Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു രക്ഷയായത് വൈപ്പിൻ അഗ്നി രക്ഷാസേന

ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്ന കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടറെ രക്ഷപ്പെടുത്തി വൈപ്പിൻ അഗ്നി രക്ഷാസേന. ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു മലപ്പുറം കെ പുരം മുളക്കിൽ നിമേഷ്. പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻപിലുള്ള ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്. അതുവഴി പോയ യാത്രക്കാരൻ ഫോൺ ചെയ്തതനുസരിച്ചു അഗ്നി രക്ഷാസേന എത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു. […]
Read more

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ കസ്റ്റഡിയിൽ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗ നാദം പരിപാടിക്കിടെ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ പിടികൂടിയ ഇയാളുടെ അറസ്റ്റ് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രേഖപ്പെടുത്തും. ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. സ്റ്റേഡിയം വാടകയ്ക്ക് എടുക്കാൻ ഒപ്പിട്ട് നൽകിയത് മൃദം​ഗ വിഷൻ എം ഡിയായ നി​ഗോഷ് കുമാറാണെങ്കിലും അനുമതി പത്രം ഉൾപ്പടെ രേഖകൾ കൈപ്പറ്റിയത് കമ്പനിയുമായി യാതൊരു […]
Read more

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. രാവിലെ 10.30 ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വായനയാണ് ലഹരിയെന്ന പ്രമേയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവം (KLIBF) ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ നടക്കും. സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനായുള്ള നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൂടിയാണ്. ഒന്നും […]
Read more

നേപ്പാൾ ഭൂചലനം: മരണ സംഖ്യ 50 ആയി

കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് മീഡിയ. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ 6:35 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ലോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കുണ്ടായ ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിൽ ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Read more

റിജിത്ത് വധം: ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസിൽ മ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം .2005 ഒക്ടോബർ 3 നാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 10 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. ഈ മാസം 4 നാണ് റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.2005 ഒക്ടോബർ 3 ന് ആയിരുന്നു സംഭവം . സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ […]
Read more

ഡൽഹി പിടിക്കനാര് ? ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും .എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തന്നെ ആംആദ്മി പാർട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നത് . അതേസമയം ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു . കെജരിവാളിനെ ദുരന്തമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികള്‍ നിരത്തിയാണ് കെജരിവാള്‍ മറുപടി നല്‍കിയത്. . […]
Read more

കെ കെ രമക്ക് പിന്നാലെ സിപിഎമ്മിന്റെ കണ്ണിലെ കരടാകാൻ നവീൻ ബാബുവിന്റെ ഭാര്യയും

കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം കേരള ജനതയാകെ ചർച്ച ചെയ്ത ഒന്നാണ്. മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ഒരു ഘട്ടം വരെ സിപിഎം സംരക്ഷിച്ചുവെങ്കിലും ജനരോക്ഷം ശക്തമായതോടെ പാർട്ടി താത്കാലികമായെങ്കിലും തള്ളുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവന്റെ പാതിയായിരുന്ന ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് നവീൻ ബാബുവിന്റെ ഭാര്യ. ജീവിതകാലം മുഴുവൻ തന്റെ ഭർത്താവിനെ ഇല്ലായ്മ ചെയ്തവർക്കെതിരെ നിരന്തര രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് മഞ്ജുഷ തയ്യാറെടുക്കുന്നത്. അതിനായി കോൺഗ്രസിലേക്കോ മാണി സി കാപ്പൻ എംഎൽഎ […]
Read more

കഹോ നാ…. പ്യാര്‍ ഹേ’…25 വര്‍ഷം, ഹൃത്വിക് റോഷന്‍ ചിത്രം റീ റിലീസിന്

ജനുവരി 10ന് ബോളിവുഡിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റായ കഹോ നാ പ്യാര്‍ ഹേ റീ റിലീസിന് . അന്നേദിവസം തന്നെ ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് പിവിആര്‍ ഐനോക്‌സ് അറിയിച്ചു. ഹൃത്വിക് റോഷന്റെ ആദ്യ ചിത്രം കൂടിയാണ് കഹോ നാ പ്യാര്‍ ഹേ. ചിത്രത്തിനോടൊപ്പം തന്നെ ഇതിലെ പാട്ടുകളും ഹിറ്റായി മാറി. അമീഷ പട്ടേലിന്റെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അനുപം ഖേര്‍, ഫരീദ […]
Read more

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല: 5 സിപിഎം പ്രവർത്തകർ നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി . 2002ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജീഷ്,സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.
Read more

അൻവർ പുറത്തിറങ്ങിയാൽ ‘പിണറായിയുടെ അവസാനമായിരിക്കും’

പി വി അൻവർ എംഎൽഎ അങ്ങനെ ജയിലിൽ ആയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ ഉടമ സാജൻ സ്കറിയായെ ഒരു മണിക്കൂറെങ്കിലും അകത്താക്കാൻ നടന്ന പുള്ളിയാണ് ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡിൽ ആയത്. ജയിലിലേക്ക് പോകുംവഴിയും പിണറായി വിജയനെ രണ്ടു പറഞ്ഞിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോക്ക്. ജയിലിൽ നിന്ന് തിരിച്ചിറങ്ങി വന്നാൽ അന്ന് പിണറായി വിജയന്റെ അവസാനമായിരിക്കുമെന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവാകും കഴിഞ്ഞ ദിവസത്തെ അറസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവജന […]
Read more

Recent News

Advertisement
WhiteswanTV Footer