Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യ ആസൂത്രകനായ മലയാളി പിടിയിൽ

തിരുവനന്തപുരം: കംബോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ സൂത്രധാരനെ അറസ്റ് ചെയ്ത് പൊലീസ്. മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവാണ് പിടിയിലായത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മനുവിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കംബോഡിയയിൽ കോൾ സെന്റർ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴി പ്രതി കോടികളാണ് തട്ടിയെടുത്തത്. പ്രതിയെ തിരുവനന്തപുരം എസിജിഎം കോടതിയിൽ ഹാജരാക്കും.
Read more

മലപ്പുറത്ത് നേതൃമാറ്റം; വി പി അനിൽ സിപിഐഎം ജില്ലാ സെക്രട്ടറി

മലപ്പുറം സിപിഐഎം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ് വി പി അനിൽ. താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 38 അം​ഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെ കൂടി തിരഞ്ഞെടുത്തു. സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ പൊതുസമ്മേളനം വൈകുന്നേരം താനൂർ ചീരാൻകടപ്പുറം നഗറിൽ നടന്നു. വൈകിട്ട് മൂന്നിന് 5000 […]
Read more

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പിടിയിൽ

ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. പിന്നാലെ തന്നെ ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് പിടിയിലായത്. എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് […]
Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം കുറിക്കുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയോടെ കലോത്സവം ആരംഭിക്കും. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാ​ഗമായി അരങ്ങേറും. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. […]
Read more

‘ഇനി ശോഭക്കാലം’? സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. […]
Read more

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായാണ് സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നുത്. പുതിയ വൈറസ് വ്യാപനത്തെത്തുടർന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. കൂടാതെ ചൈനയിൽ ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈറസ് ബാധയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. […]
Read more

കേരളം കാത്തിരുന്ന വിധി; പെരിയ ഇരട്ട കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ വിധി വന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ശരത്‌ലാൽ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ച് എറണാകുളം സിബിഐ പ്രത്യേക കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം. മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ അടക്കം നാല് സി പി എം നേതാക്കൾക്ക് 5 വർഷം തടവ് അഡിഷണൽ സെഷൻസ് ജഡ്‌ജി എൻ ശേഷാദ്രി നാഥൻ ആണ് […]
Read more

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read more

സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിന അവധി ഇല്ല പകരം ഇതൊക്കെ

മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഇല്ല. അവധിക്ക് പകരമായി കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒരു ദിവസം മുഴുവന്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. ഈ വര്‍ഷം മുതല്‍ അവധി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സ്വകാര്യ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്. റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തലിനു ശേഷം മാര്‍ച്ച് പാസ്റ്റ് നടത്തും. തുടര്‍ന്നാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. അതേസമയം ഈ നടപടിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു വിഭാഗം അധ്യാപകരും […]
Read more

സ്റ്റേജ് നിർമിച്ചത് തലേന്ന് രാത്രി; സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കൊച്ചി: ഗിന്നസ് റെക്കോർഡിനായി നടത്തിയ നൃത്ത പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് പരിപാടിയുടെ തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ എത്തി പരിശോധന നടത്തി. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും മാത്രമായിരുന്നു. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടറുകൾ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളിൽ 8 പേർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix