Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​ദുബായിൽ യാത്ര ഇനി ചെലവേറും; സാലിക്ക് നിരക്കും പാർക്കിം​ഗ് നിരക്കും ഉയർത്താൻ ആർടിഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: റോഡുകളിലെ ടോൾ സംവിധാനമായ സാലിക്കിന്‍റെ നിരക്ക് മാറുന്നു. റോഡിലെ തിരക്കിന് അനുസരിച്ചാണ് നിരക്കിൽ മാറ്റം വരുത്തുന്നത്. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്. 2025 ജനുവരി മുതൽ അർധരാത്രിക്ക് ശേഷം സാലിക് സൗജന്യമാകും. രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെയാണ് സൗജന്യമായിരിക്കുക. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയർത്തും.

പ്രവൃത്തി ദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും ആറ് ദിർഹമാണ് സാലിക്ക്. തിരക്കില്ലാത്ത സമയങ്ങളിലും ഞായറാഴ്ചകളിലും നാലുദിർഹമായിരിക്കും. മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ നാല് ദിർഹം സാലിക്കും ഈടാക്കും.

മാർച്ച് മുതൽ പാർക്കിങ് സംവിധാനത്തിലും നിരക്ക് മാറ്റമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് കേന്ദ്രങ്ങളിൽ മണിക്കൂറിന് ആറുദിർഹമായി നിരക്ക് ഉയരും. മറ്റിടങ്ങൾ നാല് ദിർഹമായും പാർക്കിങ് നിരക്ക് ഉയരും. പ്രധാനപരിപാടികൾ നടക്കുന്ന മേഖലയിലെ പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.

Recent News

Advertisement
WhiteswanTV Footer