Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം : രാജ്യത്തെ ആദ്യത്തെ 24×7 ഡിജിറ്റൽ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തനം ആരംഭിക്കും. ബുധനാഴ്ച മുതൽ തന്നെ കേസുകൾ സ്വീകരിക്കും. കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം വെബ്സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക .ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക.

കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം. എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം. 24 മണിക്കൂറും കേസുകൾ ഫയൽ ചെയ്യാൻ സാധിക്കും.

ശബരിമലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം

കേസിന്റെ നടപടി എന്തായെന്ന് ആർക്കും എവിടെ നിന്നും പരിശോധിക്കാൻ സാധിക്കുന്നതാണ്. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്.

പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ ആയി അയക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം. കോടതി ഫീസ് ഈ പേയ്മെന്റ് വഴി അടയ്ക്കാൻ സാധിക്കും.

കോടതിയുടെ പ്രവർത്തനം വിലയിരുത്തി കൂടുതൽ ജില്ലകളിലേക്ക് തുടങ്ങുന്നതാണ്. ഡിജിറ്റൽ കോടതിയുടെ പ്രവർത്തനങ്ങളെ പറ്റി അഭിഭാഷകനും ക്ലർക്കിനും പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer