Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’ ; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ താക്കീത്

വാഷിങ്ടണ്‍: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിക്കരുതെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ആശ്രയിച്ചാൽ 100% നികുതി ഈടാക്കുമെന്ന് ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് […]
Read more

എറണാകുളം സൗത്തിൽ വൻ തീപിടിത്തം

എറണാകുളം : എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സൗത്ത് മേൽപ്പാലത്തിനടിയിലെ ആക്രി ഗോഡൗണിനാണ് തീ പിടിത്തം ഉണ്ടായത് . ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. അവിടെയുണ്ടായിരുന്ന ജീവനക്കാരെ അ​ഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി. സൗത്ത് മേൽപ്പാലം വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഇതെല്ലാം പിന്നീട് […]
Read more

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഇന്തോനേഷ്യ

ഇന്തോനേഷ്യ: നാടിനെ വലച്ച് നോർത്ത് സുമാത്ര പ്രവിശ്യയിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഒരാഴ്ചയ്ക്കിടെ ദുരന്തത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഉയർന്ന തോതിലുള്ള മഴയാണ് ദുരന്തത്തിനടിസ്ഥാനം. അപകടസാധ്യത ഡിസംബർ ആദ്യം വരെ ഉയർന്നതായി തന്നെ തുടരും. മെഡാൻ മുതൽ സിബോലാങ്കിറ്റ്, സയുർ മറ്റിംഗി തുടങ്ങിയ പ്രദേശങ്ങൾ വരെയുള്ള നാല് ജില്ലകളിൾ ​ദുരന്തം വിതച്ചതായി ഇന്തോനേഷ്യ ദുരന്ത ഏജൻസി അറിയിച്ചു.ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രവിശ്യാ ഗവർണർക്ക് ഏജൻസി അഭ്യർത്ഥന നൽകിയിട്ടുണ്ട് എന്ന് നോർത്ത് സുമാത്രയുടെ ദുരന്ത നിവാരണ ഏജൻസി […]
Read more

​ദുബായിൽ യാത്ര ഇനി ചെലവേറും; സാലിക്ക് നിരക്കും പാർക്കിം​ഗ് നിരക്കും ഉയർത്താൻ ആർടിഎ

ദുബായ്: റോഡുകളിലെ ടോൾ സംവിധാനമായ സാലിക്കിന്‍റെ നിരക്ക് മാറുന്നു. റോഡിലെ തിരക്കിന് അനുസരിച്ചാണ് നിരക്കിൽ മാറ്റം വരുത്തുന്നത്. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്. 2025 ജനുവരി മുതൽ അർധരാത്രിക്ക് ശേഷം സാലിക് സൗജന്യമാകും. രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെയാണ് സൗജന്യമായിരിക്കുക. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയർത്തും. പ്രവൃത്തി ദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും […]
Read more

ഫെങ്കൽ ചുഴലിക്കാറ്റ് : ചെന്നൈയിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

ചെന്നൈ : കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിലായി. നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. 134 സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. എട്ട് പ്രദേശങ്ങളിലെ വെള്ളം നീക്കം ചെയ്തു. ബാക്കി സ്ഥലങ്ങളിലെ നീക്കം ചെയ്യൽ പ്രവർത്തികൾ തുടരുകയാണ്. ഓൾഡ് മഹാബലിപുരം റോഡ്,ഫൈവ് ഫർലോങ് റോഡ്,മൈലാപ്പൂർ റോഡ് തുടങ്ങിയ പ്രധാനപ്പെട്ട റോഡുകൾ ഒക്കെ വെള്ളക്കെട്ടിലായി. തീരപ്രദേശത്ത് താമസിക്കുന്നവരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ചെന്നൈ ബീച്ചിനും വേളാച്ചേരിക്കുമിടയിൽ ട്രെയിൻ സർവീസുകൾ നിർത്തി വച്ചു. മഴയും കാറ്റും ശക്തിപ്രാപിച്ചതിനാൽ ചെന്നൈ വിമാനത്താവളം ഇന്ന് വൈകിട്ട് 7 […]
Read more

‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ ലക്ഷ്യം കൈവരിക്കാന്‍ കേരളം; ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ […]
Read more

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ; മൂല്യം 83 ബില്യൺ ഡോളർ

സെൻട്രൽ ചൈനയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. ഏകദേശം 1,000 മെട്രിക് ടൺ ഉയർന്ന ഗുണമേന്മയുള്ള സ്വർണ അയിര് നിക്ഷപമാണ് കണ്ടെത്തിയത്. ഈ ശേഖരത്തിന് ഏക​ദേശം 83 ബില്യൺ യുഎസ് ഡോളർ മൂല്യം വരുമെന്ന് ചൈനീസ് മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 900 മെട്രിക് ടൺ കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ള രാജ്യമായി ചൈന മാറി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയാണ് പിംഗ്ജിയാങ് കൗണ്ടിയിൽ നിക്ഷേപം […]
Read more

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം, ആളപായമില്ല

ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമ ഹാളിന് സമീപത്തായി രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു പാര്‍ക്കിന്റെ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് നിന്നും അന്വേഷണസംഘത്തിന് വെളുത്ത പൊടിപോലെയുള്ള പദാര്‍ത്ഥം ലഭിച്ചിട്ടുണ്ട്. 11.48 ഓടെ വന്ന ഫോണ്‍കോളിലൂടെയാണ് സ്‌ഫോടനത്തെ കുറിച്ച് അറിഞ്ഞതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്

പാലക്കാട്: നിയുക്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ അടുത്ത മാസം നാലിന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചേലക്കരയില്‍ നിന്ന് വിജയിച്ച യുആര്‍ പ്രദീപിന്റെ സത്യപ്രതിജ്ഞയും അന്ന് തന്നെ നടക്കും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. വികസന കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പരസ്പരം പോരാടാം. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ ജനങ്ങള്‍ക്കും നാടിനും ഗുണമില്ല. വികസന കാര്യത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന […]
Read more

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഐഎം

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം. സിബിഐ അന്വേഷണത്തെ കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സിബിഐ കൂട്ടിലടച്ച തത്തയാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനം എന്ന നിലപാട് സിപിഐഎം ഒരിക്കലും സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix