Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻലൈബ്രേറിയന്മാർക്ക് അനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി കോഴ്‌സ് ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കാനാണ് ഇവർക്ക് അനുമതി നൽകി ഉത്തരവായത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി നിലവിൽ എല്ലാ വിദ്യാർത്ഥികളും മൂന്ന് മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ പഠിക്കേണ്ടതുണ്ട്. […]
Read more

വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും: ഡോ. ആർ ബിന്ദു

കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം […]
Read more

അന്വേഷണം അട്ടിമറിച്ച് എഡിഎമ്മിന്റെ കുടുംബത്തെ വഞ്ചിച്ചു: കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ഉള്‍പ്പെട്ട സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബി പിപി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പിപി ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഐഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തില്‍ സിപിഐഎമ്മിന് […]
Read more

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോ എന്ന് സംശയം ഉണ്ടെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയിൽ ഇന്നലെ ഹർജി സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിഎം നവീന്‍ […]
Read more

കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു: കെ. സുരേന്ദ്രൻ

കൊച്ചി: ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും എറണാകുളത്ത് നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആർട്ടിക്കിൾ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശിൽപ്പി ഡോ.അംബേദ്കർ. എന്നാൽ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നൽകിയില്ല. ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോൺഗ്രസ് […]
Read more

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ബെയ്‌റൂത്ത്: ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം. ഹിസ്ബുള്ള കേന്ദ്രങ്ങളായ 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ഇസ്രയേൽ ലെബനനിൽ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണം നടത്തിയ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് നേരത്തെ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് […]
Read more

മോദി ഭരണഘടന വായിച്ചിട്ടുണ്ടാകില്ല, ഭരണഘടനാ ദിനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഇന്ത്യന്‍ ഭരണഘടന ഇതുവരെ വായിച്ചിട്ടില്ലെന്നും അക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന വായിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യവും ചെയ്യില്ലായിരുന്നെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ‘ഭരണഘടനാ ദിനത്തില്‍ മോദിയും ബിജെപി സര്‍ക്കാരും പാര്‍ലമെന്റില്‍ ഭരണഘടനാ ദിനാഘോഷം നടത്തി. ഇത് ഇന്ത്യയുടെ ഭരണഘടനയാണ്. എന്നാല്‍ പ്രധാനമന്ത്രി ഇത് വായിച്ചിട്ടില്ല’. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ […]
Read more

കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി

ഡൽഹി : കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി. സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ അഭയ് എസ്, അഗസ്റ്റിന്‍ ജോര്‍ജ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലയെന്നും ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോയെന്നും കോടതി ചോദിച്ചു. കേസില്‍ ഇതുവരെ 54 പേരുടെ മൊഴികളും ബെഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി. 2014 […]
Read more

നോർക്ക-റൂട്ട്സ്-ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

പ്രവാസികളായ കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്. പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 വരെയായിരുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന […]
Read more

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി : കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ച് വീണ സ്ത്രീക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് സംഭവം. ചിന്നാര്‍ നാലാം മൈലിൽ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. സ്ത്രീ ബസിൽ കയറി ഉടനെ വളവ് തിരിയുന്നതിനിടെയാണ് അപകടം. ബസിൽ കയറി ഉടനെ ഡോറിന് സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്ന സ്ത്രീ വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പീരുമേട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix