Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

‘കാന്താര എ ലെജന്‍ഡ്‌’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കാത്തിരിപ്പുകൾക്ക് ഒടുവിൽ കാന്താരയുടെ റിലീസ് തീയ്യതി വന്നിരിക്കുകയാണ്. കാന്താര എ ലെജന്‍ഡ്‌ ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ രണ്ടിന്‌ തീയറ്ററിലെത്തും. യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി വന്ന് സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമാണ് കാന്താര. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര എ ലെജന്‍ഡ്‌. ഋഷഭ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഹോംബാല ഫിലിംസിന്റെ യൂട്യൂബിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് […]
Read more

സിപിഐഎമ്മിന്റെ പത്രപ്പരസ്യം: വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയെന്ന് സതീശന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ സിപിഐഎം നടത്തിയ പത്രപ്പരസ്യത്തില്‍ വിവാദം കത്തുന്നു. ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ പ്രീണനത്തിനാണ് സിപിഐഎം ശ്രമം. പരസ്യം ഉണ്ടാക്കിയത് മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി മാത്രമാണ്. സിപിഐഎമ്മിന്റെ നീക്കം ബിജെപിയെ ജയിപ്പിക്കാനാണ്. ബിജെപി-സിപിഐഎം ബാന്ധവമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സംഘപരിവാര്‍ നാണം കെട്ടുപോകുന്ന നടപടികളാണിതെന്നും സതീശന്‍ ആഞ്ഞടിച്ചു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലർച്ചെ 2.30 ന് മരിച്ചത്. കല്ലോട് പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാ​ഗത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാഷ്വാലിറ്റിയിൽ എത്തിയ രജനിയ്ക്ക് മരുന്നുകൾ നൽകി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയെ വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചു എന്നാൽ ന്യൂറോ വിഭാ​ഗത്തിലെ […]
Read more

രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്

കൊല്ലം : രാജ്യത്തെ ആദ്യത്തെ 24×7 ഡിജിറ്റൽ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തനം ആരംഭിക്കും. ബുധനാഴ്ച മുതൽ തന്നെ കേസുകൾ സ്വീകരിക്കും. കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം വെബ്സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക .ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി […]
Read more

ബലാത്സംഗകേസ് ; നടൻ സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ തവണ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഈ വാദത്തിന് സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നൽകിയേക്കും. […]
Read more

മുണ്ടക്കൈ ഉരുൾപൊട്ടൽ ; കേന്ദ്ര നിലപാടിനെതിരെ വയനാട്ടില്‍ ഇന്ന് എൽഡിഎഫ്,യുഡിഎഫ് ഹര്‍ത്താല്‍

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിനും സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതുമായ കേന്ദ്ര നിലപാടിനെതിരെ വയനാട്ടില്‍ ഇന്ന് എൽഡിഎഫ്,യുഡിഎഫ് മുന്നണികളുടെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ […]
Read more

പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നാളെ വിധിയെഴുതും. ഇന്ന് നിശബ്‌ദ പ്രചാരണം. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തി ആളുകളെ കാണുക എന്നതാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് പി സരിന്റെ ലക്ഷ്യം. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക […]
Read more

കളറായി കൊട്ടിക്കലാശം

കൊട്ടിക്കലാശം കളറായി. തീപാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം സമ്പൂർണം. ഒരുമാസത്തോളം നീണ്ട പരസ്യപ്രചരണത്തിനാണ് ഇന്ന് ആവേശകരമായ കലാശക്കൊട്ട് നടന്നത്. വിവിധയിടങ്ങളിൽ നിന്നും ആരംഭിച്ച രണ്ട് മണിക്കൂറിലേറെ നീണ്ട വമ്പന്‍ റോഡ് ഷോകള്‍ അഞ്ചരയോടെ സ്‌റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്‍പ്പിനൊടുവിൽ മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം പൂർണമായി. ചെണ്ടമേളവും നാടന്‍പാട്ടും ചാക്യാര്‍കൂത്തും ആട്ടവും പാട്ടും എല്ലം ചേര്‍ന്ന് പ്രവർത്തകർക്ക് നിരത്തുകള്‍ കീഴടക്കി. വിവിധ കലാപ്രകടനങ്ങൾ അവസാനമണിക്കൂറുകൾക്ക് ആവേശം പകർന്നു. കേരളരാഷ്ട്രീയത്തിലെ […]
Read more

എഎപി നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു

മുൻ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്ത് എത്തി കൈലാഷ് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി മനോഹർ ലാൽ, ഹർഷ് മൽഹോത്ര തുടങ്ങിയ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. കഴിഞ്ഞദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും ഗെലോട്ട് രാജിവെച്ചത്. എഎപി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഗെലോട്ടിനെ രാജിയിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് […]
Read more

3 മണിക്കൂർ തുടർച്ചയായി നിർത്തിച്ച് റാ​ഗിങ് ; എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഗുജറാത്തിൽ മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലാണ് സംഭവം.18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. അനിൽ ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം. തുടർന്ന് അനിൽ കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ പൊലീസിൽ മൊഴി നൽകിയിരുന്നു ഇതിനു ശേഷമാണ് മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നഴ്‌സിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix