Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വൈദ്യുതി ചാർജ് വർധനവ്; ബോർഡിന്‍റെ കെടുകാര്യസ്ഥത ജനങ്ങൾ ചുമക്കണോ…?

വൈദ്യുതി ബോർഡിന്‍റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങൾ പാപഭാരം ചുമയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. നഷ്ട കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വൈദ്യുതി ചാർജ് വർധനവ് വരുത്തിയത്. ഇപ്പോൾ നടപ്പാക്കുന്ന വർധനവിന് പുറമെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വർധനവ് കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിറ്റിനു വരുത്തിയ വർധനയ്ക്കു പുറമേ ഫിക്സഡ് ചാർജും കൂട്ടിയിട്ടുണ്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഒരു വർധനവ് എന്നതിന് അപ്പുറത്തേക്ക് കൊള്ള തന്നെയാണ് ഇവിടെ നടക്കുന്നതെന്ന് പറയാം. 2016ൽ ഇടതു സർക്കാർ […]
Read more

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തിൽ മേൽവിലാസം ഉള്ള ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും തടസ്സമില്ലാതെ ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഇനി KL-1 മുതല്‍ KL-86 വരെയുള്ള ഏത് ആർ ടി ഓഫീസിലും വാഹന രജിസ്‌ട്രേഷൻ സാധ്യമാകും.
Read more

ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ

വയനാട് : വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി പുതിയ ജോലിയിലേക്ക് പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. രാവിലെ 11 മണിയോട് കൂടി വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിലേക്ക് പ്രവേശിച്ചു. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് […]
Read more

ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു

ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ നേതാക്കളെ അനുഗമിച്ചു. കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ […]
Read more

ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് ജയം

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പതിനൊന്നാം മത്സരത്തിൽ ഇന്ത്യയുടെ ഡി ഗുകേഷിന് ജയം. ഇന്ന് വെള്ള കരുക്കളുമായി കളിച്ച ഗുകേഷ് നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ 29 നീക്കത്തിൽ അടിയറവ് പറയിച്ചു. ഇതോടെ ആറ് പോയിൻ്റുമായി ഗുകേഷ് മുന്നിലെത്തി. ലിറന് അഞ്ച് പോയിൻ്റ് ആണ് ഉള്ളത്. ഇതാദ്യമായാണ് ടൂർണമെൻ്റിൽ ഗുകേഷ് മുന്നിലെത്തുന്നത്. 14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ടിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നയാൾ ജേതാവാകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ സമനില പിടിച്ചാൽ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻ […]
Read more

29ാമത് രാജ്യാന്തര ചലച്ചിത്ര മേളക്കൊരുങ്ങി തലസ്ഥാന നഗരി

29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 13 മുതൽ ആരംഭിക്കും. തലസ്ഥാന നഗരിയിൽ ഡിസംബർ 13 മുതൽ 20 വരെ മേള നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിപ്പിക്കും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, […]
Read more

പത്താം മത്സരവും സമനിലയില്‍, ലോകചെസ് ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരവും സമനിലയില്‍. 36 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും സമനില സമ്മതിച്ചത്. ഇതോടെ രണ്ട് പേര്‍ക്കും അഞ്ച് പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ഏഴാം സമനിലയാണ് ഇന്നത്തേത്. പതിനൊന്നാം മത്സരം നാളെ നടക്കും. 14 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ലിറന് പക്ഷെ അതിന്റെ മുന്‍തൂക്കമൊന്നും മത്സരത്തില്‍ നേടാനായില്ല. ഇരുവരും സാഹസികമായ നീക്കങ്ങളിലൂടെ വിജയത്തിനായി ശ്രമിച്ചതുമില്ല. തുടര്‍ച്ചയായി മൂന്ന് […]
Read more

പിങ്ക് ബോളില്‍ പതറി ഇന്ത്യ, അഡ്‌ലെയ്ഡില്‍ തോല്‍വി തുറിച്ച് നോക്കുന്നു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. ഓസീസിന്റെ ലീഡ് മറികടക്കാന്‍ ഇനിയും 29 റണ്‍സ് വേണം. 28 റണ്‍സോടെ ഋഷഭ് പന്തും 15 റണ്‍സോടെ നിതീഷ് കുമാറുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സും ബോലണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. […]
Read more

സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; ടീം അംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

വയനാട്: വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനസജ്ജമാക്കിയ കെട്ടിട സമുച്ചയത്തിലെ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയ […]
Read more

ധനകാര്യ കമ്മീഷൻ ഞായറാഴ്‌ച കേരളത്തിലെത്തും

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ്‌ മൂന്നു ദിവസത്തെ കേരള സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്‌. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കൊച്ചിയിലെത്തുന്ന സംഘത്തെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിക്കും. തുടർന്ന്‌ കുമരകത്തേയ്‌ക്ക്‌ യാത്രതിരിക്കും. തിങ്കളാഴ്‌ച രാവിലെ തിരുവാർപ്പ്‌, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix