Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

കുംഭമേളകളിലെ കൂട്ടക്കുരുതി; ആരാണ് കാരണക്കാർ..?

പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കുവാൻ എത്തിയ നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കുംഭമേളയിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ല. ഭാരത സംസ്കാരത്തിന്‍റെ പ്രതീകമെന്നോണം സർക്കാർ തലത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന കുംഭമേളയിലെ കൂട്ടമരണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഏറ്റവും കൂടുതലാളുകൾ മരണപ്പെട്ടിരിക്കുന്നത് ഇപ്പോൾ അപകടമുണ്ടായ പ്രയാഗ് രാജിൽ തന്നെയാണെന്ന് മനസ്സിലാകും. കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 1954ലായിരുന്നു. അതും പ്രയാഗ് രാജിൽ തന്നെ. 800 പേർക്കാണ് അന്ന് തിരക്കിൽ നിലത്ത് വീണ് […]
Read more

പതിനഞ്ചുകാരന്‍ അബദ്ധത്തില്‍ ട്രിഗര്‍ വലിച്ചു; നാല് വയസ്സുകാരന് ദാരുണാന്ത്യം

കർണാടക: കർണാടകയിൽ 15 കാരന്‍ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി നാലു വയസുകാരന്‍ മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശിയായ 15 വയസുകാരന്‍ തോക്കില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജിത് എന്ന നാല് വയസുകാരനാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ മണ്ഡ്യ നാഗമംഗലയിലാണ് സംഭവം നടന്നത്. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവം.കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ചെറിയ വീട്ടില്‍ എത്തിയ 15 വയസുള്ള കുട്ടിയുടെ ശ്രദ്ധയില്‍ ചുമരില്‍ തൂങ്ങിക്കിടന്ന സിംഗിള്‍ […]
Read more

കമ്പമല വനമേഖലയിൽ വൻ കാട്ടുതീ; തീയണക്കാൻ ശ്രമം തുടരുന്നു

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നു. കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങളുടെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ വനമേഖലയിലെ പുൽമേടിലാണ് തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും നിഴലിക്കുന്നു. കമ്പമലയിൽ വിവിധ ഭാഗങ്ങളിലായി പുക ഉയരുന്നുണ്ട്.
Read more

വിമർശിച്ച കോണ്‍ഗ്രസ് നേതാക്കളെ തള്ളി ശശി തരൂര്‍

ഒടുവിൽ വിശ്വപൗരനായ ശശി തരൂരിനെ കോൺഗ്രസ്‌ കൈവിടുകയാണ്. തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങളാണ് തരൂരിനെ അവഗണിക്കുന്നതിലേക്ക് കോൺഗ്രസിനെ നയിച്ചിരിക്കുന്നത്. ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുന്നോട്ടുവന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിലൂടെ വീക്ഷണം തരൂരിനെ ഓർമ്മിപ്പിക്കുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് […]
Read more

തോമസ്എം കെ തോമസിന് എം എൽ എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്: വെള്ളാപ്പള്ളി നടേശൻ

എൻ സി പി സംസ്ഥാനധ്യക്ഷൻ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോമസ് കെ തോമസിന് എംഎൽഎ ആകാൻ യാതൊരു യോഗ്യതയിലെന്നും തോമസ് കെ തോമസ് പോഴൻ എംഎൽഎ ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. കൂടാതെ കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി […]
Read more

ജിതിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം:സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന: സി.പി.എം

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിതിന്‍ ഷാജിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കൊലപാതകത്തിൽ പോലീസ് 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിന്റെ ഭാഗമാണ് ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് ജിതിന്‍ അവിടെയെത്തിയതെന്ന് ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്. ജിതിന്റെ വയറിനും തുടയിലും അടക്കം […]
Read more

മുഖ്യമന്ത്രിക്ക് പിന്നാലെ ശശി തരൂരിന് പിന്തുണ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ ലേഖനവിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥയാണ്. എന്തൊരു സൈബർ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നതെന്ന് പറഞ്ഞ മന്ത്രി കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുകയാണ് തരൂർ എന്നും കുറ്റപ്പെടുത്തി. അതേസമയം തരൂരിനെതിരെ രൂക്ഷവിമർശനവുമായിമുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ രം​ഗത്തെത്തി. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും […]
Read more

പതിവില തട്ടിപ്പ് കേസ്: അനന്ദു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്ദു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപയെന്ന് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിലായി 143.5 കോടി രൂപ വന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൂടാതെ 20,163 പേരിൽ നിന്ന് അറുപതിനായിരം രൂപ വീതം വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. 425 പേരിൽ നിന്ന് 56,000 രൂപ വീതമാണ് അനന്തു കൃഷ്ണൻ വാങ്ങിയത്. കൂടുതൽ പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാ‍ഞ്ച് […]
Read more

 മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോ മദ്യശാലകള്‍ തുറക്കുന്നു 

മെട്രോ സ്റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവില്പനശാലകൾ തുറക്കാൻ ഒരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മദ്ധ്യം വിൽക്കാനായി എക്സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്‍പന ശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനിലുമാണ് ആദ്യവില്‍പനശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത്.
Read more

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ്; പ്രതിയെ പിടികൂടാൻ നിർണായകമായത് ഷൂ

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് പ്രതി ധരിച്ച ഷൂ. അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. പ്രതിക്കായി വ്യാപക തിരച്ചിൽ ശക്തമാക്കിയ പൊലീസ് പ്രതിയുടെ സാമ്യമുള്ള ആളെ അന്വേഷിച്ചാണ് പ്രതിയായ റിജോയുടെ വീട്ടിലേക്കെത്തിയത്.ഇതിനിടെ മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് വീടിന് പുറത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വളരെ വിദഗ്ധമായ ഒരു മോഷണ പ്ലാൻ ആണ് ഇയാൾ ഒരുക്കിയിരുന്നത്. റിജോയ്ക്ക് അക്കൗണ്ടുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer