Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വീട് വച്ച് നൽകൽ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക: മുഖ്യമന്ത്രി

വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം.കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലും നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലും ആയിരിക്കും വീട് നിർമാണം. ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും ചീഫ് സെക്രട്ടറി ശാദരാ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആശുപത്രി ,മാർക്കറ്റ് ,കളിസ്ഥലം ,അങ്കണവാടി,സ്കൂൾ,മാർക്കറ്റ് പാർക്കിംഗ് തുടങ്ങി എല്ലാ സ്വാകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും.2024 ൻ്റെ ദുഃഖമായിരുന്നു വയനാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചത്. സമഗ്രവും […]
Read more

വയനാട് ടൗൺഷിപ്പുകളുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്; നിർമ്മാണ മേൽനോട്ടം കിഫ്കോണിന്

മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെയും നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. നിർമ്മാണ മേൽനോട്ടം കിഫ്കോണിനായിരിക്കും.750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് രണ്ട് ടൗൺഷിപ്പുകളിൽ നിര്‍മിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു.1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിര്‍മ്മിക്കുന്നത് . താമസക്കാര്‍ക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ […]
Read more

ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി കഞ്ചാവ് കേസിലെ പ്രതി. ആറ്റൂർ സ്വദേശി സുഹൈബിനാണ് 22ക്കാരനാണ് 24 തവണ കുത്തേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.
Read more

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഡിവൈഎഫ്ഐ മുസ്ലീം ലീഗ് സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് […]
Read more

നിയുക്ത കേരള ഗവർണ്ണർ ഇന്ന് കേരളത്തിൽ എത്തും

പുതിയ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് കേരളത്തിൽ എത്തും. ആർലേക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നാളെ നടക്കും. അദ്ദേഹം കേരള ഗവർണറായി ജനുവരി 2ന് തന്നെ ചുമതലയേൽക്കും. സർക്കാരുമായി തർക്കത്തിനില്ല. സർക്കാരിനെ നിർദേശിക്കലും വഴി കാട്ടലും അല്ല സഹായിക്കലാണ് തന്റെ ഉദ്ദേശം എന്ന് നിയുക്ത ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
Read more

കരകുളം എഞ്ചിനീയറിം​ഗ് കോളേജ് ഉടമയുടെ ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി

തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിം​ഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ​ഗാലറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലാണ് കുറിപ്പിൽ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണിൽ നിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎൻഎ ഫലമെത്തും. കൂടുതൽ വ്യക്തതക്കായി ഡിഎൻഎ ഫലം കാത്തിരിക്കുകയാണ് അധികൃതർ. ഇന്നലെയായിരുന്നു നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ […]
Read more

പുതുവർഷം പിറന്നേ…; പുതിയ പ്രതീക്ഷകളുമായി 2025ലേക്ക്

കൊച്ചി: അങ്ങനെ പുതുവർഷം പിറന്നിരിക്കുകയാണ്. പോയ കാലം സമ്മാനിച്ച നല്ല ഓർമകളെ തഴുകിയും അനിഷ്ടമായ ഓർമകളെ മറവിക്ക് നൽകിയും പുതിയ വർഷത്തിന്റെ പുത്തൻ പ്രതീക്ഷകളെ ഏറ്റെടുത്ത് ലോകം 2025നെ വരവേറ്റിരിക്കുകയാണ്. പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ ക്രിസ്മസ് ഐലന്റിലായിരുന്നു ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപുകളിൽ പുതുവത്സരം. തൊട്ടുപിന്നാലെ ന്യുസീലൻഡിലും പുതുവർഷം എത്തി. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ […]
Read more

കലൂരിലെ അപകടം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ്

കലൂരിലെ നൃത്തപരിപാടിയ്ക്കിടെയുണ്ടായ അപകടത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ്. ആദ്യം പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പൊലീസിന്റെ ഈ നടപടി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇവരുടെ അറസ്റ്റ് നേരെത്തെ […]
Read more

കിരിബാത്തിയിൽ പുതുവത്സരമെത്തി

ക്രിസ്മസ് ദ്വീപിൽ പുതുവത്സരം പിറന്നു. ലോകമെമ്പാടും ആളുകൾ കാത്തിരിക്കുന്ന പുതുവർഷം ആദ്യം എത്തുന്നത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയുടെ ഭാഗമായ ക്രിസ്മസ് ദ്വീപിലാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകീട്ട് മൂന്നരയോടെത്തന്നെ കിരിബാത്തിയിൽ പുതുവർഷ ആഘോഷത്തിന് തുടക്കമായി. 180° പ്രൈം മെറിഡിയനിൽ നിന്ന് 2,460 കിലോമീറ്റർ കിഴക്കായാണ് ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും, കിരിബാത്തി റിപ്പബ്ലിക്ക് 1995-ൽ മുതൽ അതിന്റെ അന്താരാഷ്‌ട്ര തീയതിരേഖ പുനഃക്രമീകരിച്ച് ഡേറ്റ്‌ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തായി ദ്വീപിനെ സ്ഥാപിച്ചു. ഇതോടെ പുതുവത്സര ദിനം ആദ്യം ആഘോഷിക്കുന്ന ഭൂമിയിലെ […]
Read more

പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ കോണ്ടവും ഒആര്‍എസ് പാക്കറ്റും: പരാതിയുമായി യൂത്ത് കോൺഗ്രസ്

കോണ്ടവും ഒആര്‍എസ് പാക്കറ്റും പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ അയച്ചുകൊടുത്ത പബ്ബിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മഹാരാഷ്ട്രയിലാണ് സംഭവം . പബ്ബുകള്‍ക്കോ നൈറ്റ് ലൈഫിനോ യൂത്ത് കോൺഗ്രസ് എതിരല്ല.എന്നാൽ യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പൂനെ സംസ്‌കാരത്തിന് എതിരാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നത്. സംഭവത്തില്‍ ക്ഷണം ലഭിച്ചവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പ്രതികരിച്ചു.സംസ്ഥാനത്ത് ഇത്തവണ രാത്രി മുഴുവന്‍ പുതുവത്സരാഘോഷം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് വരെ പ്രവര്‍ത്തിക്കാനാണ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും അനുമതി നല്‍കിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix