Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം; ഫലം ഭരണവിരുദ്ധ വികാരത്തിന്റെ തെളിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്തനായി. 13 ല്‍ നിന്നും 17 ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. എല്‍.ഡി.എഫില്‍ നിന്ന് 9 സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 […]
Read more

ഇതുവരെ നടത്തിയത് 12,997 ദീര്‍ഘദൂര സര്‍വീസുകളും; 61,109 ചെയിന്‍ സര്‍വീസുകളും

ശബരിമലയിലെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിന്നുംകെ എസ് ആര്‍ ടി സി യുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്. നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നുമാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനോടെപ്പം പമ്പ ബസ് സ്റ്റേഷനില്‍ നിന്നും സ്‌പോട്ട് ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം […]
Read more

റോഡിൽ ഇനി ‘നോ റീൽ’: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് […]
Read more

രജനികാന്തിന്റെ 74-ാം ജന്മദിനത്തിൽ 33 വർഷങ്ങൾക്ക് ശേഷം ‘ദളപതി’ വീണ്ടും തിയറ്ററുകളിലേക്ക്

മമ്മൂട്ടിയും രജനികാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ദളപതി 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്. രജനികാന്തിന്റെ ജന്മദിനമായ നാളെയാണ് റീ റിലീസ്. 1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് ദളപതി. 1991 ൽ പുറത്തിറങ്ങിയ ഈ മണിരത്നം ചിത്രത്തെ തമിഴ് മലയാള സിനിമാ ലോകം ഇന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണം എന്ന സംവിധായകന്റെ അതിയായ ആഗ്രഹത്തിന്റെ സഫലീകരണമാണ് ദളപതി. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, […]
Read more

അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ബാലചന്ദ്രമേനോന് ജാമ്യം നൽകാൻ ഉത്തരവായത്. പരാതി 17 വർഷം വൈകിയാണ് രജിസ്റ്റർ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ […]
Read more

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

ന്യൂഡൽഹി: ഇന്ത്യയിൽ ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് പഠനം. 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 […]
Read more

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

സിറിയയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ 75 ഇന്ത്യക്കാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യക്കാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്നിട്ടുണ്ടെന്നും ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും സർക്കാർ അറിയിച്ചു. ദമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യൻ എംബസികൾ ഏകോപിപ്പിച്ചാണ് ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചത്. നിലവിൽ സിറിയയിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരോട് ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യൻ പൗരന്മാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി +963 993385973 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ, hoc.damascus@mea.gov.in […]
Read more

കൊല്ലത്ത് വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം

കൊട്ടാരക്കര: കൊല്ലം പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. ഇന്നലെ വൈകീട്ടായിരുന്നു ബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. പുത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിൽ തിരക്ക് അവഗണിച്ച് നായക്കുട്ടിയുമായി കയറിയതായിരുന്നു യുവാക്കൾ. തിരക്കുള്ള ബസ് ആയതിനാൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും നായകുട്ടിയുമായി ബസിൽ കയറരുതെന്ന് ആവശ്യപ്പെട്ടു. ആവശ്യം അവഗണിച്ച് ബസിൽ കയറിയ യുവാക്കളോട് ബസിൽ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞിട്ടും കേട്ടില്ല. ബസിനുള്ളിൽ വെച്ച് തന്നെ വിദ്യാർത്ഥികൾ നേരെ യുവാക്കളുടെ കയ്യേറ്റം നടന്നു. […]
Read more

തൃശ്ശൂരിൽ ബൈക്കിന് തീ പിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൊട്ടേക്കാട് പള്ളിയുടെ അടുത്ത വെച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു. തുടർന്ന് ടാങ്കിൽ നിന്ന് പെട്രോൾ ചോരുകയുണ്ടായി. പെട്രോൾ ചോർന്ന വിവരം അറിയാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതോടെ ആളിക്കത്തുകയായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
Read more

ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സിഇഒ

വൻകിട കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോവുകയെന്നത് ശ്രമകരമായ കാര്യമാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർ എന്നറിയപ്പെടുന്ന കഴിവും പ്രവർത്തിപരിചയവും കൊണ്ട് സമ്പന്നരായ ആളുകളാണ് ഈ റോളുകൾ കോർപറേറ്റ് ലോകത്ത് നിർവഹിക്കുന്നത്. പദവിക്ക് ചേർന്ന തുക തന്നെയാണ് ഇവർക്കുള്ള ശമ്പളവും നിശ്ചയിച്ചിരിക്കുന്നത്. ശത കോടികളാണ് പലരുടെയും വാർഷിക ശമ്പളം.ലോക സമ്പന്നൻ ഇലോൺ മസ്ക്കും ആപ്പിൾ സിഇഓ ആയ ടിം കുക്കുമാണ് നിലവിൽ ലോകത്തേറ്റവും കൂടുതൽ വാർഷിക ശമ്പളം വാങ്ങുന്നത്. സ്ത്രീകളുടെ കാര്യമെടുത്താൽ ചിപ്പ് നിർമാണ കമ്പനിയായ എഎംഡിയുടെ തലപ്പത്തിരിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix