കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായതായി പരാതി. വടകര സ്വദേശിയായ ആർ. നാരായണക്കുറുപ്പ് (81) എന്നയാളെയാണ് ഈറോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കാണാതായത്.
ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഓർമ്മക്കുറവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണ് വിവരം.
നാരായണക്കുറുപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9840245106, 7010724772 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.






