Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദിലീപിന് ശബരിമലയിൽ പരിഗണന; വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദ്യം ചെയ്ത കോടതി, ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടി. ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകി.

ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്കും കുട്ടികൾക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതു നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളുടെ കാര്യത്തിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നട അടയ്ക്കുവോളം ദിലീപും സംഘവും സോപാനത്ത് നിന്നെന്നും ആരാണ് ഇവരെ ഇത്രയും സമയം നിൽക്കാൻ അനുവദിച്ചതെന്നും കോടതി ചോദിച്ചിരുന്നു. ഇതുകാരണം
മണിക്കൂറുകൾ വരി നിന്നെത്തിയ തീർഥാടകർ ദർശനം സാധ്യമാകാതെ മടങ്ങിയിരുന്നു . സിനിമ താരത്തിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഇന്നലെ കോടതി അറിയിച്ചിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer