Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പെരിയ ഇരട്ടക്കൊല കേസ്‌ : ശിക്ഷാ വിധി ഇന്ന്

ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കുമൊടുവിൽ പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്.ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി […]
Read more

ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകും’; അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി

കെഎഫ്സിയിലെ കോടികളുടെ അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നും നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അനിൽ അംബാനിയുടെ കമ്പനിയിൽ കെഎഫ്സി 60 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് വി ഡി സതീശൻ ആരോപിച്ചത്.ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. 2018ൽ നടന്ന കെഎഫ്സിയുടെ മാനേജ്‌മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. എന്നാൽ ഇക്കാര്യം 2018-19-ലെ കെഎഫ്സിയുടെ വാർഷിക […]
Read more

ഒടുവിൽ ഒറ്റക്കായ പി സി ചാക്കോ

ഒരുപാട് വഴികൾ മാറി മാറി സഞ്ചരിച്ച് ഒടുവിൽ എൻസിപി ശരത് പവാർ വിഭാഗത്തിലെത്തി ഒടുവിൽ പെരുവഴിയിൽ ആയിരിക്കുകയാണ് പി സി ചാക്കോ. എല്ലാകാലത്തും അധികാരത്തിന്റെ അകത്തളങ്ങളിൽ അടക്കിവാണിരുന്ന ചാക്കോയ്ക്ക് ഇന്നുള്ളത് അത്ര നല്ല കാലമല്ല. എവിടെ തൊട്ടാലും അതൊക്കെ വലിയ വിനാശമാകുന്ന ദുരവസ്ഥയാണ് നിലവിൽ ചാക്കോയ്ക്ക്. എൻസിപിഎസിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല സാഹചര്യങ്ങളിലും വ്യത്യസ്ത നിലപാടുകൾ ആയിരുന്നു വിഷയത്തിൽ ചാക്കോ സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ശശീന്ദ്രനൊപ്പം നിൽക്കുകയും പിന്നീട് തോമസ് കെ […]
Read more

ഇസ്കോൺ ആത്മീയ നേതാവിന്റെ ജാമ്യഹര്‍ജി തള്ളി ചിറ്റഗോംഗ് കോടതി

ധാക്ക: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇസ്കോൺ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റമാണ് കൃഷ്ണദാസിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇയാളുടെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. […]
Read more

പെരുന്നയിൽ മന്നം ജയന്തി ദിനത്തിൽരമേശ്‌ ചെന്നിത്തല നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം

നായർ സർവീസ് സൊസൈറ്റി എന്ന മഹാപ്രസ്ഥാനത്തെ മുന്നിൽ നിന്ന് കരുത്തോടെ  നയിക്കുന്ന,  നിലപാടുകളിൽ അചഞ്ചലനായ കേരള സമൂഹത്തിന് ആകെ ആദരണീയനായ,ഈ സംഘടനയുടെ  ജനറൽ സെക്രട്ടറി എത്രയും സ്നേഹം നിറഞ്ഞ ശ്രീ.ജി.സുകുമാരൻ നായർ…തികഞ്ഞ അഭിമാനബോധത്തോടെയാണ് ഈ വേദിയിൽ ‍ഞാൻ നിൽക്കുന്നത്. ഇത് ഒരു സൗഭാഗ്യമായി  കരുതുന്നു. സി.രാജഗോപാലാചാരിയേയും ഡോ.എസ്.രാധാകൃഷ്ണനെയും പോലുള്ളവരുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ് ഈ വേദി. ആ ഓർമകൾ തന്നെ എന്നെപ്പൊലെ ഒരു പൊതു പ്രവർത്തകനെ പുളകം കൊള്ളിക്കുന്നതാണ്. അതുകൊണ്ടു തന്നെ പ്രൗഢമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ  […]
Read more

നിമിഷ പ്രിയയുടെ മോചനം; ഇടപെടാൻ തയ്യാറെന്ന് ഇറാൻ

നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണന മുൻനിർത്തി ഇടപെടാൻ തയ്യാറെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശ കാര്യ ഉദ്യോഗസ്ഥനാണ് മോചനത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നിലവിൽ യെമനിലെ ജയിലിൽ കഴിയുകയാണ് മലയാളി നഴ്സ് ആയ നിമിഷ പ്രിയ. 2017 ലാണ് നിമിഷപ്രിയ യെമൻ സ്വദേശിയും ക്ലിനിക് നടത്തുന്നതിൽ പങ്കാളിയുമായിരുന്ന തലാൽ കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്. കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ […]
Read more

സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം

സവർക്കറുടെ പേരിലുള്ള കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ക്ഷണം. ഡൽഹി സർവലാശാലയ്ക്ക് കീഴിലെ സവർക്കരുടെ പേരിലുള്ള കോളേജിൻ്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് റിപ്പോർട്ടുകൾ. എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അം​ഗീകരിച്ച ന‍ജ്ഫ്​ഗഡിലെ സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പിഎം ഓഫീസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ‍ർവലാശാല അധികൃതർ അറിയിച്ചു.
Read more

നിക്ഷേപിച്ചത് 60 കോടി തിരിച്ചുകിട്ടിയത് 7 കോടി : കെഎഫ്‌സിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ്

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.2018 ൽ തകർന്നുകൊണ്ടിരുന്ന അനിൽ അമ്പാനിയുടെ കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു ഈ നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ അടക്കം 101 കോടി തിരിച്ചുകിട്ടേണ്ടിടത്ത് ലഭിച്ചത് വെറും ഏഴുകോടി മാത്രമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്സി .ഈ പണമാണ് അംബാനിക്ക് […]
Read more

എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ: ചെന്നിത്തല

പെരുന്ന: മന്നം ജയന്തി ആഘോഷത്തിനായി എൻ എസ് എസ് (NSS) ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല. പെരുന്നയിൽ വച്ച് നടക്കുന്ന ആഘോഷത്തിന്റെ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യാൻ ആണ് രമേശ് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ച് ജി സുകുമാരൻ നായർ സ്വീകരിച്ചു. എൻ എസ് എസുമായി ദീർഘകാല അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തല 11 വർഷത്തിന് ശേഷമാണ്‌ പിണക്കം മാറ്റി തിരിച്ചു വരുന്നത്. എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ എന്നും മന്നത് പദ്മനാഭൻ കേരളം കണ്ട […]
Read more

‘തിന്മകൾക്കെതിരെ നിലകൊണ്ട സാമൂഹ്യ പരിഷ്കർത്താവ്’; ഇന്ന് മന്നം ജയന്തി

ഇന്ന് മന്നം ജയന്തി. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ഓർമ ദിനം. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്‌കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു പുനര്‍നാമകരണം ചെയ്തു. വൈക്കം സത്യാഗ്രഹത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix