്കുറ്റിയിൽ വീട് ജപ്തിയിലായതിനെ തുടർന്ന് കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ ആധാർ ഹൗസിങ്ങ് ഫിനാൻസ് ജപ്തി ചെയ്തത്. വായ്പാ കുടിശികയുടെ പേരിലാണ് വീട് ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപയാണ് കുടിശ്ശിക. 14 മാസത്തെ അടവാണ് മുടങ്ങിയത്. പിതാവിൻ്റെ രോഗം കാരണം തിരിച്ചടവ് മുടങ്ങിയെന്നാണ് കുടുംബം പറയുന്നത്. കുട്ടികളുടെ പുസ്തകം പോലും എടുക്കാൻ അനുവദിച്ചില്ലെന്നും ലോണടക്കാൻ സാവകാശം തന്നില്ലെന്നും കുടുംബം പറഞ്ഞു. […]
Read more

ബ്രൂവറി പോലുള്ള കാര്യങ്ങൾ മാധ്യമചർച്ചയാക്കാൻ താത്പര്യമില്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: ബ്രൂവറി പോലുള്ള കാര്യങ്ങൾ മാധ്യമചർച്ചയാക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രോമാഞ്ചം ഉണ്ടാക്കുന്നത് പറയാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാക്കാൻ എന്തെങ്കിലും പറയാൻ ആകില്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്.
Read more

‘ചെന്നൈയില്‍നിന്ന് ഓര്‍ഡര്‍ചെയ്ത് ഇവിടെകൊണ്ടുവന്നതാണ്’ ; മീൻ പിടുത്തക്കാർക്ക് നടൻ ബാലയുടെ സമ്മാനം

മലയാള സിനിമയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ താരമാണ് നടൻ ബാല. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെയും ജീവിതത്തിലെ ഓരോ വിശേഷവും ബാല പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വീണ്ടും വിവാഹിതനായ ബാല, ഭാര്യ കോകിലയ്‌ക്കൊപ്പം വൈക്കത്താണ് ഇപ്പോള്‍ താമസം. ‘ബാലകോകില’ എന്ന പേരില്‍ യൂട്യൂബ് ചാനലും ഇരുവരും തുടങ്ങിയിരുന്നു. കഴിഞ്ഞദിവസം വൈക്കത്തെ മീന്‍പിടുത്തക്കാര്‍ക്ക് പുതിയ മീന്‍വലകള്‍ സമ്മാനിച്ചതിന്റെ വീഡിയോയാണ് ബാല ഏറ്റവുമൊടുവിലായി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഭാര്യ കോകിലയ്‌ക്കൊപ്പമാണ് ബാല മീന്‍പിടുത്തക്കാര്‍ക്ക് പുതിയ മീന്‍വലകള്‍ സമ്മാനിച്ചത്.”മീന്‍പിടിത്തം ഒരു വ്യവസായമാണ്. മീന്‍പിടുത്തക്കാരെല്ലാം വ്യവസായികളും. അവര്‍ക്കുവേണ്ടി മീന്‍വല […]
Read more

Recent News

Advertisement
WhiteswanTV Footer