Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ആലപ്പുഴ ജി​ല്ല​യി​ൽ കോ​വി​ഡ്​ കേസുകൾ വർദ്ധിക്കുന്നു

ആലപ്പുഴ : ആലപ്പുഴയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രോഗികളുടെ എണ്ണം 198 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ 32 പേർക്കാണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. പരിശോധനയ്ക്ക് പിന്നാലെയാണ് ജില്ലയിൽ കോവിഡ് കേസുകൾ ഉയർന്നത് എന്നാണ് ലഭിക്കുന്ന വിവരം.രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളും കർശന നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കൂടാതെ ആശുപത്രികളിൽ മാസ്‌ക്കുകളുടെ ഉപയോഗവും നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ എത്തുന്നവരെ ആശുപത്രിയിൽ നിന്ന് […]
Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും; മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യൂഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിനെത്താൻ ഒരുങ്ങി വയനാട് എം പി പ്രിയങ്ക ഗാന്ധിയും. രണ്ട് ദിവസമാകും പ്രിയങ്ക പ്രചാരണത്തിനുണ്ടാവുക. ജൂൺ 14 ,16 തിയ്യതികളിലാകും പ്രിയങ്ക പ്രചാരണത്തിനായി നിലമ്പൂരിൽ എത്തുക. പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ ഉണ്ടാകും. അതേസമയം മൂന്ന് മുന്നണികളും നിലമ്പൂരിൽ ശക്തമായ […]
Read more

അഖില്‍ അക്കിനേനി വിവാഹിതനായി

നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതാനായി. സൈനബ് റാവ്ജിയാണ് വധു . കഴിഞ്ഞ നവംബറിലാണ് സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖില്‍ അക്കിനേനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. കൂടാതെ ഇരുവരുടെയും ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അതേസമയം കഴിഞ്ഞ വർഷം വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് ശേഷം, ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ പ്രായവ്യത്യാസത്തെക്കുറിച്ചും മതപരമായ പശ്ചാത്തലത്തെക്കുറിച്ചും മോശം അഭിപ്രായങ്ങൾ ലഭിച്ചു. സൈനബിന് നിലവിൽ 39 […]
Read more

സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു ഫെഫ്ക

കൊച്ചി: നടിയും പ്രൊഡ്യൂസറുമായ സാന്ദ്ര തോമസിന് നേരെ വധഭീഷണി ഉയർത്തിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിറ്റാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. തനിക്കെതിരെ വധഭീഷണി ഉയർന്നിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ലെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി. ഒരു വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രക്ക് നേരെ വധഭീഷണി ഉയർന്നത്. കൂടാതെ സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തിയിരുന്നു. റെനി ജോസഫിനെ കൂടാതെ മുകേഷ് തൃപ്പൂണിത്തുറയുടെയും […]
Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. ഇന്നലെ രാത്രിയായിരുന്നു മുഖ്യമന്ത്രിക്ക് ഒരു ഫോൺ കോൾ വഴി വധഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ചതിന് പിന്നാലെ തന്നെ ഗാസിയാബാദ് പോലീസും ഡൽഹി പോലീസും അതിവേഗ നടപടി സ്വീകരിച്ചിരുന്നു. രാത്രി 11 മണിയോടെ ഗാസിയാബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺ കോൾ വഴിയാണ് ഭീഷണി എത്തിയത്. ഗാസിയാബാദ് പോലീസ് ഉടൻ തന്നെ ഇക്കാര്യം ഡൽഹി പോലീസിൽ റിപ്പോർട്ട് ചെയ്തു. അതേസമയം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹി […]
Read more

തിക്കിലും തിരക്കിലും പങ്കില്ല; സംസ്ഥാനത്തെയും സംഘാടകരെയും കുറ്റപ്പെടുത്തി കർണാടക ക്രിക്കറ്റ് ബോഡി

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ. സംസ്ഥാനത്തെയും സംഘാടകരെയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ർണാടക ക്രിക്കറ്റ് ബോഡി എത്തിയത്. ചടങ്ങ് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഗേറ്റിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ പങ്കില്ലെന്നും കെഎസ്‌സിഎ പ്രസ്താവനയിൽ വ്യക്തമാക്കി. “പരിപാടി നടത്താനുള്ള തീരുമാനം സർക്കാരാണ് എടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിലല്ല, വിധാൻ സൗധയിലാണ് ഇത് നടത്തിയത്,” സ്റ്റേഡിയവുമായുള്ള തങ്ങളുടെ ഇടപെടൽ വേദി വാടകയ്‌ക്കെടുക്കുന്നതിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ […]
Read more

‘തെന്നലയെ മാറ്റിയത് രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്ന്’ : എ കെ ആന്റണി.

2001 ൽ തെന്നലയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്നാണെന്ന് എ കെ ആന്റണി. മുൻ ധാരണ പ്രകാരമാണ് മാറ്റിയതെന്നും കൂടുതൽ വിവാദങ്ങൾക്കില്ലെന്നും എ കെ ആൻ്റണി കൂട്ടിച്ചേർത്തു. കൂടാതെ രാഷ്ട്രീയത്തിലെ തൻ്റെ ജ്യേഷ്‌ഠ സഹോദരനായിരുന്നു അദ്ദേഹമെന്നും എല്ലാ രാഷ്ട്രീയ നേതാക്കളെയും ഒരുപോലെ ബഹുമാനിച്ച വ്യക്തിയാണദ്ദേഹമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു. അതേസമയം നഷ്‌ടപ്പെട്ടത് തറവാട്ടിലെ കാരണവരെയെന്നാണ് തെന്നലയുടെ മരണത്തിൽ അനുശോചിച്ച് വിഡി സതീശൻ പറഞ്ഞത് . പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ […]
Read more

അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം ലഭിച്ചത് കശുവണ്ടി!

കൊല്ലം : കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചതായി റിപ്പോർട്ട് .കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത് . കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് ഇവർക്ക് ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലാണ് ഏറ്റവും കൂടുതൽ കശുവണ്ടി ലഭിച്ചത്. മെയ് 25 നായിരുന്നു വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ കൊച്ചി പുറം കടലിൽ മുങ്ങിയത്. തുടർന്ന് അപകടത്തെ […]
Read more

കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള റെയിൽ യാഥാർത്ഥ്യമായി: നരേന്ദ്ര മോദി

കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന യാത്രയിലെ ഒരു നാഴികക്കല്ലാണെന്നും ദേശീയ ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ” ഈ വികസനം ഇന്ത്യയുടെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും മഹത്തായ ആഘോഷമാണ്’ എന്നാണ് മോദി കാശ്മീരിൽ പറഞ്ഞത്. കൂടാതെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള റെയിൽവേ ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഇത് വളരെ വൈകാരികവും പ്രതീകാത്മകവുമായ […]
Read more

ചെനാബ് പാലം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കാശ്മീർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലമായ ചെനാബ് പാലം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ കാശ്മീർ സന്ദർശനം കൂടിയാണിത്. കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്ക് കുറുകെയാണ്. 1400 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരം ഉണ്ട്. കൂടാതെപാലത്തോടൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer