Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്‌റൂത്തിലെ റാസ് അൽ നബായിൽ നടന്ന വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ സിറിയൻ ബാത്ത് പാർട്ടിയുടെ ലബനൻ ബ്രാഞ്ച് ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഫീഫ്. ഹിസ്ബുള്ളയുടെ വാർത്ത സമ്മേളനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് അഫീഫായിരുന്നു. കഴിഞ്ഞ മാസം ഹിസ്ബുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചതും അഫീഫായിരുന്നു. ഹിസ്ബുള്ളയുടെ […]
Read more

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മുവിനെ സഹപാഠികളായ മൂന്ന് പേർ ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാനാകാതെ അമ്മുവിന് ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടതായി വരെ വന്നിരുന്നു. ടൂ‌ർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവ‌ർ ഭീഷണിപ്പെടുത്തിയെന്നും അമ്മുവിന്റെ കുടുംബം വ്യക്തമാക്കി. പത്തനംതിട്ട എസ്.എം.ഇ കോളജ് […]
Read more

വന്ദേ ഭാരതിലെ ഭക്ഷണത്തിൽ പ്രാണി ; 50 ,000 രൂപ പിഴ ചുമത്തി റെയിൽവേ

വന്ദേ ഭാരത് യാത്രക്കിടയിൽ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പ്രാണിയെ ലഭിച്ചു. തിരുനെല്‍വേലി-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികളെ കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. യുവാവ് ആദ്യം അധികൃതരോട് പരാതി നല്‍കിയെങ്കിലും അത് പ്രാണിയല്ലെന്നും ജീരകമാണെന്നുമായിരുന്നു പ്രതികരണം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദത്തെ റെയില്‍വേക്ക് മാറ്റേണ്ടി വന്നു. ഇതോടെയാണ് ക്ഷമാപണവുമായി റെയില്‍വേ രംഗത്തെത്തിയത്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. […]
Read more

തീപാറുന്ന പോരാട്ടം ; പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശക്കൊട്ട്

തീപാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. കല്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തെരെഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റിയിരുന്നു. ഇന്ന് കൊട്ടിക്കലാശവും നാളെ നിശബ്ദ പ്രചാരണവും നടക്കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പോരാട്ടം ചൂടുപിടിക്കുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി സ്ഥാനാർത്ഥികൾ വോട്ട് തേടും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഒരുപാട് അപ്രതീക്ഷിത ട്വിസ്റ്റുകൾ […]
Read more

മണിപ്പൂർ വീണ്ടും പ്രതിസന്ധിയിൽ; കലാപം കത്തിപ്പടരുന്നു

ഇംഫാല്‍: മണിപ്പൂർ കലാപം കത്തിപ്പടരുന്നു. മണിപ്പൂരില്‍ കുക്കി സായുധ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് മെയ്ത്തികള്‍. 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടി ഉണ്ടാകണമെന്ന് മെയ്ത്തി സംഘടനകള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് അന്ത്യശാസനം നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുക്കി സായുധ വിഭാഗക്കാര്‍ ആറുപേരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ബരാക് നദിയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മെയ്ത്തി വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് കലാപം രൂക്ഷമാകുകയായിരുന്നു. കലാപകാരികളെ നിയന്ത്രിക്കാൻ […]
Read more

ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സായുധ സേനയ്ക്ക് 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേ ലോഡുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഈ മിസൈലിന്റെ രൂപകൽപ്പന. ഈ നേട്ടത്തോടെ, ഇത്തരം നിർണായകമായ സൈനിക സാങ്കേതികവിദ്യ കൈവശമുള്ള തെരെഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും ഉൾപ്പെട്ടതായി മന്ത്രി കൂട്ടിച്ചേർത്തു. ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമാണ്. ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള […]
Read more

തെലുങ്ക് സംസാരിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശം; നടി കസ്തൂരി അറസ്റ്റിൽ

തെലുങ്ക് സമുദായത്തിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ഒളിവിൽ പോയിരുന്ന നടിയെ ഹൈദരാബാദിൽ നിന്ന് തമിഴ്നാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നടിയെ 29 വരെ കോടതി റിമാൻഡ് ചെയ്തു. നടിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. താരത്തിന്റെ വിവാദ പരാമർശത്തിനെ കടുത്ത ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു. അടുത്തിടെ ചെന്നൈയിൽ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലാണ് നടിയുടെ വിവാദ പരാമര്‍ശമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ […]
Read more

എം.ഡി.എം.എ.യുമായി പിടിയിലായി നടൻ പരീക്കുട്ടി

കഞ്ചാവും എം.ഡി.എം.എ.യുമായി പിടിയിലായി സിനിമ-ബിഗ്‌ബോസ് താരം പരീക്കുട്ടി. കഴിഞ്ഞദിവസം തൊടുപുഴയില്‍ വെച്ചാണ് താരം പിടിയിലായത്. മൂലമറ്റം എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയിലാണ് നടന്‍ ഫരീദുദീന്‍ എന്ന പരീക്കുട്ടിയും സുഹൃത്ത് ജിസ്മോനും പിടിയിലായത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി. പരീക്കുട്ടി പെരുമ്പാവൂര്‍ എന്ന പേരിലാണ് നടനും ഗായകനുമായ പരീക്കുട്ടി സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ടിക് ടോകില്‍ പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്ത പ്രശസ്തി നേടി. തുടർന്ന് […]
Read more

അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ : യു എ ഇ

റാസല്‍ഖൈമ: സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ സൗകര്യം പ്രഖ്യാപിച്ച് റാസല്‍ഖൈമ. ദീര്‍ഘകാല റെസിഡന്‍സി ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ സ്പോണ്‍സർ ഉണ്ടായിരിക്കണമെന്ന് നിർബന്ധം ഇല്ല. വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഉദോഗസ്ഥരെയും മികച്ച സേവനം കാഴ്ചവെക്കുന്നവരെയും രാജ്യത്ത് നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് ഈ പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ യുഎഇയിലേക്ക് ഇത് ആകർഷിക്കും. രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ […]
Read more

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. മലയോര മേഖലകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. നവംബർ 16ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഈ ജാഗ്രതാ നിർദ്ദേശം നവംബർ 17 നും തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix