Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

യൂണിയന്‍ കാര്‍ബൈഡിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പ്രതിഷേധം; പിതാംപൂരില്‍ നിരോധനാജ്ഞ

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പിതാംപൂരില്‍ പ്രതിഷേധം. ഇതേതുടർന്ന് റാംകി എന്‍വിറോ കമ്പനിക്ക് ചുറ്റും അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഭോപ്പാല്‍ ദുരന്തം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരന്ത ഭൂമിയായ യൂണിയന്‍ കാര്‍ബൈഡ് സ്ഥലം വൃത്തിയാക്കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ മാലിന്യ നീക്കം ആരംഭിച്ചത്. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 377 ടണ്‍ വിഷ മാലിന്യം 250 കിലോമീറ്റര്‍ അകലെ പിതാംപൂര്‍ വ്യാവസായിക മേഖലയിലാണ് എത്തിച്ചത്. എത്തിച്ച […]
Read more

ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റി; തീവ്രപരിചരണ വിഭാഗത്തിൽ തുടരും

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ല. അതിനാൽ ഉമ തോമസ് എം എൽ എ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറു ദിവസത്തിനു ശേഷമാണ് വെന്റിലേറ്റർ സഹായമില്ലാതെ ഉമാ തോമസ് കഴിയുന്നത്. ശ്വാസകോശത്തിനു പുറത്തെ നീർക്കെട്ട് നിലനിൽക്കുന്നുണ്ട്. […]
Read more

മാധ്യമപ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡ്: ബിജാപൂരിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക കരാറുകാരൻ്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണ് മുകേഷ് ചന്ദ്രകർ (33) എന്ന പത്രപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി ഒന്നിന് ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായിരുന്നു. മുകേഷിൻ്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെത്തി പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ മുകേഷിനെ കാണാതായതോടെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രകർ അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. […]
Read more

മന്ത്രി വാഹനത്തിന് സൈഡ് നൽകിയില്ല താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്

പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിന്റെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുക്കാത്തതിന് താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് .വ്യാഴാഴ്ച രാവിലെ ബോയ്സ് ടൗൺ- പാൽചുരം റോഡിലായിരുന്നു സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നും വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും, ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്‌ഐആർ. ഭാരതീയ ന്യായ് സംഹിതയിലെ 126 (2), 285 , കേരള പൊലീസ് […]
Read more

ബ്രഹ്മപുത്രയിലെ ചൈനീസ് അണക്കെട്ട്, അഥവാ മുല്ലപെരിയാർ പോലൊരു ജലബോംബ്

ഇന്ത്യൻ അതിർത്തി പ്രദേശമായ ടിബറ്റിലെ മെഡോഗ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും നിർമ്മിക്കാൻ ചൈന അനുമതി നൽകി. ചൈന സാങ്‌പോ നദിയിൽ നിർമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും. ഡിസംബർ 25 നാണ് ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകിയത്. ഏകദേശം 137 ബില്യൺ യുഎസ് ഡോളർ ചിലവ് […]
Read more

നവോത്ഥാന പൈതൃകത്തെ തൊട്ടറിഞ്ഞ് സ്വാഗത ഗാനം

കേരളത്തിന്റെ സാംസ്കാരിക പെരുമയും നവോത്ഥാന ചരിത്രവും വിളിച്ചോതുന്ന നൃത്തരൂപവുമാനൃത്തരൂപവുമാണ് അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.ശ്രീനാരായണ ഗുരു, അയ്യങ്കാളി, വക്കം മൗലവി തുടങ്ങിയവരുടെ നവോത്ഥന സംഭാവനകൾ കലാശിൽപ്പത്തിൽ ശ്രദ്ധിക്കപ്പെട്ടു. പൊതു വിദ്യാലയങ്ങളിലെ തെരത്തെടുത്ത വിദ്യാർത്ഥികളും കലാമണ്ഡലം വിദ്യാർത്ഥികളുമാണ് നൃത്തം അവതരിപ്പിച്ചത്.വിവിധ ഇനം നൃത്തങ്ങൾ , ആയോധന കലയായ കളരി ഉൾപ്പെടുത്തിയാണ് അവതരണ ഗാനം ചിട്ടപ്പെടുത്തിയത്. കൂടാതെ പ്രളയം തകർത്ത വയനാട് വെള്ളോർമല സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഘ നൃത്തം അതിജീവനത്തിൻ്റെ കരുത്തായി ശ്രദ്ധ നേടുകയും […]
Read more

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ് അര രങ്ങേറിയത്.ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്. കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്.
Read more

നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം

ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കൊച്ചി കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് പോലീസിന് ഈ വിവരം ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇതിനിടെ, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടി മടങ്ങി പോയത്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർ​ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ […]
Read more

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ഇംഫാൽ: മണിപ്പൂരിൽ കാങ്‌പോക്‌പി ജില്ലയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു. ആക്രമണത്തിൽ എസ്‌പിക്കും സഹ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഓഫീസ് വളപ്പിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹം ആക്രമണം നിയന്ത്രിക്കാൻ ശ്രമിച്ചു. ഡിസംബർ 31 ന് സൈബോൾ […]
Read more

18 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix