Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ […]
Read more

ഇന്ത്യാ മുന്നണിയെ നയിക്കാമെന്ന് മമത; സഖ്യകക്ഷികള്‍ കൈവിടുന്നോ?

ഇന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തയല്ലെന്നും മുന്നണിയെ നയിക്കാന്‍ സന്നദ്ധയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സഖ്യത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താനെന്നും അവസരം ലഭിച്ചാല്‍ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്നും മമത അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മമതയുടെ അഭിപ്രായത്തോട് മുഖം തിരിക്കുന്നെങ്കിലും സഖ്യകക്ഷികള്‍ പലരും തൃണമൂല്‍ നേതാവിന് പിന്തുണ നല്‍കുന്നുണ്ട്. മമതയുടെ അഭിപ്രായം ചര്‍ച്ച ചെയ്യണമെന്നും മമതയ്ക്ക് 100 ശതമാനം പിന്തുണ നല്‍കുമെന്നും സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. മമത അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചാല്‍ […]
Read more

കാളപെറ്റു എന്ന് കേട്ടാലുടൻ കയർ എടുക്കരുത്; ആത്മക്ക് പ്രേംകുമാറിന്റെ തുറന്ന കത്ത്

മലയാള സീരിയലുകള്‍ ‘എന്‍ഡോസല്‍ഫാനേ’ക്കാള്‍ വിഷലിപ്തമാണെന്ന തന്റെ പരാമർശത്തിൽ വിശദീകരണം നൽകി പ്രേംകുമാർ. അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് എന്ന സംഘടനക്ക് തുറന്ന കത്തുമായി നടൻ രംഗത്ത് വന്നു. ഈയിടെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് താൻ പറഞ്ഞ തന്റെ നിലപാട് ആവർത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. താൻ കൂടി അംഗമായ ആത്മയിലെ ഏതെങ്കിലും […]
Read more

ദിലീപിന് ശബരിമലയിൽ പരിഗണന; വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി

ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദ്യം ചെയ്ത കോടതി, ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടി. ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകി. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്കും കുട്ടികൾക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇത്തരം […]
Read more

ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിക്ക് സുപ്രീം കോടതി പ്രത്യേക ബെഞ്ച്

ഡല്‍ഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഹര്‍ജിയില്‍ ഈ മാസം 12 മുതല്‍ വാദം കേള്‍ക്കും. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒപ്പം ചില ഹിന്ദു സംഘടനകളും […]
Read more

ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം: കെഡിവൈഎഫ് പ്രതിഷേധം നടത്തി

കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കെഡിവൈഎഫ് കാക്കനാട് ടീകോം ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കം കള്ളക്കളിയെന്നും സർക്കാരും സ്മാർട്ട്‌ സിറ്റിയും അഴിമതിക്ക് കുട പിടിക്കുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഡിപി സംസ്ഥാന പ്രസിഡന്റ്‌ കെ ജെ ജോസ്മോൻ പറഞ്ഞു. കെഡിപി സംസ്ഥാന ട്രഷറർ സിബി തോമസ് ജനറൽ സെക്രട്ടറി പി സ് പ്രകാശൻ, കെഡിവൈഎഫ് ജനറൽ സെക്രട്ടറി അമൽ എ […]
Read more

കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ

കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി. ഇപ്പോൾ സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരം ടിഓഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡിലൂടെ കേരളം നേടിയിരിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ […]
Read more

മാർ ജോർജ് കൂവക്കാട് കർദിനാൾ ആയി ഇന്ന് സ്ഥാനമേൽക്കും

വത്തിക്കാൻ : ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഇന്ന് കർദിനാൾ ആയി സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് സ്ഥാനാരോഹണം നടക്കും. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ മുഖ്യ കാര്‍മികത്വം വഹിക്കും. ജോർജ് കൂവക്കാടിനോടൊപ്പം 20 പേരെയും കര്‍ദിനാളായി ഉയര്‍ത്തും. ചടങ്ങിന് ശേഷം വത്തിക്കാൻ കൊട്ടാരത്തിൽ പോയി ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം വാങ്ങും. ഞായറാഴ്ച പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് […]
Read more

അമിത്ഷായുടെ മറുപടി, സംസ്ഥാന സർക്കാരും പ്രതിപക്ഷവും മാപ്പ് പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് കേന്ദ്രസഹായത്തിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് മാസം വൈകിയത് വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നൽകിയ മറുപടി പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. […]
Read more

ദേശീയപാത വികസനം; മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി

കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix